രണ്ടും മൂന്നും വിവാഹ ശേഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരോട് വിയോജിപ്പ്; നശിപ്പിക്കുന്നത് അവരുടെ ജീവിതം

പ്രശ്‌സത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സീമ വിനീത്. ട്രാന്‍സ്‌ജെന്ററായ സീമയുടെ ജീവിതകഥ പലര്‍ക്കും പ്രചോദനമാണ്. തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും സീമ വാര്‍ത്തകൡ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സീമ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹം കഴിച്ച് കുട്ടികള്‍ ആയ ശേഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ചാണ് സീമയുടെ കുറിപ്പ്.

നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്‌നേഹവും ചേര്‍ത്ത്‌നിര്‍ത്തലുകളുമാണെന്നാണ് സീമ പറയുന്നത്. ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം സിറ്റ്വേഷന്‍ഷിപ്പ്, സെക്ഷ്വാലിറ്റി ഇങ്ങനെ കുറെ പുകമറകള്‍ അല്ലേ എന്നും സീമ ചോദിക്കുന്നു. സീമയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Seema Vineeth

രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍ ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീര്‍ത്തും വിയോജിപ്പ് മാത്രം അവിടെ നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്‌നേഹവും ചേര്‍ത്ത്‌നിര്‍ത്തലുകളുംമാണ്. ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം സ്വിറ്റ്വേഷന്‍ഷിപ്പ്, സെക്ഷ്വാലിറ്റി ഇങ്ങനെ കുറെ പുകമറകള്‍ അല്ലേ.

ഞാന്‍ ഒന്നും ചോദിക്കട്ടെ, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍, അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി ആണോ നിങ്ങള്‍ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്? അതോ അതിനുള്ള മറുപടി ആ സ്ത്രീകള്‍ പീഡിപ്പിച്ചു എന്നാണോ?

മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതല്‍ ഓര്‍മ്മ വെച്ച നാളുകള്‍ മുതല്‍ ഞാന്‍ സ്ത്രീയാണ് എന്ന ചിന്തയില്‍ ജീവിക്കുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഒരിക്കലും ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്.. അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് നിര്‍ബന്ധത്തില്‍ വീട്ടുകാരുടെ പക്ഷേ വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ?

Seema Vineeth

മറ്റുള്ളവരില്‍ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ. ഇതെല്ലാം കഴിയുമ്പോള്‍ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത്. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിഅരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്...അതിനു ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധകാര്യങ്ങളും ഇല്ല എന്നു പറഞ്ഞാണ് സീമ വിനീത് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

നിങ്ങളുടെ നിലപാടാണ് ആണ് സീമ നിങ്ങളെ വ്യത്യസ്ഥനാക്കുന്നത്. ജീവിതമൂല്യങ്ങളെ മുറുകെ പിടിച്ചു മുന്നോട്ട് പോകുക. സര്‍വവിധ മംഗളങ്ങളും, ഇതൊക്കെ തന്നെയാണ് സീമയെ മറ്റു പലരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കരുത്തുറ്റ നിലപാടുകള്‍.വെറും നിലപാടല്ല, ശരിയായ നിലപാട്. പെണ്ണേ. നീയാണ് ശരി, ചേച്ചി പറഞ്ഞതിനോട് പൂര്‍ണം ആയും ഞാന്‍ യോചിക്കുന്നു ഇത് ഞാനും ചിന്തിച്ചിട്ടുണ്ട് ട്രാന്‍സ് ആണെങ്കില്‍ പിന്നെ എന്തിനാ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നത് അവളില്‍ കുട്ടി ആകുന്നത് അവിടെ ആ കുട്ടിയും ബലിയാട് ആവുക അല്ലേ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X