ലൊക്കേഷനില്‍ സംയുക്ത വര്‍മ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച് തന്നിട്ടുണ്ട്; സത്യന്‍ അന്തിക്കാട് പറയുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനേയും ജയറാമിനേയുമെല്ലം തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നടിമാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്.

നയന്‍താര, അസിന്‍, മീര ജാസ്മിന്‍, സംയുക്ത വര്‍മ തുടങ്ങി സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെ കടന്നു വരികയും ജനഹൃദയങ്ങളില്‍ ഇടം നേടുകയും ചെയ്ത നടിമാര്‍ ഒരുപാടുണ്ട്. പ്രധാന കഥാപാത്രങ്ങളെ പോലെ തന്നെ സഹതാരങ്ങളായി എത്തുന്നവര്‍ക്കും വലിയ പ്രാധാന്യമുള്ളതാണ് പൊതുവെ സത്യന്‍ അന്തിക്കാടിന്റേത്. അതുകൊണ്ട് തന്നെ പ്രതിഭകളുടെ വലിയൊരു നിര തന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാം.

വെള്ളം കുടിപ്പിച്ചിടുണ്ട്

അതേസമയം, പുതുമുഖ താരങ്ങളില്‍ ചിലര്‍ വെള്ളം കുടിപ്പിച്ചിടുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാര്‍ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ട സംഭവങ്ങളുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അദ്ദേഹം ഉദാഹരണമായി പറയുന്ന പേര് നടി സംയുക്ത വര്‍മയുടേതാണ്. അവര്‍ ആദ്യമായി അഭിനയിക്കുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലാണ്. സംയുക്ത ഒരു ആക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ഞാന്‍ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നതെന്നും അ്‌ദ്ദേഹം ഓര്‍ക്കുന്നുണ്ട്.

ഞാന്‍ പറഞ്ഞിട്ടില്ലല്ലോ

പി.വി ഗംഗാധരനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഷെറിന്‍ ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിക്കുകയായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് തുറന്ന് പറയുന്നു. സംയുക്ത അതിന് മുമ്പ് അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അഭിനയിക്കാന്‍ ഇഷ്ടമുണ്ടാിയരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

അങ്ങനെ ചിത്രീകരണം ആരംഭിച്ചു. പുതിയ കുട്ടിയല്ലേ ചില സീന്‍ അവര്‍ക്ക് മനസിലാവില്ല. അന്ന് ഫിലിമാണ്. 400 അടി ഫിലിം കയറ്റിക്കഴിഞ്ഞാല്‍ ടേക്ക് വണ്‍, ടേക്ക് ടു, ടേക്ക് ത്രീ, ടേക്ക് ഫോര്‍, ടേക്ക് ഫൈവ് ഈ നാന്നൂറ് അടി കഴിഞ്ഞു. അപ്പോള്‍ ഞാന്‍ പറയും അതേ ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്. എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടിയെന്നും എനിക്കറിഞ്ഞൂടാ എന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 ഇന്നസെന്റാണ് സംയുക്ത

അത്രയും ഇന്നസെന്റാണ് സംയുക്തയെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്. അതേസമയം, ആ പടത്തില്‍ സംയുക്ത വര്‍മയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നുണ്ട്. മലയാളം കണ്ട ഏറ്റവും ജനപ്രീയ നടിമാരില്‍ ഒരാളും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അഭിനേത്രിയുമായി മാറുകയായിരുന്നു സംയുക്ത. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സംയുക്തയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് തെല്ലും കുറവ് വന്നിട്ടില്ല.

സത്യന്‍ അന്തിക്കാട് തന്നെ കണ്ടെത്തി സിനിമയിലേക്ക് കൊണ്ട് വന്ന താരമാണ് നയന്‍താര. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. തന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന ശീലമുണ്ടായിരന്നു നയന്‍താരയ്‌ക്കെന്നും താന്‍ തന്നെ പറഞ്ഞത് നിര്‍ത്തിച്ചതാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. വളരെ ജനുവിന്‍ ആയിട്ടുള്ള കുട്ടിയാണ് നയന്‍താര. ഒരു കളങ്കവും ഇല്ലാത്ത ഒരുപാട് നന്മയുള്ള കുട്ടിയാണ് നയന്‍താര എന്നാണ് അദ്ദേഹം പറയുന്നത്.

നയന്‍താര


''ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ സാറിനെ ലൈനില്‍ കിട്ടാത്തതുകൊണ്ട് മേക്കപ്പിട്ട് കാത്തിരിക്കുകയാണ്. അജിത്തിന്റേയോ മറ്റോ സിനിമയാണ്. ഞാന്‍ പറഞ്ഞു നയന്‍താരയ്ക്ക് ഒരു ജന്മത്തേക്കുള്ള അനുഗ്രഹം ഞാന്‍ ഡെപ്പോസിറ്റായി തന്നു കഴിഞ്ഞെന്നും എ.ടി.എം കാര്‍ഡ് വെച്ച് എടുക്കുന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഇനി എടുക്കാമെന്നും (ചിരി). അതുകൊണ്ട് ഇപ്പോള്‍ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ല'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അതേസമയം ഇപ്പോഴും ഇടയ്ക്ക് വിളിക്കുമെന്നും മെസേജ് അയക്കുമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X