അവള്‍ ദൈവസന്നിധിയില്‍ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം; ഉളളുതൊട്ട് സീമ ജി നായര്‍

ഉളളിലൊരു നോവോടെയെല്ലാതെ മലയാളികള്‍ക്ക് ശരണ്യയെ ഓര്‍ക്കാനാകില്ല. ക്യാന്‍സര്‍ ബാധിതയായിരുന്ന ശരണ്യ തന്റെ രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എന്നാല്‍ രോഗം വീണ്ടും താരത്തെ തേടിയെത്തുകയും ഒടുവില്‍ ശരണ്യ മരണപ്പെടുകയുമായിരുന്നു. ജീവിതത്തിലെ വിഷമ ഘട്ടത്തില്‍ ശരണ്യയ്ക്ക് പിന്തുണയുമായി എത്തിയത് നടി സീമ ജി നായര്‍ ആയിരുന്നു. ശരണ്യയുടെ താങ്ങും തണലുമായി മാറുകയായിരുന്നു സീമ ജി നായര്‍. ശരണ്യയുടെ അവസ്ഥയെക്കുറിച്ച് മലയാളികള്‍ കൂടുതല്‍ അറിയുന്നത് സീമയുടെ വാക്കുകളിലൂടെയായിരുന്നു.

ഇപ്പോഴിതാ ശരണ്യയുടെ ജന്മദിനത്തില്‍ സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് ആരാധകരുടെ മനസ് തുറക്കുകയാണ്. ഇപ്പോളും അവള്‍ പോയിയെന്നു ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് സീമ പറയുന്നത്. വേദനകള്‍ കടിച്ചമര്‍ത്തി ഇന്നും മോളെ സ്‌നേഹിച്ചവര്‍ ജീവിക്കുകയാണെന്നും സീമ ജി നായര്‍ പറയുന്നു. ശരണ്യയുടെ നഷ്ടം നികത്താനാവാത്തതാണെന്നും താരം കുറിപ്പില്‍ പറയുന്നു. സീമ ജി നായരുടെ കുറിപ്പ് ്‌വായിക്കാം വിശദമായി തുടര്‍ന്ന്.

ശരണ്യയുടെ പിറന്നാള്‍

''ഇന്ന് ശരണ്യയുടെ പിറന്നാള്‍.. അവള്‍ ദൈവസന്നിധിയില്‍ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവള്‍ പോയിയെന്നു ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.. വേദനകള്‍ കടിച്ചമര്‍ത്തി ഇന്നും മോളെ സ്‌നേഹിച്ചവര്‍ ജീവിക്കുന്നു.. ഈശ്വരന്‍ ഏറ്റവും സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍.. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു'' എന്നാണ് സീമ ജി നായര്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം ശരണ്യയേയും മറ്റുളളവരേയും സഹായിക്കുന്നതിന്റെ പേരില്‍ പലരും തന്നെ കുത്തി നോവിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സീമ ജി നായര്‍ വെളിപ്പെടുത്തിയിരുന്നു.

ആരോപണങ്ങള്‍ക്ക് മറുപടി

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി സീമ ജി നായര്‍ രംഗത്ത് എത്തുകയായിരുന്നു. ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങള്‍ എനിക്ക് നേരെ വന്നിരുന്നു. അന്നേരം നല്ല വിഷമം തോന്നിയെന്നാണ് സീമ പറഞ്ഞത്. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തത്. ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയില്‍സ് കൊടുക്കാറില്ലെന്നും സീമ വ്യക്തമാക്കിയിരുന്നു. ആവശ്യക്കാര്‍ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നല്‍കുക. എത്ര രൂപ വന്നു, എത്രയായി എന്നൊന്നും ഞാന്‍ തിരക്കിയിട്ടില്ലെന്നും ശരണ്യയുടെ കാര്യവും അങ്ങനെയായിരുന്നുവെന്നും സീമ പറഞ്ഞു.

പവര്‍ ഓഫ് അറ്റോര്‍ണി

അവളുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കൈയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതി വെച്ചത് എന്നതാണ് മറ്റൊരു കഥ എന്നും സീമ പറയുന്നു. അത് അറിഞ്ഞപ്പോള്‍ ആധാരം കാണിച്ച് ഒരു വീഡിയോ ഇടാം എന്നാണ് ശരണ്യ പറഞ്ഞിരുന്നുവെന്നും സീമ പറയുന്നു. നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയതെന്നും സീമ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍് ചര്‍ച്ചയായി മാറിയിരുന്നു. സാമ്പത്തിക ഞെരുക്കത്തെക്കാളുപരി വേദന തോന്നുന്നത് ചിലരു കുത്തി നോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിന് വേണ്ടി എന്ന് തോന്നുന്നതെന്നും സീമ പറയുന്നു.

Recommended Video

അതുകണ്ട് എങ്ങനെയാണ് ഒരമ്മയുടെ സമനില തെറ്റാതിരിക്കുന്നതെന്ന് സീമ ജി നായർ | Oneindia Malayalam
ആരോപണങ്ങള്‍

നമ്മള്‍ നമ്മുടെ കഷ്ടപ്പാടിലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയും പലതും ചെയ്യുന്നത് ആരോപണങ്ങള്‍ കേള്‍ക്കാനാണോ എന്ന് ചിന്തിക്കും. അത് വലിയ സങ്കടമാണെന്നും സീമ പറയുന്നു. എന്നാല്‍ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്പോള്‍ അതൊക്കെ അങ്ങ് മറക്കുമെന്നും അവരെ എങ്ങനെ സഹായിക്കാം എന്നാണ് അന്നേരം ചിന്തിക്കുകയെന്നും സീമ ജി നായര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X