ശ്രീനി വീണത് കണ്ട് എല്ലാവരും ചിരിച്ചു, ലാലും; പക്ഷെ ലാല്‍ ചിരിച്ചത് ക്യാമറയില്‍ വന്നില്ല: സത്യന്‍ അന്തിക്കാട്

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ശ്രീനിവാസന്‍ കൂടെ എത്തുമ്പോള്‍ അത് കൂടുതല്‍ മനോഹരമായി മാറും. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നത്. ശ്രീനിവാസനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ശ്രീനിവാസന്‍ വീഴാന്‍ പോയതിനെക്കുറിച്ചാണ് സത്യന്‍ അന്തിക്കാട് സംസാരിക്കുന്നത്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിന്റെ ഓര്‍മ്മകളാണ് സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നത്.

Sathyan Anthikad

''ശ്രീനിവാസന്‍ വാടക വീട് ഒഴിപ്പിക്കാന്‍ ചെല്ലുമ്പോള്‍ ഗോപാലകൃഷ്ണ പണിക്കര്‍ എന്ന ലാലിന്റെ കഥാപാത്രം ശ്രീനിവാസനെ ജീപ്പില്‍ കൊണ്ടുവരുന്ന ഒരു സീന്‍ ഉണ്ട്. ജീപ്പ് വന്നു നിന്ന് ജീപ്പില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ ചാടി ഇറങ്ങുമ്പോള്‍ ഷൂ തെന്നിയിട്ട് വീഴാന്‍ പോകുന്നുണ്ട് ശ്രീനിവാസന്‍. ഞാന്‍ ഷോട്ട് കട്ട് ചെയ്തില്ല അത് അതുപോലെതന്നെ അഭിനയിപ്പിച്ചു. മോഹന്‍ലാലും അതിന്റെ ഒപ്പം അഭിനയിച്ചു'' സത്യന്‍ അന്തിക്കാട് പറയുന്നു.

ഇന്നത്തെപ്പോലെ അന്ന് മോണിറ്റര്‍ ഒന്നുമില്ലാതിരുന്നു കാലമായിരുന്നു അത്. അതിനാല്‍ രണ്ടാമത് കാണാന്‍ സാധിക്കില്ല. ഒരു മാസമൊക്കെ കഴിഞ്ഞിട്ടാണ് പിന്നെ അത് കാണുന്നത്. നമ്മുടെ കണ്ണിന്റെ ജഡ്ജ്‌മെന്റ് ആണ്. ഷോട്ടിന്റെ സമയത്ത് ആ വീഴ്ച കണ്ട് എല്ലാവരും ചിരിച്ചു, മോഹന്‍ലാലും ചിരിച്ചിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തുടര്‍ന്ന് ആ രംഗം ഒന്നുകൂടെ എടുക്കാമെന്ന് ക്യാമറാമാന്‍ അടക്കം പറഞ്ഞുവെന്നും എന്നാല്‍ ചിരിച്ചോ എന്ന് താന്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി വേറൊന്നായിരുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

''ഞാന്‍ ലാലിനോട് ചോദിച്ചു ലാല്‍ ചിരിച്ചോ? മോഹന്‍ലാല്‍ പറഞ്ഞു,''ഞാന്‍ ചിരിച്ചു പക്ഷേ സത്യേട്ടന്‍ നോക്കിക്കോ ആ ചിരി ക്യാമറയില്‍ കാണില്ല, കാരണം ഞാന്‍ കുടയും ബാഗും വെച്ച് ആ ചിരി മറച്ചു.'' മോഹന്‍ലാല്‍ ചിരിക്കുന്നത് ഞാന്‍ കണ്ടതാണ്. പക്ഷേ ഇപ്പോഴും ആ ഷോട്ട് നോക്കിയാല്‍ മോഹന്‍ലാലിന്റെ ചിരി കാണില്ല. ''വീട് ഒഴിയാന്‍ പറ, വീട് ഒഴിയാന്‍ പറ'' എന്ന് പറയുന്ന ഡയലോഗ് ഉണ്ട്, അതിനിടയില്‍ ലാല്‍ ചിരിക്കുന്നുണ്ട്, അത് പക്ഷേ നമ്മള്‍ കാണുന്നില്ല'' സത്യന്‍ അന്തിക്കാട് പറയുന്നത്.

Sathyan Anthikad

ഇതിനെയാണ് മനസ്സാന്നിധ്യം എന്ന് പറയുന്നത്. പലപ്പോഴും ഇതൊക്കെ ദൈവാനുഗ്രഹം എന്നാണ് ഞാന്‍ പറയുന്നത്. ലാല്‍ അറിയാതെയാണ് ലാല്‍ നന്നായി അഭിനയിച്ചു പോകുന്നതാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അഭിനയിക്കാന്‍ മോഹന്‍ലാല്‍ വലിയ മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അതുവരെ നമ്മളോട് തമാശ പറഞ്ഞ് ചിരിച്ച് സംസാരിച്ച് നില്‍ക്കുന്ന ആള്‍ ടേക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മറ്റൊരാള്‍ ആയി മാറുകയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Read more about: sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X