വിദ്യാമ്മയുടെ വീട്ടില്‍ രാത്രിയായാല്‍ ചിലങ്കയുടെ ശബ്ദം, പ്രേതബാധയെന്ന് നാട്ടുകാര്‍; തുറന്ന് പറഞ്ഞ് സീമ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സിനിമയിലും സീരിയലിലും സീമ ജി നായര്‍ സമ്മാനിച്ചിട്ടുണ്ട്. തന്റെ വേറിട്ട ശബ്ദത്തിലൂടെയാണ് സീമ ജി നായര്‍ ശ്രദ്ധ നേടുന്നത്. ഓഫ് സ്‌ക്രീനിലും ജനപ്രീയയാണ് സീമ ജി നായര്‍. സിനിമ രംഗത്തേയും മറ്റും കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ഇടപ്പെട്ടാണ് സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്.

ഇപ്പോഴിതാ നടി ശ്രീവിദ്യയുടെ വീടിനെക്കുറിച്ചുള്ള സീമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നവകേരള ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സീമ ജി നായര്‍ മനസ് തുറന്നത്. ശ്രീവിദ്യയുടെ വീട് വൃത്തിയാക്കാന്‍ പോയതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആ വാക്കുകളിലേക്ക്.

Seema G Nair

വിദ്യാമ്മയെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വിദ്യാമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്നു. ഇത് ഞാനൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു. അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടുത്തെ മതില്‍ പൊളിഞ്ഞു, അമ്മ നട്ടു വളര്‍ത്തിയ മരം വീണു നശിച്ചു പോയി.

ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം റൂമറുകള്‍ പ്രചരിച്ചു. തിരുവനന്തപുരത്തെ വീടിനെക്കുറിച്ച്. അങ്ങനെ അശുഭമായ ടോക്കുകള്‍ വന്നപ്പോള്‍ അത് നോക്കിയിരുന്നവര്‍ എന്നെ ബന്ധപ്പെട്ടു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അത്രയും കാലം പൊടി പിടിച്ചു കിടക്കുകയായിരുന്നല്ലോ. അതൊക്കെ ഉരച്ച് തേച്ച് കഴുകി. രണ്ട് മൂന്ന് പേര്‍ കുത്തിയിരുന്ന് ഉരച്ച് തേച്ച് കഴുകയായിരുന്നു.

മൊത്തം വൃത്തിയാക്കി. സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. എല്ലാ ദിവസവും വീട് തുറക്കണമെന്നും തുളസി തറയില്‍ വിളക്ക് വെക്കണം എന്നൊരാളെ ഏല്‍പ്പിച്ചു. ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും അവിടെ തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് നോക്കുന്നത്.

Seema G Nair

അന്തരിച്ച നടി ശരണ്യയുമായി വളരെ അടുത്ത ബന്ധമായിരുന്നു സീമ ജി നായര്‍ക്കുണ്ടായിരുന്നത്. ശരണ്യയുടെ രോഗകാലത്ത് കൂട്ടായി ശരണ്യയുണ്ടായിരുന്നു. മരണം വരെ ശരണ്യയ്‌ക്കൊപ്പം തന്നെയായിരുന്നു സീമ. പിന്നീട് തന്റെ വീടിന് ശരണ്യ പേരിട്ടതില്‍ പോലും സീമയുമായുള്ള സ്‌നേഹത്തിന്റെ അടയാളമുണ്ടായിരുന്നു. ശരണ്യയുമായുള്ള ബന്ധത്തിന്റെ തുടക്കത്തെക്കുറിച്ചും സീമ സംസാരിക്കുന്നുണ്ട്.

സംഘടനയുടെ ഭാരവാഹിയായിരുന്ന സമയത്താണ് ശരണ്യയ്ക്ക് അസുഖമാണെന്ന് അറിയുന്നത്. അത്ഭുതവും വിഷമവും തോന്നി. അങ്ങനെ ഒരു വലിയ ടെഡ്ഡി ബെയര്‍ ഓക്കെ വാങ്ങി അവളെ കാണാന്‍ പോയി. അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത്, അവളായിരുന്നു ആ വീടിന്റെ അത്താണിയെന്ന്. അന്ന് തുടങ്ങി അറിഞ്ഞോ അറിയാതെയോ എന്റെ നെഞ്ചോട് ചേര്‍ന്നു നിന്ന ബന്ധമാണ്. അവളെ ചിതയിലേക്ക് വെക്കുന്നത് വരേയും ഇപ്പോള്‍ എന്റെ നെഞ്ചിലുള്ള ശരണ്യയേയും ഞാന്‍ അന്ന് നെഞ്ചിലേറ്റിയതാണെന്നാണ് താരം പറയുന്നത്.

More from Filmibeat

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X