'മഞ്ജുവിന് ഒരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? എന്റെ മുന്നില്‍ വന്നാല്‍ മൂക്ക് ഇടിച്ച് പൊളിക്കും!'

തന്റെ തുറന്നടിച്ചുള്ള പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വിവാദ താരം സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണനെതിരെ തുറന്നടിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. ആറാട്ടണ്ണനെ എവിടെ വച്ച് കണ്ടാലും ഇടിയ്ക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

''ആ പിച്ചക്കാരന്‍ ചെക്കനെ ഇനിയെന്ത് കേസ് വന്നാലും ശരി എവിടെ വച്ച് കണ്ടാലും ഇടി കൊടുക്കും. വൃത്തികെട്ട ചെറുക്കനാണ്. അലവലാതി. ഒരു സിമ്മില്‍ നിന്നും വിളിക്കുന്നു. നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുമ്പോള്‍ മാന്യനാണെങ്കില്‍ അവിടെ നിര്‍ത്തും. ഇത് അഞ്ച് മിനുറ്റ് വേറെ സിമ്മില്‍ നിന്നും വിളിക്കുന്നു. നിന്നോട് സംസാരിക്കാനില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ ഫോണ്‍ വെക്കെന്ന് ഞാന്‍ പറഞ്ഞു. 15-20 മിനുറ്റ് കഴിഞ്ഞ് മൂന്നാമതൊരു സിമ്മില്‍ നിന്നും വിളിച്ചു. ഇവന്റെ അച്ഛനും അമ്മയും കുറേ സിമ്മുകള്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു'' എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Santhivila Dinesh

നാലാമത്തെയോ അഞ്ചാമത്തെയോ സിമ്മില്‍ നിന്നും വിളിച്ചപ്പോഴാണ് ഞാന്‍ എന്ത് കേസ് വന്നാലും ശരി നിന്റെ മൂക്ക് ഇടിച്ച് ശരിയാക്കുമെന്ന് പറഞ്ഞത്. അത് എവിടെ വച്ച് കിട്ടിയാലും കൊടുക്കും എന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. പിന്നാലെ മഞ്ജു വാര്യരെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്.

''മഞ്ജു വാര്യരുടെ സഹോദരനൊക്കെ എങ്ങനെയാണ് ആണായിട്ട് നടക്കുന്നത്. മഞ്ജു വാര്യരുടെ അച്ഛനെ വിളിച്ച് പറയുകയാണ്, ചേച്ചിയെ എനിക്ക് കെട്ടിച്ചു തരണം എന്ന്. അവള്‍ക്കൊരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? അവനോട് പറഞ്ഞേക്ക് അവന്റെ കഷ്ടകാലം തുടങ്ങുന്നത് ശാന്തിവിള ദിനേശിന്റെ മുന്നില്‍ വരുമ്പോഴാണ് എന്ന്. ഇനിയിപ്പോള്‍ അകത്ത് കിടക്കേണ്ടി വന്നാലും, അവള്‍ ഒറ്റപ്പെട്ട് പോയാലും ശരി അവന്റെ മൂക്ക് ഞാന്‍ ഇടിച്ചു പരത്തും'' എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം മലയാള സിനിമയുടെ ബജറ്റ് കൂടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ''ചെക്ക് ഒപ്പിടാന്‍ പതിനെട്ട് വയസാകണമെന്ന് പറഞ്ഞപ്പോള്‍ കാത്തിരുന്ന പയ്യന്‍ നിര്‍മ്മിച്ച സിനിമയാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റായ ചെമ്മീന്‍. അതുപോലുള്ള നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്ന മലയാള സിനിമയാണ്. ഇപ്പോള്‍ കണക്കുക്കൂട്ടല്‍ ഇല്ല. നാല് കോടി മുടക്കി സിനിമ തീര്‍ക്കാമെന്ന് പറഞ്ഞ് 20 കോടിയായാല്‍ എത്ര ഇരട്ടിയായി?'' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Santhivila Dinesh

അയാള്‍ക്ക് കുഴപ്പമില്ലെന്നാണ് പറയുന്നതെങ്കില്‍ അവന്റെ പണം എവിടെ നിന്നും വന്നതാണെന്ന് ഇഡി അന്വേഷിക്കണം. എന്റെ 20 കോടിയാല്‍ പുല്ലാണെന്ന് പറയുകയാണെങ്കില്‍ അവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയല്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെങ്കില്‍ അങ്ങനെ പറയില്ല. ഒന്നെങ്കില്‍ അവന്റെ തന്ത ഉണ്ടാക്കിയ പൈസ അല്ലെങ്കില്‍ കള്ളപ്പണമായിരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

നാല് കോടിയ്‌ക്കെന്ന് പറഞ്ഞ് 20 കോടിയ്ക്ക് തീര്‍ക്കേണ്ടി വന്ന സിനിമ, രണ്ട് ലക്ഷം രൂപ പോലും കളക്ഷന്‍ കിട്ടാതെ ഹോള്‍ഡ് ഓവര്‍ ആയ സിനിമയുടെ നിര്‍മ്മാതാവ് പരസ്യമായി എന്റെ 20 കോടി പോയാല്‍ പുല്ലാണെന്ന് പറഞ്ഞാല്‍ അവന്റെ പൈസ എവിടെ നിന്നും വന്നുവെന്ന് ഐഡി അന്വേഷിക്കണം. അത് കഷ്ടപ്പെടാതെ കിട്ടിയ പൈസയായിരിക്കണം. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെങ്കില്‍ അങ്ങനെ പറയില്ല. എന്നിട്ട് ആ സംവിധായകനെ വച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ പടം ചെയ്യുന്നു. എന്നിട്ടാണ് ഇവര്‍ നടന്മാരുടെ പ്രതിഫലം കുറയ്ക്കാന്‍ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X