For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ കരണക്കുറ്റി നോക്കി ആദിവാസി സ്ത്രീ അടിച്ചു; മറക്കാനാകാത്ത അടിയെന്ന് സന്തോഷ് ശിവന്‍

  |

  മലയാളികള്‍ ഏറെ അഭിമാനത്തോടെ പറയുന്ന പേരാണ് സന്തോഷ് ശിവന്‍ എന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹാകരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. അതേസമയം, സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്‍. ഇന്ത്യന്‍ സിനിയിലെ തന്നെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുണ്ട് സന്തോഷ് ശിവന്.

  Also Read: ഞാൻ കാറിൽ കിടന്നുറങ്ങിയ നാളുകൾ, ഡാഡിയുടെ ആത്മാവ് കൂടെയുണ്ട്; യമുന റാണി പറയുന്നു

  ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സന്തോഷ് ശിവന്‍. കാലാപ്പാനിയിലെയും യോദ്ധയിലേയും അനുഭവങ്ങളാണ് സന്തോഷ് ശിവന്‍ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  കാലാപ്പാനി ചെയ്യുമ്പോള്‍ ഞങ്ങള്‍ ഞെട്ടിയ സംഭവമുണ്ടായിട്ടുണ്ട്. സാബു സിറിലാണ് ആര്‍ട്ട്‌സ്. ആര്‍ട്ട് ചെയ്യാനുള്ള പ്രോപ്പര്‍ട്ടിയൊക്കെ കൊണ്ടു വരുന്ന കപ്പല്‍ ഞങ്ങളുടെ മുന്നില്‍ വച്ച് കത്തിപ്പോയി. മുഴുവന്‍ കത്തി ഇല്ലാതായി. അവസാനം എല്ലാം നമ്മള്‍ സ്വന്തം ഉണ്ടാക്കേണ്ടി വന്നു. ആന്‍ഡാമാനിലേക്ക് ഞങ്ങള്‍ കുതിരയെ കൊണ്ടു പോയപ്പോഴാണ് അവര്‍ ആദ്യമായി കുതിരയെ കാണുന്നത്. അവസാനം കുതിരയെ തിരികെ കൊണ്ടു വരാന്‍ സമ്മതിച്ചില്ല. അവരാരും കുതിരയെ കണ്ടിട്ടില്ല എന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്.

  Also Read: കുഞ്ഞിനേയും കൂട്ടി മൃദുല വീണ്ടും ലൊക്കേഷനിലേക്ക്; വൈറലായി വീഡിയോ

  ഞാനും ലാല്‍ സാറും പ്രഭു സാറും പ്രിയനും രണ്ട് മൂന്ന് പേരും കൂടെ കടലിന്റെ നടുക്ക് ഇറക്കി വിട്ട ശേഷം ഓംകി ട്രൈബ്‌സിനെ കാണാന്‍ പോയി. ചെറിയ ബോട്ടില്‍ പോയി, പിന്നെ കിലോമീറ്ററുകള്‍ നടക്കണം. ഇരിക്കണമെങ്കില്‍ സ്റ്റൂള്‍ വേണം. പ്രഭുവൊക്കെ സ്റ്റുളും പിടിച്ചാണ് നടക്കുന്നത്. ഓംകീസിനെ കാണുന്നതൊക്കെ സീനിലുണ്ടെന്നും സന്തോഷ് ശിവന്‍ പറയുന്നു.

  ഒരു സീനില്‍ ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന സീനുണ്ട്. ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ഒറ്റയടി വച്ചു കൊടുത്തു. അതൊരു ഒന്നൊന്നര അടിയായിരുന്നു. ഫേക്കടിയൊന്നുമല്ല. ഞാന്‍ കണ്ടതില്‍ ഏറ്റവും റിയലായ അടിയാണ്. ഈയ്യടുത്ത് ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ആ അടി ഓര്‍മ്മയുണ്ടോ എന്ന്. ഉണ്ട് ഉണ്ട് നന്നായി ഓര്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. അവര്‍ നന്നായിട്ട് തന്നെ അടിച്ചു. മീന്‍ പിടിക്കുന്ന കൈ അല്ലേ, അത് വച്ച് നല്ല ഒരെണ്ണം കൊടുത്തു. അത് സിനിമയിലുണ്ട്.

  ദളപതി ചെയ്യാന്‍ നേരത്ത് മമ്മൂട്ടി സാര്‍ എന്ന പാര എന്നായിരുന്നു വിളിച്ചിരുന്നത്. അതെനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. വെറുതെ കളിയ്ക്ക് പറയുന്നതാണ്. അത് എവിടെയെങ്കിലും ഉപയോഗിക്കണം എന്ന് കരുതിയിരുന്നത്. അതാണ് പിന്നീട് മോഹന്‍ലാലിനെക്കൊണ്ട് ജഗതിയെ പാര എന്ന് വിളിപ്പിച്ചത്. ഇതൊക്കെയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്നും അദ്ദേഹം പറയുന്നു.

  ലാല്‍ സാറിന് ഭക്ഷണം ഭയങ്കര ഇഷ്ടമാണ്. ഞാനും അദ്ദേഹവും കൂടി ഷൂട്ടിംഗ് സമയത്ത് എന്തെങ്കിലുമൊക്കെ കഴിക്കാനായി പോകും. രണ്ടു പേരുടെ കയ്യിലും കാശുണ്ടാകില്ല. കഴിച്ച് കഴിയുമ്പോഴായിക്കും അണ്ണാ കാശില്ലേ എന്ന് ചോദിക്കുക. അദ്ദേഹം അപ്പോഴും കൂളായിരിക്കും. നമ്മള്‍ക്ക് ഇവിടെ ഇരിക്കാം അവര് വന്ന് കണ്ടു പിടിച്ചോളും എന്ന് പറയും. ഇത് ഞങ്ങളുടെ സ്ഥിരം പരിപാടിയായിരുന്നുവെന്നാണ് സന്തോഷ് ശിവന്‍ ചിരിയോടെ ഓർക്കുന്നത്.

  സംവിധായകന്‍ എന്ന നിലയില്‍ സന്തോഷ് ശിവന്‍ മടങ്ങിയെത്തിയ സിനിമയായിരുന്നു ജാക്ക് ആന്റ് ജില്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തിയത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ വന്ന സിനിമ തീയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. സൗബിനും ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. അത് വലിയ ട്രോളുകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

  Read more about: mohanlal
  English summary
  Santhosh Sivan Realls How Mohanlal Was Slapped By A Tribal Woman While Shootin In Andaman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X