'ഊർവശി ചെയ്ത കഥാപാത്രം ഞാനെങ്ങനെ ചെയ്യും'? സീമയുടെ ചോദ്യത്തിന് സുധ കൊങ്കരയുടെ മറുപടി ഇങ്ങനെ!

2020 ൽ സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ ചിത്രമാണ് സൂരറൈ പോട്ര്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. സർഫീര എന്ന പേരിൽ ഒരുക്കിയ ചിത്രത്തിൽ അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് സർഫിര.

2021ലാണ് ഹിന്ദി റീമേക്കിന്റെ അനൗൺസ്മെന്റ് നടത്തുന്നത്. അതായത് ചിത്രത്തിനു ദേശീയ അവാർഡ് ലഭിക്കുന്നതിനു മുന്നേ ഹിന്ദി പതിപ്പിനെ കുറിച്ച് സുധ കൊങ്കര ചിന്തിച്ചു തുടങ്ങി എന്നർത്ഥം. ഒരു വർ‍ഷം എടുത്താണ് ചിത്രത്തിന്റെ എഴുത്ത് പൂർത്തിയാക്കിയത്. ഹിന്ദിയിൽ അക്ഷയ് കുമാറിന്റെ കഥാപാത്രമായ വീർ മഹാരാഷ്ട്രയിൽ നിന്നുള്ള വ്യക്തി ആയിട്ടാണ് എഴുതിയിരിക്കുന്നത്. ഈ കഥയെ മൊത്തത്തിൽ മഹാരാഷ്ട്രയിലെ ജീവിത പശ്ചാത്തലത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ സർഫിര പുതിയ സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുന്നത്.

sarfira

അക്ഷയ് കുമാർ എന്ന താരത്തിൽ പൂർണ വിശ്വാസം അർപ്പിച്ചാണ് സുധ കൊങ്കര ഈ പ്രൊജക്ടുമായി മുന്നോട്ട് പോയത്. വ്യത്യസ്ഥ കഥാപാത്രങ്ങൾ ചെയ്യാൻ അക്ഷയ് കുമാറിന് സാധിക്കും എന്നതിനുള്ള ഉദാഹരണമാണ് പാഡ്മാൻ, രാം സേതു, ഒഎംജി, രക്ഷാബന്ധൻ അങ്ങനെ നിരവധി ചിത്രങ്ങളുണ്ട്. ഇമോഷണൽ രം​ഗങ്ങളെ കൈയടക്കത്തോടെ ചെയ്യാൻ അക്ഷയ് കുമാറിന് സാധിക്കും. ഒരു സാധാരണ മനുഷ്യനായി പകർന്നാടാൻ പ്രത്യേക കഴിവുള്ള വ്യക്തിയാണ് അദ്ദേഹം.

ഒരു തിയറ്റർ അനുഭവം സൂരറൈപോട്ര് സിനിമയിൽ ഞാൻ ആഗ്രഹിച്ചിരുന്നു. സമൂഹത്തിലെ ഏതു തട്ടിലുള്ള ആളുകളുമായും കണക്ട് ചെയ്യുന്ന ഒരു വികാരം ഈ സിനിമയ്ക്കുണ്ട്. ഒപ്പം അക്ഷയ് കുമാറിനെപ്പോലെ ഒരു താരം കൂടി ഒത്തു ചേരുമ്പോൾ, എന്തുകൊണ്ട് ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിതം തിയേറ്ററിനു വേണ്ടി ഒരുക്കിക്കൂടാ എന്നു തോന്നി. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. സുധ കൊങ്കര ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

sarfira

ഉർവശി ചെയ്ത കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് സീമ ബിശ്വാസ് ആണ്. നിരവധി സിനിമകളിലൂടെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് സീമ. ഈ കഥാപാത്രവുമായി സുധ കൊങ്കര അവരെ സമീപിച്ചപ്പോൾ അവർ പറഞ്ഞത്, 'ഉർവശി ഇത്രയും ഗംഭീരമാക്കിയ കഥാപാത്രത്തെ ഞാനെങ്ങനെ അവതരിപ്പിക്കും' എന്നായിരുന്നു. 'എനിക്കിതു ചെയ്യാൻ പറ്റും എന്ന് താങ്കൾക്കു തോന്നുന്നുണ്ടോ' എന്ന് സീമ തന്നോട് ചോദിച്ചെന്ന് സുധ കൊങ്കര പറഞ്ഞു. ഒരു പക്ഷേ അതൊരു സത്യമായിരിക്കും. ഊർവശിക്കു മുകളിൽ പെർഫോം ചെയ്യുക എന്നത് അൽപം ബുദ്ധിമുട്ടാണ്.

ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടാൽ തീർച്ചയായും വിഷമം തോന്നും. എന്റെ ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടപ്പോൾ ആ വിഷമത്തിൽ നിന്നും കര കയറാൻ എനിക്ക് വേണ്ടി വന്നത് ആറു വർഷമാണ്. തീർച്ചയായും പരാജയം ഒരാളെ ബാധിക്കും. സർഫിര മികച്ച വിജയം ആകണമെന്നാണ് എന്റെ ആഗ്രഹം. കാരണം, അക്ഷയ് കുമാർ അത്രയേറെ ഈ പ്രോജക്ടിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. സുധകൊങ്കര പറഞ്ഞു.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X