For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു കളർഫുൾ ചിത്രത്തിന് പറ്റിയ ലുക്കോ ശരീര പ്രകൃതിയോ ആയിരുന്നില്ല നിവിന്'; നടനുമായി പിണങ്ങിയതിനെക്കുറിച്ച് അജു

  |

  മലയാളത്തിലെ യുവ താരങ്ങളിൽ പ്രധാനികളാണ് നിവിൻ പോളിയും അജു വർഗീസും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലേക്ക് എത്തുന്നത്. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമാണ്.

  മലർവാടി ആർട്സ് ക്ലബിന് ശേഷം വിനീത് സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്. നായകനായി എത്തിയ നിവിന്റെ കൂട്ടുകാരനായിട്ട് ആയിരുന്നു അജു വർഗീസ് ചിത്രത്തിൽ. അബ്ദു ആയി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയായിരുന്നു അജു വർഗീസ് അതോടെ അജു വർഗീസിന്റെ കാലം തെളിയിക്കുകയിരുന്നു.

  Also Read: 'അച്ഛൻ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിരുന്നു, ലാൽ അങ്കിൾ പറഞ്ഞത് സുചിയാന്റിയും എന്നോട് പറഞ്ഞു'; വിനീത്

  നിവിൻ പോളി നായകനായ തിളങ്ങുമ്പോൾ സഹനടനായി അജു വർഗീസ് വിലസുകയായിരുന്നു. 2013 - 19 കാലയളവിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അഭിവാജ്യ ഘടകമായിരുന്നു അജു വർഗീസ്. അജു ഇല്ലാത്ത ചിത്രങ്ങൾ ഇല്ല എന്ന സ്ഥിതി ആയിരുന്നു. എന്നാൽ 2020 ഓടെ നടൻ ട്രാക്കൊന്ന് മാറ്റി പിടിച്ചു. കൂടുതലും കോമഡി വേഷങ്ങളിൽ എത്തിയിരുന്നു അജു വർഗീസ് ഇന്ന് ക്യാരക്ടർ റോളുകളിലും മറ്റുമാണ് എത്തുന്നത്.

  റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റാണ് അജു വർഗീസിന്റെ ഏറ്റവും പുതിയ ചിത്രം നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികാരണമാണ് ലഭിക്കുന്നത്.

  Also Read: സുകുവേട്ടന്‍ ജീവിച്ചിരുന്നെങ്കില്‍ മക്കളും ഒപ്പമുണ്ടാവും; അവരെ പഠിപ്പിച്ചത് താനാണെന്ന് മല്ലിക സുകുമാരൻ

  നിവിൻ പോളി, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു അജു വർഗീസ്. ആ സിനിമയുടെ ചിത്രീകരണ സമയത്ത് അജുവും നിവിനും തമ്മിൽ ഒന്ന് പിണങ്ങിയിരുന്നു. ആ പിണക്കത്തെ കുറിച്ചും പിണക്കം മാറിയത് എങ്ങനെയാണെന്നും പറയുകയാണ് അജു ഇപ്പോൾ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

  ലവ് ആക്ഷൻ ഡ്രാമ അഭിനയിക്കാനെത്താൻ നിവിൻ വൈകിയതായിരുന്നു പിണക്കത്തിന് കാരണമായതെന്ന് താരങ്ങൾ പറഞ്ഞു. എന്നാൽ, പിന്നീട് ഒരൊറ്റ ഫോൺ കോളിൽ ആ പിണക്കം അലിഞ്ഞു പോയെന്നും അതിനെ പിണക്കം എന്നൊന്നും വിശേഷിപ്പിക്കാനേ പറ്റില്ലെന്നും അജു വർഗീസ് പറയുന്നു.

  പിണക്കം മാറ്റാൻ മുൻകൈയെടുത്തത് നിവിൻ തന്നെ ആണെന്നും അജു പറയുന്നുണ്ട്. പിണക്കം തന്റെ തെറ്റായിരുന്നു എന്നും അജു സമ്മതിക്കുന്നു. 'എന്നെക്കാൾ ഇരുത്തം വന്നയാളാണു നിവിൻ. കായംകുളം കൊച്ചുണ്ണി അഭിനയിക്കുകയായിരുന്നു നിവിൻ അപ്പോൾ. ലവ് ആക്ഷൻ ഡ്രാമയെന്ന കളർഫുൾ ചിത്രത്തിനു പറ്റിയ ലുക്കോ ശരീര പ്രകൃതിയോ ഒന്നുമായിരുന്നില്ല അന്ന് നിവിന് ഉണ്ടായിരുന്നത്. നിവിന്റെ ഭാഗത്തായിരുന്നു ശരി,'

  'ഞാൻ പിണങ്ങിയ വിഷയം അവന്റെ നിയന്ത്രണത്തിലുള്ള കാര്യമേ ആയിരുന്നില്ല. പക്ഷേ പിണക്കങ്ങളില്ലെങ്കിൽ സ്വാഭാവിക സൗഹൃദമില്ലല്ലോ. ചിലപ്പോൾ സുഹൃത്തിനെ വേദനിപ്പിക്കേണ്ടിയും വരാം', അതാണ് സംഭവായിച്ചതെന്ന് അജു പറഞ്ഞു.

  സൗഹൃദത്തിൽ കൊച്ചുകൊച്ചു പിണക്കങ്ങൾ സ്വാഭാവികമല്ലേ. അതു തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നതാണ് അതിന്റെ സൗന്ദര്യവും ശക്തിയുമെന്ന് നിവിനും പറഞ്ഞു. ശേഷം സൗഹൃദങ്ങളെ കുറിച്ച് അജു സംസാരിക്കുന്നുണ്ട്. സൗഹൃദം മൂലം സിനിമയിൽ വന്ന, സൗഹൃദം മൂലം സിനിമകൾ ചെയ്യുന്ന ആളാണ് തന്നെന്ന് അജു വർഗീസ് പറയുന്നു. മരണം വരെ ഒരു വ്യക്തിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സൗഹൃദമെന്നും അജു കൂട്ടിച്ചേർത്തു.

  Read more about: aju varghese
  English summary
  Saturday Night Movie Actor Aju Varghese Opens Up About Falling Out With Nivin Pauly - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X