എന്തിനാണ് ഇത്രയും പേര്‍ എന്നെ വെറുക്കുന്നത്? രാജുവേട്ടന്‍ അന്ന് പറഞ്ഞത് അതുപോലെ സംഭവിച്ചു!

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി കടന്നു ന്ന സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും സാനിയ തുറന്ന് സംസാരിക്കുകയാണ്. കൂടാതെ പൃഥ്വിരാജ് തനിക്ക് നല്‍കിയൊരു മുന്നറിയിപ്പിനെക്കുറിച്ചും മനസ് തുറക്കുകയാണ് സാനിയ ഇയ്യപ്പന്‍.

ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ക്വീന്‍ കഴിഞ്ഞതും എനിക്ക് ഒരുപാട് വെറുപ്പ് കിട്ടിയിരുന്നു. എനിക്ക് വന്നിരിക്കുന്ന ട്രോളു പോലെ ആര്‍ക്കും ആ സമയത്ത് വന്നുണ്ടാകില്ലെന്നും സത്യത്തില്‍ ട്രോളുകള്‍ കാരണമാണ് താന്‍ സാനിയ ഇയ്യപ്പനായതെന്നും താരം പറയുന്നു.

Saniya Iyappan

ചിന്നു എന്ന കഥാപാത്രം ആളുകളിലേക്ക് എത്തിയത് ട്രോളുകളിലൂടേയാണെന്നും ട്രോളുകള്‍ മൂലം സിനിമ തനിക്ക് പറ്റിയ ഇടമല്ലെന്ന് കരുതിയിരുന്നുവെന്നും സാനിയ പറയുന്നു. തനിക്കന്ന് പതിനാറ് വയസ് മാത്രമായിരുന്നു പ്രായമെന്നും ക്വീന്‍ ചെയ്യുന്നത് പതിനഞ്ചാം വയസിലാണെന്നും താരം പറയുന്നുണ്ട്.

ട്രോളുകളും വെറുപ്പുമൊക്കെ തനിക്ക് വളരെ പുതിയതായിരുന്നുവെന്നും താരം പറയുന്നു. എന്തുകൊണ്ടാണ് ഇത്രയും ആളുകള്‍ തന്നെ ഇത്ര വെറുക്കുന്നതെന്ന് അറിയില്ലെന്നും എന്നാല്‍ പിന്നീട് ഇതൊല്ലം ഒരു യാത്രയുടെ ഭാഗമാണെന്ന് മനസിലായെന്നും സാനിയ പറയുന്നു.

ക്വീന്‍ കഴിഞ്ഞ് തന്നെ തേടി വേഷങ്ങളൊന്നും വന്നില്ല. ക്വീനില്‍ അഭിനയിച്ചിരുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് എന്തെങ്കിലും ആയോ എന്ന് ചോദിക്കുമായിരുന്നുവെന്നും സാനിയ തുറന്ന് പറയുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം സാനിയയെ തേടി ആശിര്‍വാദ് സിനിമാസില്‍ നിന്നും വിളി വരികയായിരുന്നു. ലൂസിഫര്‍ എന്നൊരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞതും കഥാപാത്രമൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും താനിത് ചെയ്യുകയാണെന്ന് തീരുമാനിച്ചെന്നും സാനിയ പറയുന്നു.

9 ന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു രാജുവേട്ടനെ കണ്ടത്. കാറില്‍ ഇരിക്കുമ്പോള്‍ ഗ്ലാസില്‍ വന്ന് മുട്ടി രാജുവേട്ടന്‍ ഒരു ഷോട്ട് കൂടെയുണ്ടെന്നും അത് കഴിഞ്ഞ് വരാമെന്നും പറഞ്ഞു. തനിക്കത് തന്നെ വലിയ അത്ഭുതമായിരുന്നുവെന്നാണ് സാനിയ പറയുന്നത്.

പിന്നീട് തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്ന പൃഥ്വിരാജ് അതിന് ശേഷം തനിക്കൊരു മുന്നറിയിപ്പ് നല്‍കിയെന്നാണ് സാനിയ പറയുന്നത്. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം എന്നതായിരുന്നു പൃഥ്വിരാജ് സാനിയയോട് പറഞ്ഞത്.

ഇപ്പോള്‍ ചെയ്തിരിക്കുന്നത് നായികയായിട്ടാണ്. എന്നാല്‍ ലൂസിഫര്‍ ചെയ്യുകയാണെങ്കില്‍ വീണ്ടും ബാലതാരമാകുമെന്നാണെന്നും പിന്നീട് എല്ലാവരും കുട്ടിയായിട്ടേ കാണുകയുള്ളൂവെന്നും അതിനാല്‍ ആലോചിക്കണമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ലൂസിഫര്‍ ചെയ്ത ശേഷം രാജുവേട്ടന്റെ വാക്കുകള്‍ ശരിയായെന്നാണ് സാനിയ പറയുന്നത്. പിന്നീട് തന്നെ തേടി വരുന്നതൊക്കെ കുട്ടി കഥാപാത്രങ്ങളാണെന്നും എല്ലാവരുടേയും മനസില്‍ താന്‍ ഇപ്പോഴും കുട്ടിയാണെന്നും സാനിയ പറയുന്നു.

കുട്ടിയായത് കൊണ്ടാണ് ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യാതിരുന്നതെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും സാനിയ പറയുന്നു. തനിക്ക് പിന്നീട് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ വളരെ യങ് ആയിട്ടുള്ളതാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

Saniya Iyappan

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ താരമാകുന്നത്. പിന്നീട് സിനിമയിലെത്തുകയും നായികയായി മാറുകയുമായിരുന്നു.

സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു സാനിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാള സിനിമ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് സാനിയ ഇയ്യപ്പന്‍.

സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ. തന്റെ ഡാന്‍സിലൂടേയും ഫോട്ടോഷൂട്ടിലൂടേയുമൊക്കെ സാനിയ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

തന്‍റെ ഫാഷന്‍ സെന്‍സിലൂടെ മലയാളി യൂത്തിന്റെ ഐക്കണായി മാറാന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സ് സിനിമയുടെ വിജയത്തിനുള്ള ഗ്യാരണ്ടിയല്ലെന്നും സാനിയ പറയുന്നു.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X