അട്ട കടിക്കുന്നത് എന്നെയല്ലേ, എനിക്ക് നോക്കാന്‍ അറിയാം; വൈറലായി സനുഷയുടെ മറുപടി
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കുന്നത് പതിവാണ്. ഈ സോഷ്യല്‍ മീഡിയ കാലത്ത് ആരാധകരുമായി നേരിട്ട് ബന്ധപ്പെടാം എന്നതാണ് താരങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാനുള്ള കാരണം. ആരാധകരിലേക്ക് തങ്ങളുടെ വിശേഷങ്ങള്‍ നേരിട്ട് എത്തിക്കാനും അതുപോലെ തന്നെ ആരാധകരുടെ പ്രതികരണങ്ങള്‍ നേരിട്ടറിയാനും ഇതുകൊണ്ട് സാധിക്കും. ഇന്നത്തെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ആരാധകരുമായി തങ്ങളെ ബന്ധിപ്പിക്കാന്‍ മറ്റൊരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നതാണ് താരങ്ങള്‍ക്ക് വലിയ സൗകര്യമായി മാറുന്നത്.
എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് വലിയ തലവേദനയും സൃഷ്ടിക്കാറുണ്ട്. താരങ്ങളുടെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കുമെല്ലാം മോശം കമന്റുകള്‍ നല്‍കാന്‍ മാത്രമായി തുനിഞ്ഞിറങ്ങിയവരും ഒരുപാട്. പ്രത്യേകിച്ചും നടിമാരാണ് ഇത്തരക്കാരുടെ സ്ഥിരം ഇരകള്‍. നടിമാരുടെ ചിത്രങ്ങള്‍ക്കെതിരെ പലപ്പോഴും അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയറാറുണ്ട്. സദാചാര ആക്രമണം മുതല്‍ ബോഡി ഷെയ്മിംഗും വംശീയധിക്ഷേപം വരെ താരങ്ങള്‍ നേരിടാറുണ്ട്.

പണ്ടൊക്കെ ഇത്തരക്കാരെ ഗൗനിക്കാതെ കടന്നു പോവുകയായിരുന്നു താരങ്ങളില്‍ മിക്കവരും ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഇത്തരക്കാര്‍ക്കെതിരെ ചുട്ടമറുപടി നല്‍കാന്‍ താരങ്ങളില്‍ മിക്കവരും നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയും ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് എത്തുകയും താരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു സംഭവമുണ്ടായിരിക്കുകയാണ്. തന്റെ ചിത്രത്തിന് ലഭിച്ചൊരു മോശം കമന്റിന് നടി സനുഷ സന്തോഷ് നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സനുഷ പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റിന് സനുഷ നല്‍കിയ മറുപടിയാണ് ശ്രദ്ദ നേടുന്നത്. വനത്തിലൂടെ നടക്കുന്ന തന്റെ ഒരു ചിത്രമായിരുന്നു സനുഷ പങ്കുവച്ചിരുന്നത്. ഇതിന് ഒരാള്‍ നല്‍കിയ കമന്റ് സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റുകേല എന്നായിരുന്നു. ഈ കമന്റിന് താരം മറുപടിയുമായി എത്തുകയായിരുന്നു. ആ എവിടെയൊക്കെയോ എന്നതില്‍ ഉള്ള ചേട്ടന്റെ കരുതലിന് ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളര്‍ത്തിയ എല്ലാരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു സനുഷയുടെ മറുപടി. പിന്നെ അട്ട എന്ന അല്ലേ കടിക്കുന്നേ, എനിക്ക് നോക്കാന്‍ അറിയാം ട്ടോ, നിങ്ങള്‍ ആശങ്കപ്പെടണ്ട സഹോദര എന്നും താരം പറയുന്നുണ്ട്.

സനുഷയുടെ മറുപടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റുകളിലൂടെ എത്തിയത്. തുടര്‍ന്ന് പുതിയൊരു ചിത്രം കൂടി പങ്കുവച്ചിട്ടുണ്ട് സനുഷ. ഈ ചിത്രവും ശ്രദ്ധ നേടുകയാണ്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷ. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സനുഷയെ തേടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും എത്തിയിരുന്നു. ബാലതാരത്തില്‍ നിന്നും പിന്നീട് നായികയായി വളരുകയായിരുന്നു സനുഷ. ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെയാണ് സനുഷ നായികയാകുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.
Recommended Video

തെലുങ്കില്‍ പുറത്തിറങ്ങിയ നാനി നായകനായ ജേഴ്‌സിയിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. മരതകം ആണ് ഇപ്പോള്‍ അണിയറയിലൊരുങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷയുടെ സമാനമായ മറുപടികള്‍ നേരത്തേയും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. വിഷാദരോഗത്തെക്കുറിച്ചും തന്റെ അതിജീവന കഥയുമൊക്കെ നേരത്തെ സനുഷ പങ്കുവച്ചിരുന്നു. താരത്തിന്റെ തുറന്നു പറച്ചില്‍ വലിയ തോതില്‍ വാര്‍ത്തയായി മാറിയിരുന്നു. തമിഴ്, കന്നഡ ഭാഷകളിലും സജീവമാണ് സനുഷ. ഒരു മുറൈ പന്ത് പാര്‍ത്തായ ആണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. മരതകത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്.


Click it and Unblock the Notifications











