തന്റെ സീൻ കഴിഞ്ഞിട്ടും തിലകൻ പോയില്ല, ‍അവൾ ഷെൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു; മഞ്ജുവിനെക്കുറിച്ചുള്ള വാക്കുകൾ

മഞ്ജു വാര്യരുടെ കരിയറിൽ ഇന്നും എടുത്ത് പറയുന്ന സിനിമയാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ചിത്രത്തെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തിലകൻ അഭിനയത്തിന്റെ ​ഗോപുരനടയിൽ കയറി നിൽക്കുന്ന ആളാണ്. മഞ്ജു വാര്യർ നല്ലൊരു നടിയെന്ന പേരെടുത്ത് വരുന്നു. ഇവർ രണ്ട് പേരും ചേർന്നുള്ള സീൻ കാണാനാണ് അവിടെ എല്ലാവരും കൂടിയത്. സീൻ അവസാനിക്കുമ്പോൾ കട്ട് പറയണം. കട്ട് പറയാൻ മറന്ന് രാജീവ് അടക്കമുള്ളവർ ഇവരുടെ അഭിനയം ശ്രദ്ധിച്ചു. തന്റെ സീൻ കഴിഞ്ഞാൽ റൂമിലേക്ക് പെട്ടെന്ന് പോകാറുള്ള തിലകൻ റൂമിലേക്ക് പോകുന്നില്ല. തിലകൻ അവിടെ നിന്നു.

Also Read
'ആണത്തമില്ലാത്ത കുറേ താരങ്ങൾ, വിഴുപ്പലക്കുന്ന പെണ്ണുങ്ങളെ ചോദ്യം ചെയ്യാൻ ഒരു താര പുരുഷനുമില്ലേ?'
'ആണത്തമില്ലാത്ത കുറേ താരങ്ങൾ, വിഴുപ്പലക്കുന്ന പെണ്ണുങ്ങളെ ചോദ്യം ചെയ്യാൻ ഒരു താര പുരുഷനുമില്ലേ?'

ആ കൊച്ച് എനിക്ക് പാരയാണ്. അവൾ നന്നായിട്ട് ഷെെൻ ചെയ്യുന്നുണ്ട്. അവളോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ നാളെ കൗണ്ടർ അടിക്കണമെങ്കിൽ അവളെന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയണമെന്ന് പറഞ്ഞു. തിലകൻ ചേട്ടൻ എന്റെ അഭിനയം കാണാനിരിക്കുകയാണോ എന്ന് തിലകൻ ചേട്ടൻ ചോദിച്ചു. അത്രമാത്രം പ്ര​ഗൽഭമതിയായി അഭിനയിച്ചതാണ് മഞ്ജു വാര്യർ. പ്രൊഡ്യൂസർക്ക് നഷ്‌ടം വരാത്ത സിനിമയാണിത്. മഞ്ജു വാര്യർക്ക് അവാർഡും കിട്ടി. പക്ഷെ തിലകന് വിചാരിച്ച രീതിയിൽ അവാർഡ് ലഭിച്ചില്ല. കണ്ണെഴുതി പൊട്ടും തൊട്ട് തീർച്ചയായും കാണേണ്ട സിനിമയാണെന്നും പല്ലിശ്ശേരി പറഞ്ഞു.

Thilakan  Manju Warrier

Read more about: thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X