'ഡാഡിയുടെ കാല് മുറിച്ചുമാറ്റേണ്ടിവരും'; കഴിഞ്ഞ ക്രിസ്തുമസിലെ ദുരന്തം, ഞങ്ങളത് അതിജീവിച്ചു!

മലയാളികള്‍ക്ക് സുപരിചതിയായ ഗായികയാണ് സയനോര ഫിലിപ്പ്. തന്റെ വേറിട്ട ശബ്ദം കൊണ്ടാണ് സയനോര ശ്രദ്ധ നേടുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സയനോര സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ഗായിക എന്നതിലുപരിയായി സംഗീത സംവിധായിക എന്ന നിലയിലും സയനോര ഇന്ന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ സയനോര പങ്കുവച്ച ക്രിസ്തുമസ് ഓര്‍മ്മകള്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ക്രിസ്തുമസിന്റെ ഓര്‍മ്മകളാണ് സയനോര പങ്കുവച്ചിരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ ഡാഡിയ്ക്ക് അപകടം പറ്റിയതും തുടര്‍ന്ന് കാല് മുറിച്ച് മാറ്റേണ്ടി വന്നതിനെക്കുറിച്ചുമൊക്കെയാണ് സയനോര സംസാരിക്കുന്നത്.

Sayanora Philip

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതും ഇമോഷണലുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് എന്നാണ് സയനോര പറയുന്നത്. രാവിലെ നടക്കാന്‍ പോയ ഡാഡിയ്ക്ക് ആക്ക്‌സിഡന്റ് പറ്റുകയായിരുന്നു. അതിനാല്‍ ക്രിസ്തുമസിന്റെ തലേന്ന് തങ്ങളെല്ലാം ആശുപത്രിയിലായിരുന്നുവെന്നും സയനോര പറയുന്നു. '' എനിക്കൊരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് മമ്മി വിളിച്ചുപറയുന്നത്. 'ഡാഡിയുടെ കാല് മുറിച്ചുമാറ്റേണ്ടിവരും.' അക്ഷരാര്‍ഥത്തില്‍ ഒരു ദുരന്തസമയം.'' സയനോര പറയുന്നു.

ആശുപത്രിയില്‍ വച്ച് കരോള്‍ പാടി ക്രിസ്തുമസ് ആഘോഷിച്ചതിനെക്കുറിച്ചും സയനോര സംസാരിക്കുന്നുണ്ട്. താന്‍ കൊച്ചിയില്‍ നിന്നും പോയത് ക്രിസ്തുമസ് ട്രീയും വാങ്ങിയിട്ടായിരുന്നു. ഗിറ്റാറുമുണ്ടായിരുന്നൂ കൂടെ എന്നാണ് സയനോര പറയുന്നത്. ആശുപത്രിയില്‍ മമ്മിയും അനിയന്‍ ്‌സ്വാരംഗുമെല്ലാമുണ്ടായിരുന്നു. എല്ലാവരും ഡൗണ്‍ ആയിരുന്നു. താന്‍ കയറി ചെല്ലുമ്പോള്‍ ആരും ഒന്നും സംസാരിക്കാനോ ഡാഡിയെ ഫേസ് ചെയ്യാനോ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നാണ് സയനോര ഓര്‍ക്കുന്നത്.

''നമ്മളീ വിഷമങ്ങളെല്ലാംകൂടി വരുമ്പോള്‍ ആഘോഷങ്ങളെല്ലാം മാറ്റിവെക്കേണ്ടതില്ലല്ലോ. അതിപ്പോള്‍ ആശുപത്രിയിലാണെങ്കിലും മുറിക്കുള്ളിലാണെങ്കിലും നമ്മളെല്ലാവരും കൂടി ഒന്നിച്ചിരിക്കുമ്പോഴാണ് ക്രിസ്മസ്. കുറേ കാലമായി അങ്ങനെയാണത്. അങ്ങനെ, ആശുപത്രിയില്‍ പപ്പയ്‌ക്കൊപ്പമിരുന്ന്, ക്രിസ്മസ് കരോളെല്ലം പാടി ഞങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. എനിക്കൊരിക്കലും മറക്കാനാവാത്ത ക്രിസ്മസാണത്'' എന്നാണ് സയനോര പറയുന്നത്.

അതേസമയം തന്റേത് സ്റ്റോറി ഓഫ് വിക്റ്റിംഹുഡ് അല്ലെന്നും മറിച്ച് എങ്ങനെയാണ് കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടത് എന്ന് ആ ക്രിസ്തുമസ് കാലം തന്നെ പഠിപ്പിച്ചുവെന്നാണ് സയനോര പറയുന്നത്. തന്റെ കുടുംബത്തെയോര്‍ത്ത് അഭിമാനം തോന്നിയെന്നും താരം പറയുന്നു. പൊതുവെ ഇത്തരം സംഭവമുണ്ടാകുമ്പോള്‍ ജീവിതം തീര്‍ന്നുവെന്നാകും പലരും ചിന്തിക്കുക. എന്നാല്‍ ജീവിതം അവിടെ തുടങ്ങുന്നതേയുള്ളൂവെന്നാണ് സയനോര പറയുന്നത്.

Sayanora Philip

പിന്നീട് ഡാഡിയ്ക്ക് കൃത്രിമ കാല്‍ കാല്‍ വച്ചുവെന്നും താങ്ങള്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടെന്നും സയനോര പറയുന്നു. കഴിഞ്ഞ മാസം ഡാഡിയ്ക്ക് അനിയന്‍ കാര്‍ സമ്മാനിച്ചിരുന്നു. ആ കാര്‍ ഓടിച്ച് ഡാഡി ഇഷ്ടമുള്ളിടത്തെല്ലാം പോവാറുണ്ടെന്നും സയനോര പറയുന്നു. 72-ാം വയസിലാണ് സയനോരയുടെ ഡാഡി ജീവിതത്തിലെ ഈ വെല്ലുവിളിയെ അതിജീവിച്ച് മുന്നോട്ട് പോകുന്നത്. അദ്ദേഹം മുമ്പത്തേത് പോലെ ഇപ്പോഴും മോണിംഗ് വാക്കിന് പോകാറുണ്ടെന്നും സയനോര പറയുന്നു.

''കുറച്ച് മുമ്പ് അദ്ദേഹം ട്രെയ്‌നില്‍ ഗോവയിലൊക്കെ കറങ്ങാന്‍ പോയി. അപകടം പറ്റിയശേഷം ഡാഡിയുടെ മറ്റൊരു മുഖമാണ് ഞങ്ങള്‍ കാണുന്നത്. വേറെല്ലാ തിരക്കുകളും മാറ്റിവെച്ചിട്ട് ഡാഡിക്ക് ഡാഡിയുടെ രീതിയിലുള്ള ജീവിതം ആഘോഷിക്കാന്‍ പറ്റുന്നുണ്ട്. അത്രയും ഇന്‍സ്‌പെയറിങ് ആണ് ഡാഡി.'' എന്നാണ് ഡാഡിയെക്കുറിച്ച് സയനോര പറയുന്നത്. അതേസമയം, കൊച്ചി വിട്ട് കണ്ണൂരില്‍ ഡാഡിക്കൊപ്പം വന്നുനില്‍ക്കാമെന്ന് താന്‍ പറഞ്ഞതാണ്, പക്ഷേ, അദ്ദേഹം സമ്മതിച്ചില്ലെന്നും സയനോര പറയുന്നുണ്ട്. നിന്റെ പണി നീ ചെയ്യുക, എന്റെ പണി ഞാന്‍ ചെയ്യും എന്നാണ് മൂപ്പരുടെ നിലപാടെന്നാണ് സയനോര പറയുന്നത്.

More from Filmibeat

Read more about: sayanora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X