For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വര്‍ഷമായി ദുരിതങ്ങള്‍ വിടാതെ പിന്തുടരുന്നു! വാവ സുരേഷ് ആശുപത്രിയില്‍; കുറിപ്പുമായി സീമ ജി നായര്‍

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് സീമ ജി നായര്‍. സിനിമയിലേയും സീരിയലുകളിലേയും നിറ സാന്നിധ്യം. അഭിനേത്രിയെന്നതിലുപരിയായി സീമ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അവര്‍ ചര്‍ച്ചയായി മാറുന്നത്. അര്‍ബുദരോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് കൂട്ടായി സീമ ജി നായരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സീമയുടെ കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്.

  Also Read: എന്നെ കുറിച്ച് മോശമായി പറഞ്ഞാലൊന്നും കുഴപ്പമില്ല; മോശം കമന്റുകളൊന്നും വന്നിട്ടില്ലെന്ന് നടി സോനു സതീഷ്

  ഇപ്പോഴിതാ വാവ സുരേഷിനെക്കുറിച്ച് സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മലയാളികള്‍ക്ക് വളരെയധികം പരിചിതനാണ് വാവ സുരേഷ്. കേരളത്തിന് അകത്തും പുറത്തുമായി ജനവാസകേന്ദ്രങ്ങളില്‍ നിന്നും പാമ്പുകളെ രക്ഷപ്പെടുത്താനായി എത്തിയിട്ടുണ്ട് വാവ സുരേഷ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് വാവ സുരേഷ്.

  വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാവയുടെ മുഖത്തിന് പരുക്കേല്‍ക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയിലുള്ള വാവ സുരേഷിനെ കാണാന്‍ എത്തിയതായിരുന്നു സീമ ജി നായര്‍. പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മുരളി എന്ന് പേരെടുത്ത് വിളിച്ചു, മമ്മൂട്ടിയുടെ സെറ്റിൽ മുരളി പൊട്ടിത്തെറിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ

  ഇന്നലെ ഞാന്‍ വാവയെ കാണാന്‍ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയന്‍ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങള്‍ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോള്‍ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ് ..അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോള്‍ സമാധാനം ആയി


  കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിര്‍ത്തി ..തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാന്‍ അവിടിരിക്കുമ്പോള്‍ വാവയെ സ്‌നേഹിക്കുന്ന നിരവധി ആളുകളുടെ ഫോണ്‍ വന്നുകൊണ്ടേയിരുന്നു ..അതില്‍ കൂടുതലും പല നാടുകളില്‍ നിന്നുള്ള 'അമ്മമാരുടെ ഫോണ്‍ ആയിരുന്നു ..പലതും വിഡിയോ കോളുകള്‍ ..അവരില്‍ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന അമ്മമാര്‍ .വാവയുടെ ആരോഗ്യത്തിനായി വഴിപാടുകള്‍ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ..

  എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകള്‍ക്കിടയിലും തന്നെ കാണാന്‍ എത്തുന്നവരെയും ..ഫോണില്‍ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരികെ എത്താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയില്‍ ചെറിയ ചില ഉപദേശങ്ങള്‍ കൊടുത്തും അവിടുന്ന് ഞാന്‍ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനുമെന്ന് പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  ഇന്നെലെ തിരികെ യിറങ്ങുന്നതിനു മുന്നേ ഞങ്ങള്‍ എടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞ് ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് താരം. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Read more about: seema g nair
  English summary
  Seema G Nair Pens A Note About Vava Suresh Who Is In The Hospital After An Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X