For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജല്ല, അച്ഛന് അപകടം പറ്റിയപ്പോള്‍ അര്‍ക്കജ് കൂടെ നിന്നു; അപ്പുവിന്റെ പ്രണയകഥ

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും സാന്ത്വനം വീട് മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ അയല്‍വക്കത്തെ വീടു പോലെ സുപരിചിതമാണ്. സാന്ത്വനം വീട്ടിലെ ബാലനും ദേവിയും ഹരിയും ശിവനും അപ്പുവും അഞ്ജുവും കണ്ണനുമൊക്കെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ മലയാളികള്‍ അവരെ സ്‌നേഹിക്കുകയാണ്.

  Also Read: സൂര്യയുടെ ആ പെരുമാറ്റമാണ് ഇഷ്ടം തോന്നാൻ കാരണം; പ്രണയകാലമോർത്ത് ജ്യോതിക

  സാന്ത്വനത്തിലെ അപ്പുവായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് രക്ഷ രാജ്. അല്‍പ്പം കുസൃതിയൊക്കെയുള്ള, നിഷ്‌കളങ്കയായ അപ്പുവായി രക്ഷ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇടയ്‌ക്കൊക്കെ മണ്ടത്തരങ്ങള്‍ കാണിക്കുമെങ്കിലും അപ്പുവിനെ സ്‌നേഹിക്കാന്‍ മാത്രമേ പ്രേക്ഷകര്‍ക്ക് സാധിക്കൂ. ഈയ്യടുത്തായിരുന്നു രക്ഷയുടെ വിവാഹം. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രക്ഷ മനസ് തുറക്കുകയാണ്.

  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രക്ഷയും ഭര്‍ത്താവ് അര്‍ക്കജും മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  പലരും കരുതിയിരിക്കുന്നത് എന്റേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ്. പക്ഷെ അല്ല. എന്നെ ഞാനായി മനസിലാക്കുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അര്‍ക്കജ്. എന്റെ അര്‍ക്കു. എന്നാണ് രക്ഷ പറയുന്നത്. സാന്ത്വനത്തിലേക്കുള്ള അവസരം വന്നപ്പോള്‍ താന്‍ ഉപദേശം തേടിയ ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ച് രക്ഷ പറയുന്നത്. അന്ന് തന്റെ മനസ് പറയുന്നത് ചെയ്യാന്‍ പറഞ്ഞ ഈ സുഹൃത്താണ് അര്‍ക്കജ്. പിന്നാലെ രക്ഷ തങ്ങളുടെ പ്രണയ കഥയിലേക്ക് കടക്കുകയാണ്.


  അര്‍ക്കജുമായി പതിനൊന്ന് വര്‍ഷത്തെ സൗഹൃദമാണ്. പ്രണത്തിലായിട്ട് നാല് കൊല്ലമായെന്നും താരം പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്നൊരു അവധിക്കാല ക്യാംപില്‍ വച്ചായിരുന്നു അര്‍ക്കുവിനെ പരിചയപ്പെടുന്നത്. പിന്നീട് അര്‍ക്കജ് തന്റെ ബെസ്റ്റ് ഫ്രണ്ടായി മാറുകയായിരുന്നുവെന്നാണ് രക്ഷ പറയുന്നത്. താന്‍ കോഴിക്കോട് ഉള്ള്യേരിക്കാരിയും അര്‍ക്കു കോഴിക്കോട് അത്തോളിക്കാരനുമാണെന്നും രക്ഷ പറയുന്നു.

  അച്ഛന് അപകടം നടന്ന സമയത്ത് അര്‍ക്കജ് തനിക്ക് നല്‍കിയ പിന്തുണയും ആശ്വാസവും വലുതായിരുന്നുവെന്നാണ് രക്ഷ പറയുന്നത്. കുറച്ച് കഴിഞ്ഞതോടെ ഈ സൗഹൃദം അതിലും മേലെ വളരുകയാണെന്ന് തനിക്ക് തോന്നിയെന്ന് താരം പറയുന്നു. അടുപ്പം മറ്റൊരു തലത്തിലേക്ക് പോകുന്നു. നമുക്ക് ബ്രേക്ക് എടുത്താലോ എന്ന് ഞാന്‍ ചോദിച്ചു. അര്‍ക്കജ് സമ്മതിച്ചു. അതുവരേയും അര്‍ക്കജ് എന്നോട് പ്രണയമാണെന്ന് പറഞ്ഞിരുന്നില്ല. പക്ഷെ എനിക്ക് അയക്കുന്ന പാട്ടുകളില്‍ പ്രണയം നിറഞ്ഞിരുന്നുവെന്നാണ് രക്ഷ പറയുന്നത്.

  താന്‍ ആവശ്യപ്പെട്ട പ്രകാരം ഫോണ്‍വിളിയും നേരിട്ടുള്ള സംസാരവും നിര്‍ത്തിയെങ്കിലും പാട്ടുകള്‍ വരുന്നത് തുടര്‍ന്നു. താമസിയാതെ അര്‍ക്കജിനെ മിസ് ചെയ്യാന്‍ പറ്റില്ലെന്ന് തനിക്ക് മനസിലായിയെന്നാണ് രക്ഷ പറയുന്നത്. പിന്നാലെ രക്ഷയെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് അര്‍ക്കജും മനസ് തുറക്കുകയാണ്. ''ആ സമയത്താണ് രക്ഷയ്ക്ക് വിവാഹാലോചന വരുന്നത്. ഇനിയും പറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്തു'' എന്നാണ് അര്‍ക്കജ് പറയുന്നത്.

  വിവാഹാലോചനകള്‍ ഒഴിവാക്കി വിടുന്നത് കണ്ടതോടെ വീട്ടുകാര്‍ മറ്റാരെങ്കിലും മനസില്‍ ഉണ്ടോ എന്ന് രക്ഷയോട് ചോദിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാരോട് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതെന്നും അര്‍ക്കജ് പറയുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നുവെന്നാണ് അര്‍ക്കജ് പറയുന്നത്. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് തീരുമാനം എടുത്തു. വിവാഹം നടന്നു. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ജിനീയര്‍ ആണ് അര്‍ക്കജ്.


  അതേസമയം സംഭവബഹുലമായ രംഗങ്ങളിലൂടെയാണ് സാന്ത്വനം കടന്നു പോകുന്നത്. വീട് ബാലന്റെ പേരില്‍ എഴുതാനുള്ള തീരുമാനം സാന്ത്വനം വീടിനെ ഭിന്നിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങളാണ് സാന്ത്വനം വീട്ടില്‍ അരങ്ങേറാനിരിക്കുന്നതെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും കൂടപ്പിറപ്പുകളുടെ സ്‌നേഹം സാന്ത്വനം വീടിനെ ഒരുമിപ്പിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  Read more about: Santhwanam
  English summary
  Santhwanam Star Raksha Raj And Husband Arkaj Opens Up About Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X