കറുത്ത കാലുകള്‍ ആണെങ്കിലും എന്റെ കാലുകള്‍ ആണ്! ഇനിയും കാണിക്കും; അധിക്ഷേപങ്ങളോട് സയനോര

മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് സയനോര ഫിലിപ്പ്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സയനോര പാട്ടുകള്‍ പാടിയിട്ടുണ്ട്. ഗായിക എന്നതിലുപരിയായി ഇപ്പോള്‍ സംഗീത സംവിധായകയുമാണ് സയനോര. അഭിനയത്തിലും സയനോര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ത്‌ന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാനും സയനോര മടിക്കാറില്ല. ഈയ്യടുത്ത് രാമക്ഷത്രേ പ്രതിഷ്ഠയുടെ സമയത്തടക്കം സയനോരയുടെ പ്രതികരണങ്ങള്‍ വൈറലായിരുന്നു.

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെക്കുറിച്ചും പലപ്പോഴും സയനോര തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്നെ ആക്ഷേപിക്കാന്‍ വന്നവര്‍വര്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് സയനോര. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് ചുട്ടഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സയനോര ഫിലിപ്പ്. തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി എത്തിയത്.

Sayanora Philip

വൃത്തികെട്ട വേഷം നാണമില്ലാത്ത സ്ത്രീ, ഇതിന്റെ ഒക്കെ തള്ളമാരെ പറഞ്ഞാല്‍ മതി, നിങ്ങളുടെ പാട്ട് കൊണ്ട് എത്രയോ ആരാധകര്‍ ഉള്ള ഒരാളാണ് താങ്കള്‍. ഇത് വേണ്ടിയിരുന്നില്ല, പാട്ടിന്റെ കൂടെ കാബറേ, തുടകളില്‍ കുറച്ചു വെള്ള പൂശാമായിരുന്നു, ഇവര്‍ക്കിപ്പോ ഡ്രെസ്സ് അലര്‍ജിയാ, പാട്ടോ കൊള്ളില്ല. ഇങ്ങനെ കാണിച്ചെങ്കിലും ആളെ പിടിച്ചിരുത്തേണ്ടേ എന്നിങ്ങനെയായിരുന്നു താരത്തിനെതിരായ അധിക്ഷേപ കമന്റുകള്‍. താരത്തിനെതിരെ ബോഡി ഷെയ്മിംഗും വര്‍ണവെറിയും നിറഞ്ഞ കമന്റുകളാണ് നിറയുന്നത്.

ഇതോടെയാണ് സയനോര മറുപടിയുമായി എത്തിയത്. തന്റെ പോസ്റ്റിന്റെ കമന്റിലായിരുന്നു സയനോരയുടെ പ്രതികരണം. സദാചാരം പറയുന്നവര്‍ ഇവിടുന്ന് ഒഴിഞ്ഞു തന്നാല്‍ നന്നായിരിക്കുമെന്നാണ് സയനോര പറയുന്നത്. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ്.! ഞാന്‍ ഇതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കുമെന്നും സയനോര പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്...

''ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്ക് ഇല്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ്.! ഞാന്‍ ഇതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കും. നിങ്ങള്‍ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല . Live and let live ! ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല'' എന്നാണ് സയനോര കുറിച്ചത്.

Sayanora Philip

അതേസമയം നിരവധി പേരാണ് സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സദാചാരവാദികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ചുട്ട മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

കുറെ ആങ്ങളമാര്‍ ഉണ്ട്... കണ്ട് ആസ്വാധിക്കുകയും ചെയ്യും എന്നിട്ട് അവരാതം വിളിച്ചു പറയുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഉപദേശവും അധിക്ഷേപവും ഒന്നിച്ചു വേണ്ടന്ന്. ഇവിടെ സദാചാരം വിളമ്പാതെ റേഷന്‍ വാങ്ങാന്‍ ഉള്ള വല്ല പണിക്കും പോയിനെടാ, ഇവിടെ കിടന്ന് ഈ വായില്‍ തോന്നിയത് പറയുന്ന അവന്മാരേം അവള്‍മാരേം ക്കാള്‍ മാന്യതയും സംസ്‌കാരവും സയനോരയ്ക്കുണ്ട്.മനസ്സും നാക്കും ശരിയല്ലതെ എത്ര നല്ല വേഷം ഇട്ടിട്ടും കാര്യമില്ല...പ്രവര്‍ത്തിയില്‍ ആണ് കാര്യം... എല്ലാവരുടെയും കമന്റില്‍ അവരവരുടെ സംസ്‌കാരം വ്യക്തമാണ് എന്നാണ് താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.

More from Filmibeat

Read more about: sayanora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X