ബൈക്ക് ഓടിക്കാന്‍ പഠിച്ചെന്ന് കള്ളം പറഞ്ഞു, നാലഞ്ച് തവണ വീണു; അനുഭവം പറഞ്ഞ് സാനിയ

ആരാധകരുടെ പ്രിയങ്കരിയായ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധ നേടുന്നത്. പിന്നീട് സാനിയ ക്യൂന്‍ എന്ന സിനിമയിലൂടെ നായികയായി എത്തുകയായിരുന്നു. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സാനിയ ഒരിടം നേടിയെടുത്തിട്ടുണ്ട്. നടിയായും മോഡലായുമെല്ലാം സാനിയ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ.

ഇപ്പോഴിതാ സാനിയയുടെ പുതിയ സിനിമയായ സാറ്റര്‍ഡെ നൈറ്റ്‌സ് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സാറ്റര്‍ഡെ നൈറ്റ്‌സിന്റെ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് സാനിയ. ചിത്രീകരണം തുടങ്ങും മുമ്പ് റോഷന്‍ ആന്‍ഡ്രൂസ് തന്നോട് ബൈക്ക് ഓടിക്കാന്‍ പഠിക്കാന്‍ പറഞ്ഞതും താന്‍ പഠിച്ചെന്ന് കള്ളം പറയുകയും ചെയ്ത കഥയാണ് താരം പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സല്യൂട്ട്

റോഷന്‍ ഏട്ടന്റെ രണ്ടാമത്തെ സിനിമയാണ്. ഞാന്‍ ചെയ്യണമെന്ന് കരുതിയിരുന്ന സിനിമയല്ല സല്യൂട്ട്. ഞാന്‍ ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. എന്നെങ്കിലും ദുല്‍ഖറിന്റെ നായികയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ സഹോദരിയായിട്ടുള്ള വേഷം ഇപ്പോഴേ ചെയ്യണമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷെ എല്ലാവരും ചെയ്യണം, ഇതൊരു നീണ്ട യാത്രയാണെന്ന് പറഞ്ഞതോടെയാണ് ആ സിനിമ ചെയ്തത്. അത് നന്നായി. റോഷനേട്ടനുമായി പരിചയപ്പെടാന്‍ സാധിച്ചു.

ബൈക്ക് ഓടിക്കാന്‍ അറിയുമോ ?

ഒരു ദിവസം എനിക്ക് റോഷനേട്ടന്റെ മെസേജ് വന്നു. സാനിയ ബൈക്ക് ഓടിക്കാന്‍ അറിയുമോ ? ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍ പഠിച്ചോളൂവന്ന് പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞുവെങ്കിലും കാര്യമാക്കിയെടുത്തില്ല. അത് കഴിഞ്ഞ് ഒരു രണ്ട് മാസം കഴിഞ്ഞതും എന്തായി എന്ന് റോഷനേട്ടന്‍ വീണ്ടും വിളിച്ചു. ഞാന്‍ പഠിച്ചുവെന്ന് കള്ളം പറഞ്ഞു. പിന്നെയാണ് റോഷനേട്ടന്‍ ശരിക്കും സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞത്. നിവിനാണ് മെയിന്‍. അതിലൊരു കഥാപാത്രമുണ്ട്. സാനിയ്ക്ക് കണക്ട് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞു.

ട്രാവലിംഗ് ഒരുപാടിഷ്ടമാണ്

എനിക്ക് പേഴ്‌സണലി ട്രാവലിംഗ് ഒരുപാടിഷ്ടമാണ്. കഥാപാത്രം ബൈക്ക് റൈഡര്‍ ഗ്യാങിലെ പെണ്‍കുട്ടിയാണ്. വൈഷ്ണവി എന്നാണ് പേര്. ഈ നാലു പേരുടെ ഗ്യാങിലേക്ക് വന്നു ചേരുന്നയാളാണ്. ഞാന്‍ തണ്ടര്‍ ബേര്‍ഡ് ബുള്ളറ്റ് ആണ് പടത്തില്‍ ഓടിക്കുന്നത്. പഠിച്ചു കഴിഞ്ഞ് സെറ്റില്‍ പോയെങ്കിലും എനിക്ക് ടേക്ക് ആകുമ്പോള്‍ പറ്റുന്നുണ്ടായിരുന്നില്ല. സാനിയ ശരിക്കും പഠിച്ചുവോ എന്ന് റോഷനേട്ടന്‍ ചോദിച്ചു. ഞാന്‍ ശരിക്കും പഠിച്ചതാണെന്ന് പറഞ്ഞു.

നാലഞ്ച് തവണ വീണു

ബൈക്കിന്റെ സൈഡില്‍ ട്രാവലിംഗ് ബാഗും ടെന്റുമെക്കെയുണ്ട്. എന്റെ തലയില്‍ ഡ്രെഡ് ലോക്കുമൊക്കെയായിരുന്നു. രണ്ടാം ദിവസം എനിക്ക് ബൈക്ക് ഓടിക്കാന്‍ പഠിക്കാന്‍ തന്നു. മൂന്നാം ദിവസം ടേക്കായി. ആദ്യം വീല്‍ വച്ച് ചെയ്യാന്‍ നോക്കി. പക്ഷെ അതു നടന്നില്ല. ഞാനൊരു നാലഞ്ച് തവണ വീണു. കര്‍ണാടകയിലെ ചിത്രദുര്‍ഗ എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. അവിടെ അധികം ആശുപത്രികളൊന്നുമില്ല. ചുമ്മാ സ്‌കാന്‍ ചെയ്തപ്പോള്‍ തന്നെ കൈ പൊട്ടിയെന്നൊക്കെയാണ് പറഞ്ഞത്. വല്ലാത്തൊരു അനുഭവമായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റ് മുഴുനീള കോമഡി ചിത്രമാണ്. നിവിന്‍ പോളി, സിജു വില്‍സണ്‍, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒക്ടോബര്‍ ഏഴിനാണ് സിനിമയുടെ റിലീസ്.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X