twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണി അന്ന് പൊട്ടിക്കരഞ്ഞു; എല്ലാവരും കൂടി ആ പാവത്തിനെ പറഞ്ഞ് പറ്റിച്ചതാണ്!, ശാന്തിവിള ദിനേശ് പറയുന്നു

    |

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് കലാഭവൻ മണി. വിടപറഞ്ഞിട്ട് ആറ് വർഷത്തിലേറെ ആയെങ്കിലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ ചിരിയും പാട്ടുകളുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്.

    തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരനായിട്ടാണ് മണിയെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. കൈവെച്ച എല്ലാ മേഖലകളിലും തൻറേതായ ഒരു വിലാസം ഉണ്ടാക്കാൻ മണിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ കാണാത്തതുമായ മലയാളികൾ ഉണ്ടാവാനേ സാധ്യതയില്ല. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം.

    santhivila dinesh

    Also Read: ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെങ്കില്‍ എന്താ കുഴപ്പം? മോശം കമന്റുമായി വരുന്നവരോട് അശ്വതിയും രാഹുലുംAlso Read: ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെങ്കില്‍ എന്താ കുഴപ്പം? മോശം കമന്റുമായി വരുന്നവരോട് അശ്വതിയും രാഹുലും

    ഇന്നും മണിയെ കുറിച്ച് ഓർക്കാനും പറയാനും ചാലക്കുടിക്കാർക്കും സിനിമാ സുഹൃത്തുക്കൾക്കുമെല്ലാം നൂറ് നാവാണ്. അതേസമയം, കരിയറിന്റെ തുടക്കകാലത്ത് ഒക്കെ ഒരുപാട് അവഗണനകളും പരിഹാസങ്ങളുമൊക്കെ കേട്ടിട്ടുണ്ട് മണി. എല്ലാത്തിനെയും സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിൻപുറത്ത് കാരനായിരുന്നു അദ്ദേഹം.

    ഒരിക്കൽ മണിയെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഓർമിപ്പിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിൽ ശരത് ചന്ദ്രൻ വയനാട് എന്ന സംവിധായകനെ കുറിച്ച് പറയുന്ന വീഡിയോയിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് പിന്നിൽ ഉണ്ടായ ചില സംഭവങ്ങൾ പറയുന്നതിനിടയിലാണ് മണിയെ കുറിച്ചും അദ്ദേഹം പറഞ്ഞത് .

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ കഥ ശരത് ചന്ദ്രൻ വായനാടിൽ നിന്ന് വിനയൻ മോഷ്ടിച്ചതാണെന്നും അതിന്റെ പേരിൽ നിയമയുദ്ധം നടക്കുകയും അവസാനം അത് ശരത് ചന്ദ്രന് അനുകൂലമാവുകയും ചെയ്‌തെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. കേസ് തീർന്ന ശേഷം വിനയൻ സിനിമ നോവലാക്കി ഇറക്കിയെന്നും ദിനേശ് പറയുന്നുണ്ട്.

    'ഒരിക്കൽ ഞാൻ ഒരു പുസ്തക കടയിൽ കയറിയപ്പോൾ 50 ശതമാനം വിലക്കുറവിൽ ചില പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ടു. അതിനിടയിലാണ് വാസന്തിയും ലക്ഷ്മിയും പിന്നെ രാമുവും എന്ന വിനയന്റെ നോവൽ കാണുന്നത്. എനിക്ക് അതിശയമായി വിനയൻ നോവൽ എഴുതുമോ! ആ സിനിമ ചെയ്തത് അദ്ദേഹമാണ് പക്ഷെ അതിന്റെ കഥ ശരത് ചന്ദ്രൻ വയനാട് എന്ന ചെറുപ്പക്കാരന്റെ ആണ്,'

    vasanthiyum lakshmiyum pinne njanum

    Also Read: സിനിമയില്‍ ഫ്രണ്ട്‌സിനെയുണ്ടാക്കാന്‍ പറ്റില്ല! ബോറടിച്ചപ്പോഴാണ് സിനിമ വിട്ടത്: പദ്മപ്രിയAlso Read: സിനിമയില്‍ ഫ്രണ്ട്‌സിനെയുണ്ടാക്കാന്‍ പറ്റില്ല! ബോറടിച്ചപ്പോഴാണ് സിനിമ വിട്ടത്: പദ്മപ്രിയ

    'അയാളുടെ കഥ മോഷ്ടിച്ചു എന്ന് പറഞ്ഞ് കേസ് കൊടുക്കുകയും 2006 വരെ കേസ് നടക്കുകയും അവസാനം കേസ് ശരത്തിന് അനുകൂലമായി വരുകയും ചെയ്ത കഥ എനിക്കറിയാം. കഥാകൃത്തിന് പൈസ കൊടുക്കേണ്ടിയും വന്നു. പിന്നെ അതെങ്ങനെ നോവൽ ആക്കിയെന്ന് അതിശയം തോന്നി. ഞാനും ആ പുസ്‌തകം വാങ്ങി. 2006 ൽ കേസിന് ശേഷമാണു പുസ്തകം ഇറക്കിയത്,'

    '1999 ലാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും റിലീസ് ചെയ്യുന്നത്. ദേശീയ സ്പെഷ്യൽ ജൂറി അവാർഡ് ആ സിനിമയ്ക്ക് ലഭിച്ചു. കലാഭവൻ മണി മികച്ച നടനാകുമെന്ന് എല്ലാവരും കൂടെ പറഞ്ഞ് ആ പാവത്തിനെ പറ്റിക്കുകയും അവാർഡ് പ്രഖ്യാപിച്ച ശേഷം മണി അന്ന് ക്യാമറയ്ക്ക് മുന്നിൽ പൊട്ടി പൊട്ടി കരയുകയും ചെയ്തു,'

    'എല്ലാവരും നിനക്ക് തന്നെ കിട്ടുമെന്ന് പറഞ്ഞപ്പോൾ മണി ആശിച്ചു പോയി. നിനക്ക് തന്നെ അവാർഡെന്ന് പറഞ്ഞപ്പോൾ ആ പാവം വിശ്വസിച്ചു. അങ്ങനെ ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞു. പിന്നീട് അതേകുറിച്ച് അയാൾ തമാശകളും പറഞ്ഞിട്ടുണ്ട്. അടുത്ത അവാർഡ് പ്രഖ്യാപിക്കുമ്പോൾ എനിക്ക് ബോധക്ഷയം വരുമെന്ന് ഒക്കെ,' ശാന്തിവിള ദിനേശ് പറഞ്ഞു.

    Read more about: kalabhavan mani
    English summary
    Santhivila Dinesh Recalls An Incident Where Kalabhavan Mani Breakdown To Tears In His Latest Video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X