നെഞ്ച് തകര്‍ന്നാണ് അവിടുന്ന് ഇറങ്ങിയത്! ഇനി ഞാനിത് ഡബ് ചെയ്യില്ലെന്ന് ഷൈനോട് പറഞ്ഞു: സീമ ജി നായര്‍
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരമ്പകരളില്‍ സജീവമായി മാറിയ സീമ സിനിമകളിലേക്കും എത്തി. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടിയാണ് സീമ ജി നായര്‍. സിനിമയ്ക്കും സീരിയലിനും പുറത്ത് തന്റെ സാമൂഹിക സേവനങ്ങളിലൂടേയും സീമ ജി നായര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
സമൂഹത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് താങ്ങായി പലപ്പോഴും സീമ എത്താറുണ്ട്. അന്തരിച്ച നടി ശരണ്യ മുതല്‍ ബീന കുമ്പളങ്ങി വരെയുള്ളവര്‍ക്ക് സീമ സഹായമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ താനും സംവിധായന്‍ എബ്രിഡ് ഷൈനും തമ്മിലുള്ള പിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് സീമ ജി നായര്‍. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സീമ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 1983. അദ്ദേഹവുമായി ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ട്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ സിനിമയാണ്. നല്ല സിനിമയാണ്. നിവിന്‍ ആയിരുന്നു നായകന്‍. നിവിന്റെ അമ്മയുടെ വേഷമായിരുന്നു എന്റേത്. കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടം അവതരിപ്പിക്കണം. മുപ്പതുകളിലും അമ്പതുകളിലും അറുപതുകളിലുമുള്ളത്.
ഷൈന്‍ ഇച്ചിരി കടുംപിടുത്തക്കാരനാണ്. ഒരു വള്ളിയും പുള്ളിയും വിടാനോ തെറ്റാനോ ഒന്നും വിടത്തില്ല. നോക്കിയിരിക്കും. അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ചെയ്യിപ്പിച്ചു കൊണ്ടിരിക്കും. ഭയങ്കര സ്ട്രിക്റ്റാണ്. എന്നോടെന്നല്ല, എല്ലാവരോടും അങ്ങനെ തന്നെയാണെന്നാണ് സീമ പറയുന്നത്.
ഒരുപാട് സിനുകൡല്ലെങ്കിലും ശക്തമായ വേഷം തന്നെയായിരുന്നു എന്റേത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കൂടെ രംഗങ്ങളുണ്ട്. നിവിന്റെ കൂടെയും ജോയ് മാ്ത്യു ചേട്ടന്റെ കൂടെ രംഗങ്ങളുണ്ട്. ഷൈന്റെ നാട്ടില്‍ തന്നെയായിരുന്നു ഷൂട്ട്. ഷൂട്ടൊന്നും കുഴപ്പമില്ലാതെ നടന്നു. ഇടയ്ക്ക് ഞങ്ങള്‍ക്ക് ഒന്ന് തെന്നേണ്ടി വന്നുവെന്നും താരം പറയുന്നു.
പടത്തിന്റെ ഡബ്ബിംഗ് നടക്കുന്ന സമയം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ചു. നാളെ കഴിഞ്ഞ് ഡബ്ബിംഗ് തുടങ്ങുകയാണ്. ചേച്ചിയെ വച്ച് തന്നെ ചെയ്യാനാണ് തീരുമാനം. നാളെ രാവിലെ ഒമ്പതരയ്ക്ക് എത്തില്ലേ എന്ന് ചോദിച്ചു. ഞാന്‍ എത്തിക്കോളാം എന്ന് പറഞ്ഞു. ഞാന്‍ എത്തുമ്പോള്‍ സ്റ്റുഡിയോയില്‍ ഷൈന്‍ ഉണ്ടായിരുന്നു. എന്താ വന്നേ എന്ന് ചോദിച്ചു. ഡബ്ബ് ചെയ്യാനാണെന്ന് ഞാന്‍ പറഞ്ഞു.
സീമയുടെ വോയ്‌സ് ശരിയാകില്ല, വേറൊരു ആളെ അറേഞ്ച് ചെയ്തുവെന്ന് പറഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഒട്ടുമിക്ക വര്‍ക്കുകളിലും സ്വന്തം വോയ്‌സാണ് കൊടുക്കുന്നത്. പെട്ടെന്ന് ഡബ് ചെയ്യണ്ട, വോയ്‌സ് ശരിയാകില്ലെന്ന് പറഞ്ഞപ്പോള്‍ വിഷമമായി. അതെന്താ അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. അത് ശരിയാകില്ല, വേറൊരു ആളെ അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ആ ശരിയെന്ന് ഞാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.

എന്റെ നെഞ്ച് തകര്‍ന്നാണ് ഞാന്‍ അവിടുന്ന് ഇറങ്ങുന്നത്. ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു. ഷൈന്‍ വേറെ ആരെയോ കണ്ടു പിടിച്ചിട്ടുണ്ട്, എന്റെ ശ്ബ്ദം ചേരില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞു. അതെപ്പോള്‍ പറഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍, നിങ്ങള്‍ തമ്മില്‍ ഇത് നേരത്തെ സംസാരിച്ചിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, നേരത്തെ തീരുമാനിച്ചത് ചേച്ചിയെ വച്ച് തന്നെ ചെയ്യാം എന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അങ്ങനെ വേറെ ആളെ വച്ച് ഡബ്ബ് ചെയ്തു. അത് ശരിയാകാതെ വന്നപ്പോള്‍ വേറെ ആളെ വച്ചുവെന്നാണ് സീമ പറയുന്നത്
ഇതിനിടെ ഷൈന്‍ എന്നെ വിളിച്ചു. നിങ്ങള്‍ വേണമെങ്കില്‍ നാളെ വന്ന് ഡബ് ചെയ്‌തോളൂ, ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞു. ഇനി ഞാന്‍ ഡബ്ബ് ചെയ്യില്ല, ഞാന്‍ പറഞ്ഞു. നാളെ നിര്‍മ്മാതാവ് എന്തുകൊണ്ട് സീമയെ വച്ച് ചെയ്തില്ല എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടിയാകും ഷൈന്‍ എന്നെ വച്ച് ഡബ് ചെയ്യിക്കുന്നത് എന്നെനിക്ക് അറിയാം. ഡബ് ചെയ്താലും കാരണങ്ങള്‍ കണ്ടെത്തി ഷൈന്‍ മാറ്റും. എന്റെ ശബ്ദം കൊള്ളില്ല എന്ന് ഷൈന്റെ മനസില്‍ ഉറച്ചു പോയി. ഇനിയെന്ത് പ്രശ്‌നം വന്നാലും ഞാന്‍ വന്ന് ഡബ് ചെയ്യില്ല എന്ന് പറഞ്ഞുവെന്നും സീമ പറയുന്നു.


Click it and Unblock the Notifications