സൽമാനുവേണ്ടി ബോളിവുഡ് അവളെ ഒറ്റപ്പെടുത്തി; വഞ്ചിക്കപ്പെട്ടുവെന്ന തോന്നലാണ് ഐശ്വര്യയെ തകർത്തതെന്ന് പ്രഹ്ലാദ്!
മോഡലിങ് കാലത്ത് ഐശ്വര്യ റായ് ബച്ചനൊപ്പം പ്രവർത്തിച്ചിരുന്ന മുൻ ആഡ് ഫിലിം സംവിധായകൻ പ്രഹ്ലാദ് കക്കർ 2002ൽ ഏറെ ചർച്ചയായ ഐശ്വര്യ-സൽമാൻ ഖാൻ പ്രണയബന്ധത്തിന്റെ അവസാനത്തെ കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞത് ശ്രദ്ധ നേടുന്നു. 2025ൽ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സൽമാനുമായുള്ള വേർപിരിയൽ ഐശ്വര്യയ്ക്ക് ഒരുവിധം ആശ്വാസമായിരുന്നെങ്കിലും അതിനേക്കാൾ അവളെ തകർത്തത് സിനിമാ വ്യവസായം തന്നെ കൈവിട്ടുവെന്ന തോന്നലായിരുന്നുവെന്ന് പ്രഹ്ലാദ് കക്കർ പറഞ്ഞു.
സൽമാനുമായുള്ള ബന്ധം അവസാനിച്ചതോടെ തന്റെ സിനിമാ ജീവിതവും അവസാനിച്ചുവെന്ന ഭയവും നിരാശയും ഐശ്വര്യയ്ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ആ സമയത്ത് ഞാൻ അവൾക്ക് പിന്തുണയായി നിന്നു.

ഇതൊന്നും ഓർത്ത് വിഷമിക്കേണ്ട എന്നാണ് ഞാൻ അവളോട് പറഞ്ഞത്. പക്ഷെ അവൾക്ക് ടെൻഷൻ ഇൻ്റസ്ട്രിയിലെ ഭാവിയെ കുറിച്ച് ആയിരുന്നു. സൽമാന് വേണ്ടി സിനിമാ ലോകം തന്നെ ഉപേക്ഷിച്ചുവെന്ന തോന്നലായിരുന്നു അവളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. താൻ ശരിക്കും വഞ്ചിക്കപ്പെട്ടുവെന്ന വികാരമായിരുന്നു ഐശ്വര്യയ്ക്ക്. എന്നാൽ ബന്ധം അവസാനിച്ചത് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നുവെന്നും പ്രഹ്ലാദ് കക്കർ പറഞ്ഞു.
വേർപിരിയലല്ല മറിച്ച് എല്ലാവരും സൽമാന്റെ ഭാഗം പിടിക്കുകയും അവളുടെ ഭാഗം ആരും കേൾക്കാതിരിക്കുകയും ചെയ്തതാണ് ഐശ്വര്യയെ കൂടുതൽ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വേർപിരിയലിൽ അവൾ തകർന്നിരുന്നില്ല. എല്ലാവരും സൽമാന്റെ പക്ഷം പിടിച്ചു. തന്റെ പക്ഷത്ത് ആരുമില്ലെന്നതായിരുന്നു അവളെ വേദനിപ്പിച്ചത്. സത്യം അവളുടെ ഭാഗത്തായിരുന്നു.
അതിനുശേഷം ഇൻഡസ്ട്രിയെ അവൾ വിശ്വസിച്ചില്ല. കാര്യങ്ങൾ നീതിപൂർവമല്ലെന്ന് ഐശ്വര്യയ്ക്ക് തോന്നി. അവൾ തെറ്റുകാരിയായിരുന്നുവെങ്കിൽ അല്ലെങ്കിൽ ഇരുവരോടും ഒരുപോലെ ഇന്റസ്ട്രയിൽ ഉള്ളവർ പെരുമാറിയിരുന്നെങ്കിൽ അത് നമുക്ക് മനസിലാക്കാമായിരുന്നു. പക്ഷെ സംഭവിച്ചതെല്ലാം പൂർണമായും ഏകപക്ഷീയമായിരുന്നു അദ്ദേഹം പറഞ്ഞു. സൽമാൻ ഖാന്റെ പെരുമാറ്റം അതിരുകടന്ന നിയന്ത്രണ സ്വഭാവവും അമിതമായ ഉടമസ്ഥബോധവും നിറഞ്ഞതായിരുന്നുവെന്നും പ്രഹ്ലാദ് കക്കർ ആരോപിച്ചു.
അദ്ദേഹം വളരെ ഒബ്സസീവായിരുന്നു. നിയന്ത്രിക്കാൻ ശ്രമിക്കുന്ന സ്വഭാവക്കാരനുമായിരുന്നു. ചിലപ്പോഴൊക്കെ വളരെ അക്രമാസക്തമായും പെരുമാറിയിരുന്നു. അത്തരമൊരു വ്യക്തിയെ എങ്ങനെ കൈകാര്യം ചെയ്യാനാകും? അദ്ദേഹം ചോദിച്ചു. എന്നാൽ ഈ കാര്യങ്ങളെക്കുറിച്ച് ഐശ്വര്യ ഒരിക്കലും തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം ഐശ്വര്യ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ താമസിച്ചിരുന്നതിനാലാണ് നേരിൽ കണ്ടറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ എന്നോട് ഇതൊന്നും പറഞ്ഞിട്ടില്ല. ഞാൻ അതേ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. സൽമാൻ പലപ്പോഴും അവിടെ വന്ന് പല പ്രശ്നങ്ങളും സൃഷ്ടിക്കുമായിരുന്നു. മതിലിൽ തല ഇടിക്കുകയും ചെയ്തിരുന്നു. ഔദ്യോഗികമായി ബന്ധം അവസാനിക്കുന്നതിനും ഏറെ മുമ്പേ ആ ബന്ധം അവസാനിച്ചിരുന്നു.
അത് ഐശ്വര്യയ്ക്കും അവളുടെ മാതാപിതാക്കൾക്കും സത്യത്തിൽ എല്ലാവർക്കും വലിയൊരു ആശ്വാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യയും സൽമാനും തമ്മിലുള്ള വേർപിരിയൽ ഔദ്യോഗികമായി 2002ലാണ് പുറത്തുവന്നത്. എന്നാൽ അതിന് ഏറെ മുമ്പ് തന്നെ അവരുടെ ബന്ധം അവസാനിച്ചിരുന്നുവെന്നും അതിനുശേഷം ഇരുവരും ഒരുമിച്ച് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
വർഷങ്ങൾക്കുശേഷം സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ച് വളരെ ചുരുക്കമായാണ് പ്രതികരിച്ചത്. കൂടുതൽ വിശദാംശങ്ങൾ പരസ്യമായി പങ്കുവെക്കാൻ അവർ തയ്യാറായിരുന്നില്ല. ആ അധ്യായം ഞാൻ പൂർണമായും അടച്ചുവെന്നാണ് കരുതുന്നത്. അതിലേക്ക് വീണ്ടും തിരിഞ്ഞ് നോക്കാനോ പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ അതിനെക്കുറിച്ച് സംസാരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.


Click it and Unblock the Notifications


