നിന്റെ അമ്മയും ചേച്ചിയമ്മയായ ഞാനും മത്സരിച്ച് ആഘോഷിച്ച പിറന്നാള്‍; എനിക്ക് മോളില്ലാത്ത ഒരു നിമിഷം പോലുമില്ല!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി. അതേസമയം അഭിനയത്തിന് പുറമെ തന്റെ വ്യക്തിജീവിതം കൊണ്ടും സീമ ജി നായര്‍ കയ്യടി നേടിയിട്ടുണ്ട്. സിനിമ-സീരിയല്‍ മേഖലയിലും പുറമേയുമുള്ള കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി പലപ്പോഴും സീമ ജി നായര്‍ എത്താറുണ്ട്. താരത്തിന്റെ സഹായം പലര്‍ക്കും തുണയായി മാറിയിട്ടുണ്ട്.

അന്തരിച്ച നടി ശരണ്യയുമായി വളരെ അടുത്ത ബന്ധമായിരുന്നു സീമ ജി നായര്‍ക്കുണ്ടായിരുന്നത്. സീമയോടുള്ള സ്‌നേഹത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ വീടിന് ശരണ്യ സ്‌നേഹസീമ എന്നായിരുന്നു പേരിട്ടത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശരണ്യയുടെ അന്ത്യം. രോഗകാലത്ത് ശരണ്യയ്ക്ക് വലിയ പിന്തുണയായിരുന്നു സീമ നല്‍കിയത്.

Seema G Nair

ഇപ്പോഴിതാ ശരണ്യയെക്കുറിച്ച് സീമ എഴുതിയ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കില്‍ ശരണ്യയുടെ പിറന്നാള്‍ ദിവസം സീമ ജി നായര്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്.

''ഇന്ന് എന്റെ പ്രിയപ്പെട്ട ശരണ്യ മോളുടെ പിറന്നാള്‍ ..നീ ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍ നിന്റെ അമ്മക്ക് എന്ത് സന്തോഷം ആയിരുന്നു ..നിന്റെ വളര്‍ന്നു വരുന്ന ഓരോ നാളുകളും ആ അമ്മക്ക് പ്രിയപ്പെട്ടതായിരുന്നു. നിന്റെ പഠനവും ,കലാരംഗത്തേക്കുള്ള ചുവട് വെയ്പ്പും ആ 'അമ്മ പ്രാര്‍ത്ഥനയോടെ നോക്കി കണ്ടു. പക്ഷെ അപ്രതീക്ഷിതമായി കടന്നുവന്ന ആ മഹാരോഗത്തെ സര്‍വ്വശക്തിയോടെയും ആ 'അമ്മ പൊരുതികൊണ്ടിരുന്നു'' എന്നാണ് സീമ പറയുന്നത്.

നിന്റെ അമ്മയുടെ കൂടെ ഞാനും ചേര്‍ന്നു ,നിന്നെ ജീവിതതിലെക്കു തിരിച്ചു കൊണ്ടുവരാന്‍. പക്ഷെ നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ദുഃഖം സമ്മാനിച്ച് കൊണ്ട് നീ ഇവിടുന്നു യാത്രയായി..മോള്‍ ഉണ്ടായിരുന്നപ്പോളുള്ള അവസാന പിറന്നാള്‍ ഇന്നും ഓര്‍മയില്‍ ഉണ്ട് ..എന്ത് സന്തോഷം ആയിരുന്നു അന്ന്. നിന്റെ അമ്മയും ,ചേച്ചിയമ്മയായ ഞാനും മത്സരിച്ചാണ് അന്ന് പിറന്നാള്‍ ആഘോഷിച്ചതെന്നും സീമ പറയുന്നു.

എന്റെ ജീവിതത്തില്‍ മോള്‍ ഇല്ലാത്ത ഒരു നിമിഷം പോലും ഇല്ല..എവിടെ ചെന്നാലും നിന്നെ കുറിച്ചാണ് ചൊദിക്കുന്നതു ..ഒരു പാട് പ്രിയപ്പെട്ടവര്‍ മോളുടെ അരികിലേക്ക് വന്നിട്ടുണ്ട് ..എല്ലാവരും ചേര്‍ന്നു ആഘോഷത്തിന്റെ തുടക്കം ആയിരിക്കും അല്ലെ ..മനസ് വിങ്ങുകയാണ് ..എന്നാലും നിന്റെ ചേച്ചിയമ്മ പറയുന്നു ..HAPPY BIRTHDAY ...ഇനിയെന്നു കാണും മകളെ ,നിന്റെ മൊഴിയെന്നു കേള്‍ക്കും മകളെ എന്നു പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Seema G Nair

''ശരണ്യ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം ആ കുടുംബത്തിന് വേണ്ടിയും പ്രാര്‍ഥിക്കുന്നു, ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ നമ്മള്‍ മരിക്കുവോളം നമ്മളില്‍ നിന്ന് നേരത്തെ പോയവര്‍ക്ക് വേണ്ടി സ്മരണകള്‍ പങ്കിടാം, ഓര്‍മകളില്‍ എന്നും ഉണ്ട്, ശരണ്യ ഇപ്പോഴും ജന ഹ്യദയങ്ങളില്‍ ജീവിച്ചിരുപ്പുണ്ട്'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

ആ കുട്ടിയെക്കാള്‍ കൂടുതല്‍ ആ ജീവന് വേണ്ടി ത്യാഗം സഹിച്ച ചേച്ചിക്ക് നന്മകള്‍ നേരുന്നു, എന്തൊരു സ്‌നേഹമാണ്. ശരിക്കും കൂടപ്പിറപ്പുകള്‍ പോലും ഇങ്ങനെ സ്‌നേഹിക്കുമോ, ശരണ്യയുടെ യൂട്യൂബ് വീഡിയോസ് എല്ലാം ഞാന്‍ കാണുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് ശരണ്യയെ.അതുപോലെ ഇഷ്ടമാണ് നന്ദുട്ടനേയും. രണ്ടാളും മുന്നില്‍നിന്ന് മാഞ്ഞുപോയെങ്കിലും മനസ്സില്‍നിന്നും ഒരിക്കലും മായില്ല എന്നും ചിലര്‍ പറയുന്നുണ്ട്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X