രണ്ടുപേരും ഒരുപോലെ തെറ്റുകാർ, പേളി നിഷ്കളങ്കയല്ല കപടതയും തന്ത്രശാലിയും, രഞ്ജിനി അന്നേ തുറന്ന് കാട്ടി; ചർച്ച!
ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥികളായി പങ്കെടുക്കുകയും അവിടെ പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും അന്നും ഇന്നും ജനപ്രിയരായ താരദമ്പതികളാണ്. പേളിഷ് എന്ന പേരിലാണ് ഈ ജോഡി ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും അറിയപ്പെടുന്നത്.
പിന്നീട് മാറി മാറി ബിഗ് ബോസിൽ ആറ് സീസണികൾ വന്ന് പോയി പക്ഷെ പങ്കെടുത്ത ആർക്കും തന്നെ പേളിയേയും ശ്രീനിഷിനേയും പോലെ ഒരു പ്രണയം സൃഷ്ടിക്കാനോ പ്രേക്ഷക ഹൃദയം കീഴടക്കുന്ന ജോഡിയായി മാറാനോ കഴിഞ്ഞിട്ടില്ല. ബിഗ് ബോസിൽ വരുന്ന പല യുവതി യുവാക്കളും ഇവരെ ഫോളോ ചെയ്ത് ലവ് ട്രാക്ക് ഗെയിം ഇറക്കാൻ ശ്രമിക്കാറുമുണ്ട്. പക്ഷെ ഒന്നും വിജയിക്കാറില്ലെന്ന് മാത്രം.

അതേസമയം പേളി-ശ്രീനിഷ് പ്രണയം വീണ്ടും റെഡ്ഡിറ്റിൽ ചർച്ച വിഷയമായി മാറുകയാണ്. അതിന് കാരണം സീരിയൽ താരം മാളവിക വെയിൽസിന് ഒപ്പമുള്ള പേളി മാണിയുടെ പഴയൊരു വീഡിയോ ക്ലിപ്പ് സോഷ്യൽമീഡിയയിൽ പൊങ്ങി വന്നതുകൊണ്ടാണ്. ഇരുവരും ഒരുമിച്ച് ഒരു കുക്കറി ഷോയിൽ പങ്കെടുക്കുന്നതാണ് വൈറൽ വീഡിയോ. ശ്രീനിഷ് അരവിന്ദിന്റെ മുൻ കാമുകിയാണ് മാളവിക എന്നാണ് പറയപ്പെടുന്നത്.
ബിഗ് ബോസിലേക്ക് പോകുമ്പോൾ ശ്രീനിഷും മാളവികയും പ്രണയത്തിലായിരുന്നുവത്രെ. എന്നാൽ ബിഗ് ബോസിൽ വെച്ച് പേളി പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ ശ്രീനിഷ് വിദഗ്ദമായി മാളവികയെ മറന്ന് പേളി സ്വീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നടി അർച്ചന സുശീലനും ശ്രീനിഷ്-മാളവിക പ്രണയത്തെ കുറിച്ച് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രണയിനിയെ വഞ്ചിച്ച ശ്രീനിഷ് മാത്രമല്ല മറ്റൊരാളുടെ പങ്കാളിയെ തട്ടിയെടുത്ത പേളിയും ഒരുപോലെ തെറ്റുകാരിയാണെന്ന് ചിലർ റെഡ്ഡിറ്റിൽ കുറിച്ചു. ശ്രീനിഷിന് പ്രണയമുണ്ടെന്ന് അറിയാമായിരുന്നിട്ടും പേളി പ്രണയവുമായി മുന്നോട്ട് പോയതായും ബിഗ് ബോസ് സീസൺ ഒന്നിലെ എപ്പിസോഡുകൾ കണ്ടിട്ടുള്ള ചിലർ കുറിച്ചു.
ബിഗ് ബോസിലെ ചില എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്. പേളി തീർത്തും നിരപരാധിയാണെന്ന് പറയാൻ കഴിയില്ല. കാരണം ശ്രീനിഷുമായുള്ള പേളിയുടെ അടുപ്പവും പെരുമാറ്റവും കണ്ടപ്പോൾ അർച്ചനയ്ക്ക് അതിൽ അസ്വസ്ഥതയും സംശയവും ഉണ്ടായിരുന്നതായി ഓർമ്മയുണ്ട്. തന്റെ അടുത്ത സുഹൃത്ത് ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടാണ് താൻ ചോദിക്കുന്നതെന്നും അർച്ചന പറഞ്ഞിരുന്നു. അങ്ങനെയാണ് ഹൗസിലെ എല്ലാവരും മാളവിക-ശ്രീനിഷ് ബന്ധത്തെക്കുറിച്ച് അറിഞ്ഞത്.

അതുകൊണ്ട് പേളിക്ക് മാളവികയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് കഴിയില്ല, ഒരു പ്രേക്ഷക എന്ന നിലയിൽ എനിക്ക് തോന്നിയത് പേളി പ്രണയത്തെ വലിയ ജനപ്രീതി നേടാനുള്ള മാർഗമായി വളരെ ബുദ്ധിപൂർവം ഉപയോഗിച്ചു എന്നതാണ്. ഫിനാലെയിലെത്തിയപ്പോൾ തനിക്ക് എത്രത്തോളം ജനപ്രീതി ലഭിച്ചെന്ന് പേളി തിരിച്ചറിഞ്ഞു. പേളിഷ് എന്ന ബ്രാൻഡ് രൂപപ്പെടുത്താനും കഴിഞ്ഞു. പേളി ഒരു മികച്ച മീഡിയ പ്രൊഫഷണലായിരിക്കാം സുന്ദരിയായിരിക്കാം.
പക്ഷെ എനിക്ക് അവരോട് യാതൊരു ബഹുമാനവും തോന്നിയിട്ടില്ല. കാരണം അവർ കപടതയും തന്ത്രശാലിയുമാണെന്നാണ് എന്റെ അഭിപ്രായം. പിക്ക് മീ സ്വഭാവമുള്ള ആളാണ്. പേളിയുടെ നിഷ്കളങ്കതയ്ക്ക് പിന്നിലെ കപടത രഞ്ജിനി ഹരിദാസ് ബിഗ് ബോസിൽ വെച്ച് തന്നെ എക്സ്പോസ് ചെയ്തിരുന്നു. പക്ഷെ അപ്പോഴേക്കും പ്രേക്ഷകർ മുഴുവൻ രഞ്ജിനിക്കെതിരെയായിരുന്നു. മിക്ക മലയാളികളും രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്നില്ല.
ഭൂരിഭാഗം പേരും പേളിയെ പിന്തുണച്ചവരായിരുന്നു. അന്ന് ഇന്നത്തെ പോലെ റിവ്യൂ ചാനലുകളും സോഷ്യൽ മീഡിയ വിശകലനങ്ങളും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ പേളിയുടേയും ശ്രീനിഷിന്റെയും പല കാര്യങ്ങളും പുറത്തുവരുമായിരുന്നു. പേളിയുടെ കരച്ചിലും നല്ല കുട്ടി ഇമേജും കണ്ടാണ് വലിയൊരു വിഭാഗം പ്രേക്ഷകർ അവരെ പിന്തുണച്ചത്. എനിക്ക് മമ്മിയെ കാണണം എന്നൊക്കെ പറഞ്ഞ് കരഞ്ഞിരുന്ന പേളി ഇന്ന് മോട്ടിവേഷൻ സ്പീക്കറായി നടക്കുന്നത് കാണുമ്പോൾ അത്ഭുതമുണ്ട് എന്നിങ്ങനെയാണ് റെഡ്ഡിറ്റിൽ ആളുകൾ കുറിച്ചത്.


Click it and Unblock the Notifications


