'ഗിയര്‍ മാറ്റേണ്ട സമയമായി, എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് മടങ്ങുന്നു': കടുത്ത തീരുമാനവുമായി സാനിയ ഇയ്യപ്പൻ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ ആദ്യം ശ്രദ്ധനേടുന്നത്.പിന്നീട് ബാലതാരമായി സിനിമയിലേക്കും എത്തി. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയായിരുന്നു സാനിയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു.

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ സാനിയയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ സാനിയ അങ്ങനെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാനിയ പങ്കുവയ്ക്കാറുണ്ട്.

Saniya Iyyappan

യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന സാനിയ യാത്ര ചിത്രങ്ങളും അതുപോലെ തന്നെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് കൂടുതൽ പങ്കുവയ്ക്കാറുള്ളത്. ഇടയ്ക്ക് ഡാൻസ് റീൽസുകളും സാനിയയുടെ പ്രൊഫൈലിൽ ഇടം പിടിക്കാറുണ്ട്. ഫാഷന്‍ സെന്‍സിലൂടെ കയ്യടി നേടാറുളള യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് താരം. എന്നും വ്യത്യസ്തമായ ലുക്കുകളിൽ എത്തി ആരാധകരുടെ മനസ്സ് കീഴടക്കാൻ സാനിയക്ക് കഴിയാറുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് സാനിയ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകരുടെ ഇടയിൽ ചർച്ചയാക്കുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതായി സാനിയ അറിയിച്ചിരുന്നു. ലണ്ടനില്‍ ഉപരിപഠനത്തിന് പോകുന്നതിന് വേണ്ടി ആയിരുന്നു ബ്രേക്ക് എടുത്തത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. സാനിയ ഇടവേള എടുക്കുന്നതായി അറിയിച്ചതിന് പിന്നാലെ കരിയറിലെ ഈ പ്രധാനപ്പെട്ട ഘട്ടത്തിൽ ഇങ്ങനെയൊരു ബ്രേക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു.

അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് പലർക്കും സന്തോഷം നൽകിയിട്ടുണ്ട്. യുകെയിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്‌സ് എന്ന സര്‍വകലാശാലയില്‍ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയമാണ് സാനിയ ഇയ്യപ്പന്‍ തെരഞ്ഞെടുത്തത്. പഠനത്തോടൊപ്പം തന്നെ സിനിമയും മുന്നോട്ടുകൊണ്ടുപോകാനായിരുന്നു സാനിയയുടെ തീരുമാനം.

പല സിനിമകളിൽ നിന്നും അവസരങ്ങൾ താരത്തിന് വന്നിരുന്നു. എന്നാൽ പഠനത്തിനിടെ ഇത് നടക്കില്ലെന്ന് വന്നതോടെയാണ് സാനിയ പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിച്ചുവരുന്നത്. താരത്തിന്റെ തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

Saniya Iyyappan

'ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്‌നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാല്‍ ഗിയര്‍ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു', എന്നാണ് സാനിയ കുറിച്ചത്.

ഇരുഗപട്രു എന്ന തമിഴ് ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് സാനിയ അവതരിപ്പിച്ചത്. മലയാളത്തിൽ നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങൾ സാനിയയുടേതായി അണിയറയിൽ ഉണ്ടെന്നാണ് വിവരം.

More from Filmibeat

Read more about: saniya iyyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X