എന്റെ ചിന്തകള്‍ ഇപ്പോഴതല്ല, ഒരുപാട് മാറിയിട്ടുണ്ട്; എയറിലാക്കിയ അഭിമുഖത്തെക്കുറിച്ച് സരയു

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സരയു. നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം സരയു അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും സരയു സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമെ എഴുത്തിലും സംവിധാനത്തിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് സരയു. 2016 ലായിരുന്നു സരയുവിന്റെ വിവാഹം. വിവാഹ ശേഷവും അഭിനയം തുടര്‍ന്നിരുന്നു സരയു.

സഹസംവിധായകനായ സനലിനെയാണ് സരയു വിവാഹം കഴിച്ചത്. തങ്ങള്‍ ഒരുമിക്കാന്‍ കാരണം നടി രചന നാരായണന്‍കുട്ടിയാണെന്നാണ് സരയുവും സനലും പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. പിന്നാലെ നടി കെപിഎസി ലളിതുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും സരയു സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ബഹുമാനവും ആരാധനയും

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ കെപിഎസി ലളിത എന്ന അഭിനേതാവിനോട് ബഹുമാനവും ആരാധനയുമൊക്കെയുണ്ടായിരുന്നു. വ്യക്തിപരമായി അറിയില്ല. അഭിനയിച്ചു വച്ച കഥാപാത്രങ്ങള്‍ കാരണമുണ്ടായ ബഹുമാനമാണ്. പിന്നെയാണ് ഒരുമിച്ച് അഭിനയിക്കുന്നത്. അന്നൊന്നും കാരവാന്‍ ഇല്ല. എല്ലാവരും ഒരുമിച്ചാണ് ഇരിക്കുക. എനിക്ക് അന്നത്തെ രീതിയും ഇന്നത്തെ രീതിയും അറിയാന്‍ സാധിച്ചിട്ടുണ്ട്.

പ്രിയപ്പെട്ടരൊരാളായിരുന്നു

എല്ലാവരും ഒന്നിച്ചാണ് ഇരിക്കുക. എനിക്ക് പഴയ കഥകളൊക്കെ കേള്‍ക്കാനിഷ്ടമാണ്. ലളിതാമ്മയുടെ അടുത്തും സിദ്ധീഖ് ഇക്കയുടെ അടുത്തൊക്കെ ചെന്ന് പഴയ കഥകളൊക്കെ ഇട്ട് കൊടുക്കും. അവരത് കണക്ട് ചെയ്ത് കണക്ട് ചെയ്ത് പഴയ കഥകളൊക്കെ പറയും. അത് കേട്ടിരിക്കും. ലളിതാമ്മയുടെ കൂടെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒരുപാട് നേരം ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടുണ്ട്.

പ്രിയപ്പെട്ടരൊരാളായിരുന്നു. ഇടയ്ക്ക് വിളിക്കുമായിരുന്നു. ഞാനും അങ്ങോട്ട് വിളിക്കും. എല്ലാ ദിവസവും വിളിക്കുക എന്നതല്ല, ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കലാകാരിയാണ്. എന്റെ ഹൃദയത്തില്‍ അമ്മ, മൂത്ത സഹോദരി എന്നിവരോടൊക്കെയുള്ളത് പോലുള്ള സ്‌നേഹമാണ് അവരോടുള്ളതെന്നും സരയു പറയുന്നു.

 എയറിലാക്കി

പിന്നാലെ തന്നെ എയറിലാക്കിയൊരു അഭിമുഖത്തെക്കുറിച്ചാണ് സരയു സംസാരിക്കുന്നത്. എന്നാല്‍ അന്ന് ആ അഭിമുഖത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്നും തന്റ കാഴ്ചപ്പാട് ഒരുപാട് മാറിയിട്ടുണ്ട് ഇന്ന് എന്നാണ് സരയു പറയുന്നു.

ഇന്റര്‍വ്യു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ ഒരു ക്ലിപ്പ് വൈറലാവുകയായിരുന്നു. അപ്പോഴേക്കും അന്ന് പറഞ്ഞിരുന്നതില്‍ നിന്നും ഞാന്‍ ഒരുപാട് മാറിയിരുന്നു. എന്റെ ചിന്തകളും കാഴ്ചപ്പാടുകളും മാറിയിരുന്നു. എല്ലാവരോടും മറുപടി പറയുക എന്നത് സാധ്യമല്ല. എന്നെ അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ അങ്ങനെയല്ല ഇപ്പോഴെന്ന്. സനലും ചോദിച്ചു നീ ഇങ്ങനൊക്കെ പറയുമോ എന്ന്. സനലിന്റെ അനുഭവത്തിലും ഞാന്‍ വേറൊരു ആളാണ്.

വ്യക്തമാക്കിയിട്ടുണ്ട്

അതല്ല ഞാന്‍ എന്നത് ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നിന്നും ഒരുപാട് മാറി, വളര്‍ന്നു. എല്ലാവരോടും മറുപടി പറയുക എന്നത് സാധ്യമല്ല. എന്നെ അറിയുന്നവര്‍ക്ക് അറിയാമെന്നാണ് സരയു വ്യക്തമാക്കുന്നത്. സ്ത്രീ പുരുഷന് ഒരു പടിക്കു താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയുള്ളിടത്ത് പ്രശ്‌നങ്ങള്‍ കുറവാണെന്നുമാണ് വൈറലായി മാറിയ പഴയ അഭിമുഖത്തില്‍ സരയു പറഞ്ഞിരുന്നത്. വിവാദമയാതോടെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തുന്നത്. ഇന്ന് തന്റെ കാഴ്ചപ്പാട് അതല്ലെന്ന് വ്യക്തമാക്കുകയായിരുന്നു സരയു.

സോഷ്യല്‍ മീഡിയയിലും

2006 ൽ ചക്കരമുത്ത് എന്ന ദിലീപ് ചിത്രത്തിലൂടെ ആയിരുന്നു സരയുവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്കും നടി ചുവടുവെച്ചിരുന്നു. വേളാങ്കണിമാതാവ്, മനപ്പൊരുത്തം തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ഭാഗമായി. അതിനുശേഷം 2009 ൽ പുറത്തിറങ്ങിയ കപ്പല് മുതലാളി എന്ന സിനിമയിലൂടെയാണ് സരയു നായികയായി മാറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സരയു.

More from Filmibeat

Read more about: sarayu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X