എന്നെ വച്ച് ഹിറ്റുണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമെന്ന് മമ്മൂട്ടി: സത്യന്‍ അന്തിക്കാട്‌

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍. മമ്മൂട്ടിയേയും ജയറാമിനേയുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാക്കി മാറ്റിയതില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. അതേസമയം മമ്മൂട്ടിയെ നായകനാക്കി അത്രത്തോളം സിനിമകള്‍ ചെയ്തിട്ടില്ല സത്യന്‍ അന്തിക്കാടെന്നതും വസ്തുതയാണ്.

1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അര്‍ത്ഥം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. വേണു നാഗവള്ളി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ആ ചിത്രത്തിന്റെ പിറവിയുടെ കഥ പങ്കുവെക്കുകയാണ് ഇപ്പോള്‍ സത്യന്‍ അന്തിക്കാട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

വാശി കയറ്റി

മമ്മൂട്ടി തന്നെ വാശി കയറ്റിയതിനാലും അദ്ദേഹത്തിന്റെ മുന്നില്‍ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയുമാണ് അര്‍ത്ഥം നിര്‍മിച്ചതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. 'സാധാരണ ഒരു വിഷയമാണ് ആദ്യം മനസിലേക്ക് വരുന്നത്. തലയണ മന്ത്രവും സന്മനസുള്ളവര്‍ക്ക് സമാധാനവുമൊക്കെ സബ്ജക്റ്റില്‍ നിന്നും ഉണ്ടായതാണ്. എന്നാല്‍ ജീവിതത്തില്‍ ഒരു നടന് വേണ്ടി സിനിമ ചെയ്തത് ഒരിക്കല്‍ മാത്രമാണ്. അര്‍ത്ഥം, മമ്മൂട്ടിക്ക് വേണ്ടി.'' എന്നാണ് അര്‍ത്ഥത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നിങ്ങളുടെ കുറ്റം

മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ടാണ് ആ സിനിമ ചെയ്യുന്നത്. അതിന് മുമ്പ് ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. കിന്നാരത്തിലും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് ഒക്കെ പോലെ ഹിറ്റായില്ല. ശ്രീധരന്‍ വളരെ നന്നായിട്ടാണ് മമ്മൂട്ടി ചെയ്തത്,' സത്യന്‍ അന്തിക്കാട് പറയുന്നു. പിന്നീട് മറ്റൊരു പടത്തിന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്, എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന്'' സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു. അതായിരുന്നു തുടക്കം.

എനിക്ക് ഉള്ളില്‍ കൊണ്ടു

അത് എനിക്ക് ഉള്ളില്‍ കൊണ്ടുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. മമ്മൂട്ടിയെ വെച്ച് ഒരു പടം ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചുവെന്നും അങ്ങനെ വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രമുണ്ടാവണമെന്നും പറയുകയായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അങ്ങനെ മമ്മൂട്ടിയുടെ ശബ്ദം, പൗരുഷം, സൗന്ദര്യം, രൂപം, ഭാവം, ചലനങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് ബില്‍ഡ് ചെയ്ത കഥാപാത്രമാണ് ബെന്‍ നരേന്ദ്രനെന്നാണ് സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നത്. അര്‍ത്ഥവും മമ്മൂട്ടിയുടെ ബെന്‍ നരേന്ദ്രനും മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയും കഥാപാത്രവുമായി മാറുകയായിരുന്നു.

Recommended Video

അവിടെ സൊഖവാ .. തുണി കഴുകാനും ഭക്ഷണം ഉണ്ടാക്കാനും നടിമാർ #Biggbossmalayalam #ashwin
പുതിയ സിനിമ

മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും പിന്നീട് കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര് വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം എന്നീ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ അതിഥി വേഷത്തിലും പലപ്പോഴും മമ്മൂട്ടിയെത്തിയിട്ടുണ്ട്. ജീവിതത്തിലും വളരെ നല്ല സുഹൃത്തുക്കളാണ് ഇരുവരും.

അതേസമയം മകള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ മടങ്ങിയെത്തുന്ന സിനിമയായ മകളില്‍ നായകന്‍ ജയറാം ആണ്. സത്യന്‍ അന്തിക്കാടും ജയറാമും ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരുമിക്കുന്നത്. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ സിനിമയായ സിബിഐ അഞ്ച് ദ ബ്രെയിന്‍ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X