ശരണ്യയുടെ ആത്മാവിനെ കണ്ട് സംസാരിച്ചു! അവള്‍ ദൈവത്തിന്റെ സംരക്ഷണയിലെന്ന് ശരണ്യയുടെ അമ്മ

മലയാളികളുടെ മനസില്‍ ഒരു നോവായി നിലനില്‍ക്കുകയാണ് ശരണ്യ ശശി. സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശരണ്യ. എന്നാല്‍ വിധി ക്യാന്‍സറിന്റെ രൂപത്തില്‍ കടന്നു വരികയും ശരണ്യയുടെ ജീവിതത്തെയാകെ തകര്‍ക്കുകയുമായിരുന്നു. ക്യാന്‍സറിനെ ധീരമായി നേരിടുകയും തിരിച്ചുവരികയും ചെയ്തുവെങ്കിലും വീണ്ടും ക്യാന്‍സര്‍ തേടി വന്നതോടെ വിധിയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു ശരണ്യ. ശരണ്യ ശശി കഴിഞ്ഞ ഓഗസ്റ്റിലാണ് മരണപ്പെടുന്നത്. ശരണ്യയുടെ ജീവിത പോരാട്ടത്തെക്കുറിച്ചും ആ പോരട്ടത്തിന് നടി സീമ ജി നായര്‍ നല്‍കിയ വലിയ പിന്തുണയെ കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

ശരണ്യയുടെ താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു അമ്മയേയും മലയാളികള്‍ക്ക് അടുത്തറിയാം. ഇപ്പോഴിതാ ശരണ്യയുടെ അ്മ്മ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് ശരണ്യയുടെ അമ്മ ഗീത നല്‍കിയ അഭിമുഖമാമ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മരണ ശേഷം ശരണ്യയുടെ സാമിപ്യം താന്‍ അനുഭവിച്ചുവെന്നും മകളുടെ ആത്മാവിനോട് താന്‍ സംസാരിച്ചുവെന്നുമാണ് ഗീത പറയുന്നത് ഇഎസ്പി പാരാനോര്‍മല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്.

 ശരണ്യയുടെ ആത്മാവ്

തെരേസ എന്ന വ്യക്തി മുഖേന ശരണ്യയുടെ ആത്മാവിനോട് സംസാരിച്ചെന്നാണ് ശരണ്യയുടെ അമമ ഗീത വീഡിയോയില്‍ പറയുന്നത്. ശരണ്യയുടെ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. രണ്ടര മൂന്ന് മണിക്കൂര്‍ നേരം ശരണ്യയുടെ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടുവെന്ന് ഗീത പറയുന്നുണ്ട് വീഡിയോയില്‍. 'ഇതിനായി ഇരുന്ന്, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ വന്നു. പണ്ട് കാലങ്ങളിലെ ക്യാമറാ ഫിലിമിലെ നെഗറ്റീവ് രൂപം പോലെയാണ് ശരണ്യയെ കണ്ടത്' എന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്. താന്‍ കുറേ ചോദ്യങ്ങള്‍ അവളോട് ചോദിച്ചുവെന്നും അതിനെല്ലാം അവള്‍ മറുപടി പറഞ്ഞുവെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ അവള്‍ ഈശ്വരന്റെ പ്രൊട്ടക്ഷനിലാണ് അവിടെ ഇരിക്കുന്നതെന്നും ശരണ്യ പറഞ്ഞുവെന്നും അമ്മ പറയുന്നുണ്ട്.

പുനര്‍ജന്മം

അതേസമയം പുനര്‍ജന്മം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് ശരണ്യ മറുപടി നല്‍കിയതായാണ് ഗീത പറയുന്നത്. സംഭവം നടക്കുന്നത് ശരണ്യയുടെ പിറന്നാളിന് മുമ്പായിരുന്നു. മാര്‍ച്ച് 15 നായിരുന്നു ശരണ്യയുടെ പിറന്നാള്‍. അതിനാല്‍ താന്‍ മകള്‍ക്കായി അവള്‍ക്കിഷ്ടപ്പെട്ട കേക്കിന്റെ ഒരു കഷ്ണം നല്‍കിയെന്നും ആശംസ നേര്‍ന്നുവെന്നും ഗീത പറയുന്നുണ്ട്. അത് അവള്‍ സന്തോഷത്തോടെ സ്വീകരിച്ചതായും അറിയിച്ചതായും. അവള്‍ ഇപ്പോഴും, എന്റെ കൂടെ ഉള്ളതായാണ് ഞാന്‍ ജീവിക്കുന്നതെന്നും ഗീത പറയുന്നുണ്ട്. അവള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാറുണ്ടെന്നും. അവളുടെ പ്രായത്തിലുള്ള ഏതെങ്കിലും കുട്ടികളെ കാണുമ്പോള്‍ അത് അവര്‍ക്ക് കൊടുക്കുമെന്നും ഗീത പറയുന്നുണ്ട്.

 ഗീതയുടെ വാക്കുകള്‍

അതേസമയം ഗീതയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും ചിലര്‍ എത്തുന്നത്. വൈകാരികമായ അവസ്ഥയില്‍ ആണ് അവര്‍ സംസാരിക്കുന്നതെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങള്‍ ആണിതെന്നും വിമര്‍ശകര്‍ പറയുന്നു. മനുഷ്യരുടെ അവസ്ഥയെ ചിലര്‍ മുതലെടുക്കുന്നതാണ് ഇതെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്. ആത്മാവുമായി സംസാരിക്കുക എന്നതൊക്കെ മുതലെടുപ്പാണെന്നും ചിലര്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ശരണ്യയുടെ അ്മ്മയുടെ മാനസികാവസ്ഥ ചൂഷണം ചെയ്യരുതെന്നും ചിലര്‍ ്‌വിലയിരുത്തുന്നുണ്ട്.

പ്രതിസന്ധി

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ശരണ്യ. സീരിയിലില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കെയാണ് ശരണ്യയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. ഇതോടെ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും രോഗം തിരികെ വന്നതോടെ അഭിനയം നിര്‍ത്തുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ശരണ്യയേയും കുടുംബത്തേയും സഹായിക്കാനായി സീമ ജി നായര്‍ എത്തിച്ചേരുകയായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X