Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അതോടെ ലാലിനെ കിട്ടാതായി, എന്നാല്‍ ഒഴിവാക്കാമെന്ന് കരുതി; 12 വര്‍ഷത്തെ പിണക്കത്തെ പറ്റി സത്യന് അന്തിക്കാട്
മലയാളികളുടെ പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന് ആണ് സത്യന് അന്തിക്കാട്. മോഹന്‍ലാല്‍ എന്ന നടനെ ജനപ്രീയ നായകനാക്കി മാറ്റുന്നതിലും സത്യന് അന്തിക്കാടിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. അടുത്ത വീട്ടിലെ പയ്യന് ഇമേജിലേക്ക് മോഹന്‍ലാല്‍ നടന്നു കയറുന്നത് സത്യന് അന്തിക്കാട് സിനിമകളിലൂടെയാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ഇടയ്ക്ക് പിണങ്ങിയിരുന്നു. ആ പിണക്കത്തെക്കുറിച്ചും പിന്നീടത് ഇണക്കമായതിനെക്കുറിച്ചും മനസ് തുറക്കുകയാണ് സത്യന് അന്തിക്കാട്.
എന്റെ ജീവിതവിജയത്തിന് കാരണം ഈ മൂന്ന് സ്ത്രീകളാണ്; രൺവീർ സിംഗ്
ഇന്ത്യ ഗ്ലിറ്റ്സ് മലയാളം മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വലിയ ഭാഗ്യമായും സന്തോഷമായും സത്യന് അന്തിക്കാട് പറയുന്നത് മോഹന്‍ലാലിനെ പോലൊരു അഭിനേതാവിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിച്ചുവെന്നതാണ്. ''അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്'' എന്നാണ് സത്യന് അന്തിക്കാട്. ആ പന്ത്രണ്ട് വര്‍ഷക്കാലം ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുകള്‍ വീണതായിരുന്നു.

''ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു'' എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. പിന്നാലെ തങ്ങളുടെ പ്രണയത്തിന്റെകാരണവും സത്യന് അന്തിക്കാട് വെളിപ്പെടുത്തുന്നുണ്ട്. ''പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും. പിന്നീട് ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റാതായി. ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. ലാലിന്റെ ഡേറ്റ് ഇനി ചോദിക്കണ്ട, ലാലിനെ വിട്ടേക്കാം എന്നും മനസ്സില്‍ വിചാരിച്ചു'' എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്.

ഇതോടെയാണ് താന്‍ ജയറാമിനെ നായകനാക്കാന്‍ തീരുമാനിക്കുന്നതാണ് സത്യന് അന്തിക്കാട് പറയുന്നത്. ജയറാമിനെ പോലുള്ളവരെ വച്ച് ചെയ്ത സന്ദേശം, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി തുടങ്ങിയ സിനിമകള്‍ വിജയമായതോടെ മോഹന്‍ലാലിനെ ഓര്‍ത്ത് വിഷമിക്കാതെയായെന്നും സത്യന് അന്തിക്കാട് പറയുന്നു. എന്നാല്‍ 12 വര്‍ഷം പിന്നിട്ടത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. പിന്നാലെ ആ പിണക്കം മാറിയ കഥയും സത്യന് അന്തിക്കാട് പറയുന്നുണ്ട്.

'ആ പിണക്കം മാറിയത് രസമാണ്. മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയമായിരുന്നു അത്. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. ഞാനും ലാലും മിണ്ടാതിരിക്കുന്ന സമയമാണത്. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്,'' എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. പിണക്കം മാറിയ ശേഷം സന്ത്യന്‍ അന്തിക്കാടും മോഹന്‍ലാലും പിന്നീടും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുണ്ടായി.
Recommended Video

അതേസമയം സത്യന് അന്തിക്കാടിന്റെ പുതിയ സിനിമ റിലീസിനെത്തിയിരിക്കുകയാണ്. ജയറാമും മീര ജാസ്മിനും പ്രധാന വേഷത്തിലെത്തിയ മകള്‍ ആണ് സത്യന് അന്തിക്കാടിന്റെ പുതിയ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര തിരിച്ചുവരവ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് സത്യന് അന്തിക്കാടും ജയറാമും ഒരുമിക്കുന്നതെന്നതും മകള്‍ എന്ന സിനിമയുടെ പ്രത്യേകതയാണ്. മലയാളത്തിലെ മുന്നിരയായിരുന്ന മീര ജാസ്മിന്റെ തിരിച്ചുവരവെന്നതും മകള്‍ എന്ന സിനിമയുടെ പ്രത്യേകതയാണ്. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്, നസ്ലിന് കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്നലെയായിരുന്നു സിനിമയുടെ റിലീസ്.
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ