For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതുമുഖം എന്ന് പറഞ്ഞ് ഷൂട്ടിന്റെ തലേന്ന് ഒരു സീരിയലിൽനിന്ന് ഒഴിവാക്കി; അമൃതയുടെ പാതയിലൂടെ വന്നതല്ല: പ്രശാന്ത്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് അമൃത വർണ്ണനും പ്രശാന്ത് കുമാറും. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന പരമ്പരയിലൂടെയാണ് പ്രശാന്ത് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. സസ്നേഹത്തിൽ പോസിറ്റീവ് കഥാപാത്രത്തെയാണ് പ്രശാന്ത് അവതരിപ്പിക്കുന്നത്. അതേസമയം, നിരവധി സീരിയലുകളിൽ നായികയായും വില്ലത്തിയായും തിളങ്ങിട്ടുള്ള താരമാണ് അമൃത.

  പാടാത്ത പൈങ്കിളിയിലാണ് അമൃത നിലവിൽ അഭിനയിക്കുന്നത്. വില്ലത്തി വേഷത്തിലാണ് അമൃത അഭിനയിക്കുന്നത്. ചക്രവാകം, പുനർജനി, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ പരമ്പരകളിൽ തിളങ്ങിട്ടുള്ള അമൃതയുടെ കയ്യിൽ പോസിറ്റീവ് കഥാപാത്രങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും ഒരുപോലെ ഭഭ്രമാണ്.

  Also Read: 'രക്തമൊലിക്കുന്ന തല പൊത്തിപിടിച്ചിരുന്നു ജയൻ, പക്ഷെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി'; ജയന്റെ അവസാന നിമിഷങ്ങൾ

  കഴിഞ്ഞ വർഷമാണ് അമൃതയും പ്രശാന്തും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരങ്ങൾ.

  അഭിനയത്തോട് വലിയ താല്പര്യമില്ലാതെ അധ്യാപിക ‌ആകണമെന്ന ആഗ്രഹത്തോടെ നടന്ന അമൃത അവിചാരിതമായാണ് സീരിയലിലേക്ക് എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ താരം മിനിസ്ക്രീൻ സജീവമാവുരയായിരുന്നു.

  അതേസമയം, അഭിനയമോഹിയായ പ്രശാന്ത് വിദേശത്തുള്ള ജോലി വിട്ടിട്ടാണ് സീരിയലിലേക്ക് എത്തുന്നത്. മറ്റൊരു ജോലി ചെയ്യുമ്പോഴും മനസ്സിൽ അഭിനയമായിരുന്നു എന്ന് പ്രശാന്ത് ഒരിക്കൽ പറഞ്ഞിരുന്നു. ആ അടങ്ങാത്ത ആഗ്രഹമാണ് ഇന്ന് കാണുന്ന താരമായി പ്രശാന്തിനെ മാറ്റിയത്.

  എന്നാൽ ആദ്യ സമയത്ത് തനിക്ക് അവസരങ്ങൾ ലഭിക്കാതെ ഇരുന്നിട്ടുണ്ടെന്നും പറഞ്ഞുറപ്പിച്ച സീരിയലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പറയുകയാണ് പ്രശാന്ത് ഇപ്പോൾ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത് അമൃതയോടൊപ്പമാണ് താരം അഭിമുഖത്തിൽ പങ്കെടുത്തത്.

  'ആ അറ്റത് നിന്നത് ഞാൻ ആണ് എന്നൊക്കെ പറയുമ്പോലെ ചില വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ കോമഡി സ്റ്റാർസിൽ അഭിനയിച്ചിട്ടുണ്ട്. മെയിൻ റോളിൽ ഒക്കെ അഭിനയിക്കുന്നത് ആദ്യമായിട്ട് ഇപ്പോഴാണ്. അഭിനയം തുടങ്ങിയ ശേഷം ഓരോരുത്തരെ പരിചയപ്പെട്ട് പരിചയപ്പെട്ടാണ് ഇങ്ങനെ എത്തിയത്. എനിക്ക് കുറെ അവസരങ്ങൾ വന്നു. ഞാൻ ആദ്യം കരുതിയത് ഒരു സീരിയൽ കഴിഞ്ഞാൽ തീർന്നു. വേറെ അവസരങ്ങൾ ഒന്നും ലഭിക്കില്ല എന്നൊക്കെ ആയിരുന്നു,'

  'പിന്നീട് കുറെ പേർ വിളിച്ചു. ഡിമാൻഡ് ഒക്കെ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഞാൻ തന്നെ നിങ്ങൾ വലിയ സംഭവമാണല്ലേ എന്ന് തോളിൽ തട്ടി ചോദിക്കാറുണ്ട്. അമൃതയുടെ പാതയിലൂടെ വന്നതല്ല. അമൃതയുടെ കഴിവ് വേറെ എന്റെ കഴിവ് വേറെ. അമൃത ഒരു സീരിയലിൽ വേഷം പറഞ്ഞു വെച്ചിരുന്നു. പക്ഷേ അത് കിട്ടിയില്ല. ഒരു പുതുമുഖത്തെ എടുക്കാൻ അവർക്ക് താല്പര്യമില്ലെന്ന് പറഞ്ഞു,'

  Also Read: 'അഡ്ജസ്റ്മെന്റിന് റെഡിയാണോയെന്ന് ചിലർ ചോദിച്ചിട്ടുണ്ട്; അതൊന്നും വേണ്ടെന്ന് വെച്ചിട്ടാണ്!, മൃദുല പറയുന്നു

  'ചാനലിനെ സംബന്ധിച്ച് നോക്കുമ്പോൾ പുതുമുഖം ആണ്. അവർ ആദ്യം ഒക്കെ പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് തലേദിവസമാണ് ഒഴിവാക്കിയത്. ജോലിക്ക് ചെല്ലുമ്പോൾ എക്സ്പീരിയൻസ് ചോദിക്കുന്നത് പോലെയാണ് സീരിയലിലും. ആദ്യം അവർക്ക് ന്യൂ ഫേസ് വേണ്ട. എന്നാൽ ചിലരൊക്കെ ഇപ്പോൾ പുതുമുഖങ്ങളെ പരിഗണിക്കുന്നുണ്ട്. പിന്നീട് ഒരാൾ അവസരം തന്നതോടെ രക്ഷപ്പെട്ടു പോയി. അതിനിടെ ഒഴിവാക്കിയ ആ സീരിയലിൽ നിന്ന് തന്നെ രണ്ടാമതും വിളിച്ചു' പ്രശാന്തും അമൃതയും പറഞ്ഞു.

  Read more about: serial
  English summary
  Sasneham Fame Prasanth Kumar And Wife Amritha Varnan Opens Up About Being Dropped From Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X