സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം സ്‌പ്രേ ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം സുധിയുടെ സെന്റിമെന്‍സിനെ വച്ച് ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം. ഈ സംഭവത്തില്‍ ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സായ് കൃഷ്ണ.

ബിഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണ തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് പിന്തുണയുമായി എത്തിയത്. ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍ വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. കൊല്ലം സുധിയുടെ കുടുംബത്തിന് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് ലക്ഷ്മിയെന്നും സായ് പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

lakshmi nakshatra

കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യുന്ന സമയത്ത് ലക്ഷ്മി നക്ഷത്രയുടെ വീഡിയോകളില്‍ ബിജിഎമ്മിന്റെ കാര്യത്തിലും വീഡിയോ എഡിറ്റ് ചെയ്യുന്ന രീതിയിലും കുറച്ച് ഓവര്‍ ഡോസ് ആകുന്നു എന്നത് ഞാന്‍ മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷ്ത്ര കൊല്ലം സുധിയുടെ കുടുംബത്തിന് ചെയ്യുന്ന കാര്യങ്ങള്‍ പകരം വെക്കാനില്ലാത്തതാണ്. മറ്റാര്‍ക്കും സാധിക്കാത്തതാണ്. അവരത് തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ആ കുടുംബവും സന്തോഷിക്കുന്നുണ്ട്.

ഈ വീഡിയോ മേക്കിംഗ് രീതി അവര്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ വേണ്ടി ചെയ്യുന്ന രീതി മാത്രമാണ്. ഓവര്‍ഡോസ് എനിക്ക് ദഹിക്കില്ല എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതൊക്കെ പറയുമ്പോഴും അവര്‍ ആ കുടുംബത്തെ നോക്കുന്ന രീതി ്അഭിനന്ദനാര്‍ഹമാണ്. ഇതിനു മുമ്പും ലക്ഷ്മി നക്ഷത്രയുടെ കണ്ടന്റുകള്‍ ചര്‍ച്ചയായിട്ടുണ്ട്. കണ്ടന്റിന്റെ വാല്യുവും റീച്ചും കൂട്ടാന്‍ പലതും ചേര്‍ക്കാം. കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോകളിലെല്ലാം അതുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ അത് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒരുപാട് ട്രോളുകളും മീമുകളും കണ്ടു.കമന്റുകളിലും വിമര്‍ശനങ്ങള്‍ കണ്ടു. നൂറില്‍ പത്ത് ശതമാനം കമന്റുകള്‍ മാത്രമാണിത്. ഒരു തരത്തില്‍ നോക്കുമ്പോള്‍ ഇതെന്തിന് കണ്ടന്റ് ആക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് വീഡിയോ സ്‌ട്രൈക്കിംഗ് ആകും. പക്ഷെ നോര്‍മല്‍ കാഴ്ചക്കാരനെ പോലെ അല്ലാതെ ചിന്തിക്കുമ്പോള്‍ റീച്ചും വാല്യുവും ലഭിക്കാന്‍ ഇതുപോലെ ചെയ്യണം. ആളുകളെ എന്‍ഗേജ് ചെയ്യിക്കാനാണ് അങ്ങനെ എഡിറ്റ് ചെയ്യുന്നത്.

lakshmi nakshatra

വ്യക്തി ജീവിതത്തില്‍ ലക്ഷ്മി നക്ഷത്ര വളരെ ആത്മാര്‍ത്ഥമായാണ് ആ കുടുംബത്തിനൊപ്പം നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. രേണു തന്നെ പറഞ്ഞിട്ടുണ്ട് എനിക്കിത് സ്‌പ്രേ ആക്കി തരണം എന്ന്. യൂസുഫ് ഭായിയുടെ പേര് ആ വീഡിയോയുടെ താഴെ ഒരുപാട് പേര്‍ മെന്‍ഷന്‍ ചെയ്തതാണ്. ഇതാദ്യമായിട്ടല്ല മരണപ്പെട്ടവരുടെ സ്‌മെല്‍ സ്പ്രേ ആക്കുന്നത്. നെഗറ്റീവ് പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല, ഞാനിത് ചെയ്യുമെന്നും എന്തിന് താനിത് ചെയ്യുന്നുവെന്നും ലക്ഷ്മി നക്ഷത്ര വീഡിയോയില്‍ പറയുന്നുണ്ട്.

ലക്ഷ്മി നക്ഷത്രയോളം തങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്യുന്നില്ലെന്ന് രേണു തന്നെ പറഞ്ഞതാണ്. കണ്ടന്റ് മേക്കിംഗിലെ കാര്യം അവരുടെ ഇഷ്ടമാണ്. ഞാനതിനെ വെറുതെ വിടുന്നു. എനിക്കോ നിങ്ങള്‍ക്കോ സാധിക്കാത്തതാണ് അവര്‍ ചെയ്യുന്നത്. യൂട്യബില്‍ ഒരു കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണത് അവര്‍ അങ്ങനെ ചെയ്യുന്നത്. പക്ഷെ ഇതില്‍ നിന്നും എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്നു കരുതിയല്ല അവര്‍ അങ്ങനെ ചെയ്യുന്നത്. ലക്ഷ്മി നക്ഷത്രയ്ക്ക് അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X