For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈശ്വരാ ഓറഞ്ച് ബിക്കിനി! ഫേമസ് ആവാനുള്ള പുറപ്പാടാണല്ലേ? വൈറലായി സാനിയയുടെ ബിക്കിനി ചിത്രം

  |

  സോഷ്യല്‍ മീഡിയ എന്നത് താരങ്ങളെയും ആരാധകരേയും അടുപ്പിക്കുന്നതാണ്. തങ്ങളുടെ കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് ആരാധകരുമായി പങ്കുവെക്കുന്നത്. അതേസമയം തങ്ങളുടെ പ്രിയ താരത്തെ കൂടുതല്‍ അടുത്തറിയാന്‍ ആരാധകരെ സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു പാലമാണ് സോഷ്യല്‍ മീഡിയ.

  Also Read: അദ്ദേഹം ചെയ്തു തന്നത് മറ്റാരും ചെയ്യാത്തത്, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും; മമ്മൂട്ടിയെക്കുറിച്ച് നന്ദു

  ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതുകൊണ്ട് തന്നെ മിക്ക താരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. പ്രത്യേകിച്ച് യുവതാരങ്ങള്‍. സിനിമകളില്‍ അഭിനയിക്കുന്നതിനേക്കാള്‍ സ്വീകാര്യത സോഷ്യല്‍ മീഡിയയിലൂടെ നേടിയെടുത്ത താരങ്ങളും ഒരുപാടുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ചിത്രങ്ങളും ഫോട്ടോഷൂട്ടും ഡാന്‍സുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍ മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ. വളരെ ചുരുങ്ങിയ സിനിമകളില്‍ നിന്നു തന്നെ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മോഡലിംഗിലും സജീവമായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്.

  Also Read: 'എനിക്ക് അസ്വസ്ഥതയും ക്ഷീണവുമാണ്, ഞാൻ ഉടൻ പ്രസവിക്കുമെന്ന് കരുതി സുനുവിന് സന്തോഷമാണ്'; മഷൂറ പറയുന്നു!

  ഇപ്പോഴിതാ സാനിയ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 2022 ല്‍ താന്‍ നടത്തിയ മാലിദ്വീപ് യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സാനിയയുടെ യാത്ര. യാത്രയില്‍ നിന്നുമുള്ള തന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് താരം.

  ചിത്രങ്ങളില്‍ ബിക്കിനിയണിഞ്ഞും സാനിയയെ കാണാം. ഇതിലൊരു ചിത്രത്തില്‍ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയാണ് സാനിയ ധരിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. അശ്ലീല കമന്റുകള്‍ക്കൊപ്പം പത്താന്‍ വിവാദത്തെ ഓര്‍മ്മപ്പെടുത്തുന്ന കമന്റുകളും കമന്റ് ബോക്‌സുകളില്‍ നിറയുകയാണ്.

  അല്ലാ, ഓറഞ്ച് ഇട്ട് ഇങ്ങനൊക്കെ നിക്കണോ. ഇനി ബാന്‍ ചെയ്യുമോ? ഫോട്ടോ കത്തിക്കുമോ? വസന്തങ്ങള്‍ ക്യൂ പാലിക്കുക, ഈശ്വരാ ഓറഞ്ച് കളര്‍ നീ തീര്‍ന്നെടാ നീ തീര്‍ന്നു, ഓറഞ്ച് കളര്‍ ബിക്കിനി ഒക്കെ ഇട്ട് ഫേമസ് ആവാനുള്ള പുറപ്പാടിലാണല്ലെ, ഇന്ത്യയില്‍ ഓറഞ്ച് നിരോധിച്ചതാണെന്ന് അറിയില്ലേ? എവിടെ മിത്രങ്ങള്‍ എവിടെ? ഇവളെ ദീപികയുമായി താരതമ്യം ചെയ്യല്ലേ അത് ദീപികയ്ക്ക് കുറച്ചിലാണ്, സംഘികളേ ഉണരൂ അവിടെ ദീപിക ഇവിടെ സാനിയ


  അത് കൂടെ അഴിച്ച് കാണിക്കാമോ? സാനിയ കിളവി വീണ്ടും ജട്ടിപ്പുറത്തായല്ലോ ഈ കിളവിയ്ക്ക് ഇടാന്‍ ഡ്രസ് ഒന്നുമില്ലേ? ഇത് എന്ത് ഷഡ്ഡിയുടെ പരസ്യമോ? ഇതാര് സൂപ്പര്‍ മാനോ? ഇതൊരു പ്രതിഷേധം ആണോ? ദെ മൊതലാളി ഓറഞ്ച്, കേസ് കൊടുക്കണം പിള്ളേച്ചാ, എന്നിങ്ങനെയാണ് കമന്റുകള്‍. അതേസമയം സാദചാര ആക്രമണം നടത്തുന്നവരെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

  ആ നാലാമത്തെ ഫോട്ടോ കണ്ടിട്ട് നിന്റെ സിനിമകള്‍ നിരോധിക്കണം എന്ന് ചിലര്‍ പറഞ്ഞേക്കും..അഥവാ, അത്തരം ഊളകള്‍ വന്നാല്‍ അവരോട് പോയി പണി നോക്കാന്‍ പറയണം. Wear whatever you want which makes you comfort. അമ്മൂമ്മ, അച്ഛന്‍ ഒക്കെ പൊളി വൈബ്. എല്ലാവരുടേയും ചിരി കാണാന്‍ സാധിച്ചതില്‍ സന്തോഷം എന്നാണ് ചിലർ പറയുന്നത്.

  ഇങ്ങനെ പോയാല്‍ കാവി കളസം സംഘമിത്രങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ പാടുള്ളു എന്ന നിയമം നിലവില്‍ വരാന്‍ ചാന്‍സ് കാണുന്നു. സാനിയ ഇതു വേണ്ടായിരുന്നു ജയ് സംഘ ചക്തി, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ക്ക് മാറ്റം അനിവാര്യമായി തോന്നുമ്പോള്‍ നിങ്ങള്‍ മാറുക മറ്റുള്ളവര്‍ പലതും പറയും അത് നിങ്ങള്‍ കാര്യമാക്കേണ്ട. എനിക്ക് ഇഷ്ട്ടായി എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

  Read more about: saniya iyappan
  English summary
  Saniya Iyappan Shares Throwback Photos From Her Vacation Fans Can't Stop Commenting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X