ആരാധകരെ ഞെട്ടിച്ച രഹസ്യ വിവാഹങ്ങള്‍! ചിലത് വെറും കഥയായപ്പോള്‍ ചിലതിന് സംഭവിച്ചത്
താരങ്ങളുടെ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളും വാര്‍ത്തകളും അറിയുക എന്നത് ആരാധകര്‍ക്ക് താല്‍പര്യമുള്ളതാണ്. അതുകൊണ്ട് തന്നെ ആരാധകരുടെ ആ ആകാംഷ മുതലെടുത്ത് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുമാണ്. താരജീവിതത്തിന്റെ ഭാഗമാണ് ഗോസിപ്പുകള്‍. ഇത്തരം ഗോസിപ്പുകള്‍ കെട്ടിച്ചമച്ചതാകുമ്പോള്‍ ചിലത് പിന്നീട് സത്യമെന്ന് തെളിയുകയും ചെയ്യും.
താരങ്ങളുടെ വിവാഹങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതില്‍ ചിലത് അധികം വൈകാതെ പൊളിയുകയും ചെയ്യും. അങ്ങനെ സമീപകാലത്തായി വാര്‍ത്തകളില്‍ ഇടം നേടിയ ചില രഹസ്യ വിവാഹങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയ രഹസ്യ വിവാഹമാണ് സായ് പല്ലവിയുടേത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും സായ് പല്ലവിയും മാലയിട്ട് നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. പുതിയ സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുമെടുത്ത ചിത്രമാണ് തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. ഈയ്യടുത്താണ് ഇരുവരും വിവാഹിതരായത്. പിന്നാലെ ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് കുട്ടികളുടെ മാതാപിതാക്കളായിരുന്നു. അത് വിവാദമായി മാറിയതോടെ നയന്‍സിനും വിക്കിയ്ക്കും കോടതി കയറേണ്ടി വന്നു. ഈ സമയത്ത് തങ്ങള്‍ ആറ് വര്‍ഷം മുമ്പ് വിവാഹം കഴിച്ചിരുന്നുവെന്ന രേഖ ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് ഇരുവരും രഹസ്യമായി വിവാഹിതരായിരുന്നുവോ എന്ന സംശയം പ്രചരിച്ചത്.
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മീന. തെന്നിന്ത്യന്‍ ഭാഷകളിലെ എല്ലാ സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിച്ചിട്ടുണ്ട് മീന. 2009 ലായിരുന്നു വിദ്യാസാഗറിനെ മീന വിവാഹം കഴിക്കുന്തന്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ 2022 ല്‍ മീനയുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. പിന്നീട് മീനയും നടന്‍ കിച്ച സുദീപും രഹസ്യമായി വിവാഹിതരായെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയും അധികം വൈകാതെ പൊളിഞ്ഞു.
തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് റിച്ച ഗംഗോപാധ്യ. നാഗവല്ലി, സരോചാരു, മിര്‍ച്ചി, ഭായ് തുടങ്ങിയ ഹിറ്റുകളിലെ നായിക. തന്റെ ബാല്യകാല സുഹൃത്തിനെയാണ് റിച്ച വിവാഹം കഴിച്ചത്. വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. യുഎസില്‍ വച്ചായിരുന്നു വിവാഹം. പിന്നാലെ താരം അഭിനയം നിര്‍ത്തുകയും മാനേജ്‌മെന്റ് രംഗത്തേക്ക് കടക്കുകയും ചെയ്തു. യുഎസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് റിച്ച.

തെന്നിന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടിയാണ് ജയസുധ. ഒരുകാലത്തെ മുന്‍നിര നടിയായിരുന്നു. ജയസുധ മൂന്നാമതും വിവാഹം കഴിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. 64 കാരിയാണ് ജയസുധ. വടെ രമേഷ് ആണ് ജയസുധയുടെ ആദ്യത്തെ ഭര്‍ത്താവ്. പിന്നീട് ഇരുവരും പിരിഞ്ഞു. 1985 ല്‍ ജയസുധ നിതിന്‍ കപൂറിനെ വിവാഹം കഴിച്ചിരുന്നു.
എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് അനുഷ്‌ക ഷെട്ടിയുടെ വിവാഹം. താരം വിവാഹിതയാകുന്നുവെന്ന തരത്തില്‍ മിക്കപ്പോഴും വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഒരിടയ്ക്ക് അനുഷ്‌ക തന്റെ ബാല്യകാല സുഹൃത്തിനെ രഹസ്യമായി വിവാഹം കഴിച്ചുക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. താരം വിവാഹ ശേഷം ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തയ്ക്കും അല്‍പ്പായുസായിരുന്നു.


Click it and Unblock the Notifications