മീര എവിടെയായിരുന്നുവെന്ന് അറിയില്ലായിരുന്നു, അഹങ്കാരിയെന്ന് ചിലർ പറയാറുണ്ട് പക്ഷെ: സത്യന്‍ അന്തിക്കാട്

മലയാള സിനിമയില്‍ ഇത് തിരിച്ചുവരവുകളുടെ കൂടി കാലമാണ്. ഒരുകാലത്ത് മുന്‍നിരയിലുണ്ടായിരുന്ന, എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പല നായികമാരും തിരികെ വരാനുള്ള ഒരുക്കത്തിലാണ്. നവ്യ നായരുടെ തിരിച്ചുവരവ് ഈയ്യടുത്തായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു മുന്‍നിര നായിക കൂടി തിരികെവരികയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ, മലയാളികളുടെ പ്രിയ താരം മീര ജാസ്മിനാണ് തിരിച്ചുവരവിനൊരുങ്ങുന്ന നായിക. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന സിനിമയിലൂടെയാണ് മീരയുടെ തിരിച്ചുവരവ്.

തിരിച്ചുവരവിനായി മീര നടത്തിയ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരുന്നു. മെലിഞ്ഞ് ചെറുപ്പമായി മാറിയിരിക്കുകയാണ് മീര എന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ജയറാം നായകനാകുന്ന ചിത്രമാണ് മകള്‍. മീരയും സത്യന്‍ അന്തിക്കാടും ജയറാമുമൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം കൈകോര്‍ക്കുന്ന സിനിമയാണ് മകള്‍. ഇപ്പോഴിതാ മീരയുടെ തിരിച്ചുവരവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. സിനിമയുടെ പ്രൊമോഷന് വേണ്ടി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

മീര ജാസ്മിന്‍

തന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളുള്ള നടിയാണ് മീര ജാസ്മിന്‍ എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അതേസമയം മീരയെക്കുറിച്ച് പലരും പലതും സംസാരിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മീര ജാസ്മിന്‍ അഹങ്കാരിയാണെന്നും അനുസരണയില്ലാത്ത നടിയാണെന്നുമൊക്കെ പറയാറുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. എന്നാല്‍ തനിക്ക് ഏറ്റവും നന്നായി സഹകരിക്കാന്‍ സാധിക്കുന്ന നടിയാണ് മീര എന്നാണ് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നത്. ഇരുവരും നേരത്തെയും ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്.

സത്യന്‍ അന്തിക്കാട്

.
''നമ്മള്‍ അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവര്‍ തിരിച്ചു തരുന്നത്. മീര ജാസ്മിന്‍ അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിന്‍ എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോള്‍, എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ അത് പോലെയാണ് അവരെ സ്‌നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു. മീര ജാസ്മിന് പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാവാം. പക്ഷെ അതിലേക്ക് ഞാന്‍ കയറാറില്ല. അഭിനേതാക്കള്‍ സെറ്റില്‍ വരുമ്പോള്‍ അവര്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് മാത്രമേ നമ്മള്‍ ചിന്തിക്കേണ്ടതുള്ളൂ, അവരുടെ വ്യക്തപരമായ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. മീര ജാസ്മിന്‍ ആയാലും ശോഭന ആയാലും ഉര്‍വശി ആയാലും എന്നെ സംബന്ധിച്ച് അവര്‍ ആര്‍ട്ടിസ്റ്റുകളാണ്. അത് കഴിഞ്ഞുള്ള കാര്യം എന്റെ വിഷയമല്ല'' എന്നാണ് സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നത്.

 മകള്‍

പിന്നാലെ മകള്‍ എന്ന സിനിമയിലേക്ക് മീര ജാസ്മിന്‍ എത്തിയതിനെക്കുറിച്ചും സത്യന്‍ അന്തിക്കാട് മനസ് തുറക്കുന്നുണ്ട്. മകള്‍ എന്ന സിനിമയില്‍ മീര ജാസ്മിന്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി. എന്നാല്‍ മീരയെ കോണ്ടാക്ട് ചെയ്യാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. എവിടെയാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവസാനം ദുബായില്‍ ആണെന്നും അവിടെ ബിസിനസ്സ് നടത്തുകയാണ് എന്നും അറിഞ്ഞു. നമ്പറും കിട്ടി. അന്ന് ഞാന്‍ വാട്‌സ് ആപ്പില്‍ ഒരു വോയിസ് മെസേജ് അയച്ചു, എന്റെ പുതിയ ചിത്രത്തില്‍ മീര അഭിനയിക്കുമെങ്കില്‍ നന്നായിരുന്നു എന്ന്. രാത്രി മീര വിളിച്ചു, 'സിനിമ ഇപ്പോള്‍ എന്റെ മീഡിയ അല്ല, പക്ഷെ സത്യന്‍ അങ്കിള്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ല' എന്ന് പറയുകയായിരുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

രസതന്ത്രം

രസതന്ത്രത്തിലായിരുന്നു ആദ്യമായി മീര ജാസ്മിന്‍ തന്റെ സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അതേസമയം വിനോദ യാത്ര എന്ന ചിത്രത്തില്‍ ഞാന്‍ ഒരു പുതുമുഖ നടിയെയാണ് തീരുമാനിച്ചിരുന്നത്. നാലഞ്ച് ദിവസം അവരെ വച്ച് സിനിമ എടുക്കുകയും ചെയ്തു. പക്ഷെ എനിക്ക് തൃപ്തി വന്നില്ലെന്നാണ് മീര പറയുന്നത്. ആ സമയത്ത് മീര തമിഴിലിലെല്ലാം സിനിമ ചെയ്യുന്നത് കാരണം ഭയങ്കര തിരക്കിലാണ്. എന്നിട്ടും ഞാന്‍ പറഞ്ഞപ്പോള്‍ മറ്റ് തിരക്കുകള്‍ എല്ലാം മാറ്റി വച്ച് മീര വന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അത് നമ്മളോടുള്ള ഒരു സ്‌നേഹമാണെന്നാണ് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നത്.

മീര വിളിച്ചു

സത്യത്തില്‍ മീര എന്റെ സിനിമയുടെ സെറ്റ് മിസ്സ് ചെയ്യുന്നു എന്ന് തോന്നിയ സമയത്തായിരുന്നുവത്രെ ഞാന്‍ വിളിച്ചത് എന്നാണ് പറഞ്ഞതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. വരാം എന്ന് പറഞ്ഞപ്പോഴാണ് പതിനേഴ് വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞത്. അതൊന്നും കുഴപ്പമില്ല, സത്യന്‍ അങ്കിളിന്റെ സെറ്റല്ലേ എന്ന് മാത്രമാണ് മീര പറഞ്ഞതന്നെും സത്യന്‍ അന്തിക്കാട് പറയുന്നു. വളരെ സന്തോഷത്തോടെ വന്ന്, ഭംഗിയായി ചെയ്ത്, ഷൂട്ടിങ് തീര്‍ന്ന ഉടനെ തിരിച്ച് പോകുകയും ചെയ്തു മീര എന്നാണ് അദ്ദേഹം പറയുന്നത്.. ഇപ്പോള്‍ മീര സ്ഥലത്ത് ഇല്ല. റിലീസ് ചെയ്യുമ്പോള്‍ വരും എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X