മനസ്സമാധാനം ആണ് വലുത്, എല്ലാം നിർത്താം; രേണു സുധിക്കൊപ്പം വിവാദത്തിലായിരിക്കെ സീമ ജി നായർ
രേണു സുധിക്കൊപ്പം സീമ ജി നായർ ഐസിയുവിൽ എന്ന വാദത്തോടെ കഴിഞ്ഞ ദിവസം ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പല വാദങ്ങൾ വന്നതോടെ ഇതിനെതിരെ രേണു രംഗത്ത് വന്നു. എഐ എഡിറ്റഡ് ഫോട്ടോ ആണതെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് സീമ ജീ നായർ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നത് തെറ്റായി മാറുന്നു. .എന്റെ മുന്നിൽ എന്ത് ചെയ്ത് കൊടുക്കുമ്പോളും നല്ലതാകണം എന്ന് കരുതി ചെയ്യുന്നു..അത് പബ്ലിസിറ്റിക്ക്വേണ്ടിയോ, പ്രശസ്തിക്കോ അല്ല. .അങ്ങനെയെങ്കിൽ ഒരാൾക്ക് എന്തേലും ചെയ്യുന്നതിന് മുന്നേ PR വർക്ക് തുടങ്ങണം, ഇത് പലപ്പോളും അവസാന നിമിഷം ആകും കൂടെയുള്ളവർ പോലും അറിയുന്നത്, പക്ഷെ എന്തോ, നമ്മൾ ഒന്ന് വിചാരിക്കുന്നു..നടക്കുന്നത് മറ്റൊന്നും. .എനിക്ക് പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഞാൻ സോഷ്യൽ വർക്കിന് ഇറങ്ങിപുറപ്പെടുന്നത്, ഞാൻ വഴി ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും സഹായം കിട്ടട്ടെയെന്നു മാത്രം കരുതിയിട്ടാണ്...എല്ലാം നിർത്താം മനസ്സമാധാനം ആണ് വലുത്-സീമ ജി നായരുടെ കുറിപ്പിങ്ങനെ.

തന്നെ സഹായിക്കാൻ വരുന്നവരെ ക്രൂശിക്കരുതെന്ന് കഴിഞ്ഞ ദിവസം രേണു പറഞ്ഞിരുന്നു. എന്നെ സഹായിക്കാൻ വരുന്നവരെ, എന്നെ വന്ന് കാണുന്നവരെ ദയവ് ചെയ്ത് ഇങ്ങനെ ക്രൂശിക്കരുത്. നിങ്ങൾക്ക് എന്നോട് എന്തെങ്കിലും വ്യക്തിപരമായ വിരോധമോ വെെരാഗ്യമോ ഉണ്ടെങ്കിൽ ഈ കാൻസർ ചികിത്സയൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല. എന്നെ വന്ന് വിഷം തന്നോ കുത്തിയോ കൊന്നേക്കൂ. കാൻസർ വന്ന് വേദന തിന്ന് മരിക്കാൻ എനിക്ക് വയ്യ. പക്ഷെ അതിന്റെ പേരിൽ മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രേണു സുധി പറഞ്ഞു.


Click it and Unblock the Notifications
