തലേദിവസം വരണേ 25000 കൂടുതല്‍ തന്നാമതിയെന്ന് പറഞ്ഞ മൊതലാ! മോശം കമന്റിന് മറുപടി നല്‍കി സരയു
താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേസമയം അനുഗ്രഹവും ശാപവുമാണ്. തങ്ങളുടെ ആരാധകരുമായി ബന്ധപ്പെടാനും പുതിയ അവസരങ്ങള്‍ ലഭിക്കാനുമൊക്കെ സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കാറുണ്ട്. എന്നാല്‍ അതേ സോഷ്യല്‍ മീഡിയ തന്നെ താരങ്ങള്‍ക്ക് തലവേദനകളും നല്‍കാറുണ്ട്. എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ പിന്നാലെയുള്ളതിനാല്‍ താരങ്ങള്‍ക്ക് സ്വകാര്യത കിട്ടാക്കനിയായി മാറും. സദാ സോഷ്യല്‍ മീഡിയയുടെ വിധിക്കലുകളേയും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കൂടുതലും നേരിടേണ്ടി വരിക നടിമാര്‍ക്കാണ്. സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ നിരന്തരം പിന്തുടരുകയും വിധിക്കുകയും ചെയ്യും. സദാചാര ആക്രമണങ്ങള്‍ക്കും നടിമാര്‍ ഇരകളാകുന്നുണ്ട്. തങ്ങള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം നോക്കി സ്ലട്ട് ഷെയിം ചെയ്യുന്നവരുമുണ്ട്. പലപ്പോഴും ഇത്തരക്കാര്‍ക്കെതിരെ നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയിലെ ശല്യങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് വസ്തുത.

ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയ ആളെ തുറന്ന് കാണിക്കുകയാണ് നടി സരയു മോഹന്‍. തന്നെക്കുറിച്ചുള്ള മോശം കമന്റിട്ടയാളുടെ പേര് സഹിതമാണ് സരയു പങ്കുവെക്കുന്നത്. എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റ് എന്ന് പറഞ്ഞാണ് സരയു കമന്റും അതിട്ടയാളേയും പരിചയപ്പെടുത്തുന്നത്. ''ഉവ്വ്, തലേദിവസം വരണോ 25000 കൂടുതല്‍ തന്നാമതി എന്ന് പറഞ്ഞ മൊതലാണ്.' എന്നായിരുന്നു കമന്റ്. ഇയാളോട് ആര്? എന്ന് സരയു കമന്റില്‍ ചോദിക്കുന്നുണ്ട്. അതേ മഹാന്‍ ഇന്‍ബോക്‌സില്‍ എന്ന് പറഞ്ഞു കൊണ്ട് അടുത്ത സ്റ്റോറിയില്‍ അതേയാള്‍ തനിക്ക് അയച്ച മെസേജുകളും സരയു പങ്കുവെക്കുന്നുണ്ട്.
ഹലോ സരയൂ, ഒരു പരുപാടിയുണ്ട്. മെയില്‍ ഐഡി അയക്കൂ. ഞാന്‍ വിശദാംശങ്ങള്‍ അയക്കാം. ഹലോ ഹൗ ആര്‍യു. വാട്‌സ് ആപ്പ് നമ്പര്‍ തരൂ എന്നൊക്കെയാണ് മെസേജുകള്‍. പിന്നാലെ തന്നോട് മോശമായി പെരുമാറിയ മറ്റൊരാള്‍ക്ക് താന്‍ അയച്ച മെസേജും അയാള്‍ നല്‍കിയ മറുപടിയും സരയു പങ്കുവെക്കുന്നുണ്ട്. നിന്റെ കമന്റ് സൈബര്‍ സെല്ലിന് അയക്കുന്നു എന്നായിരുന്നു സരയുവിന്റെ മെസേജ്. എന്നാല്‍ സൈബര്‍ സെല്‍ എന്നെ അങ്ങ് ഒലത്തും എന്നായിരുന്നു യുവാവിന്റെ മറുപടി.
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയൂ മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായാണ് സരയൂ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. പ്രണയിച്ച് വിവാഹിതയായതാണ് സരയൂ. സനലിനെ പരിചയപ്പെട്ടതും ആ സൗഹൃദം പ്രണയമായതും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള സരയുവിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട് സരയു. 2023 ല്‍ പുറത്തിറങ്ങിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ. സിനിമയ്ക്ക് പുറമെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വേളാങ്കണ്ണി മാതാവ്, മനപ്പൊരുത്തം, എന്റെ മാതാവ്, തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് സരയു. മറിമായത്തിലും അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിന് പുറമെ എഴുത്തിലും സരയു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചകളെ സ്‌നേഹിച്ച പെണ്‍കുട്ടി എന്ന പേരില്‍ തന്റെ കഥകളും കവിതകളും പബ്ലിഷ് ചെയ്തിട്ടുണ്ട് സരയു.


Click it and Unblock the Notifications











