ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കറയിട്ടില്ല; വിവാഹിതനെന്ന് മറച്ചുവച്ച് എട്ട് വര്‍ഷം പ്രണയിച്ച കാമുകന്റെ ചതി
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സീമ വിനീത്. ഈയ്യടുത്തായിരുന്നു സീമയുടെ വിവാഹ നിശ്ചയം നടന്നത്. നിഷാന്ത് ആണ് സീമയുടെ വരന്‍. വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിശ്ചയത്തിന് അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന് പിന്നാലെ നിഷാന്ത് വിദേശത്ത് മടങ്ങുകയും ചെയ്തിരുന്നു.
ഇതിനിടെ ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരിക്കല്‍ തന്റെ നാട്ടുകാരില്‍ നിന്നും ഉണ്ടായ മോശം അനുഭവമാണ് വീഡിയോയില്‍ സീമ തുറന്ന് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്നതും മറക്കാനാകാത്തതുമായൊരു ഓര്‍മ്മയാണ് സീമ പങ്കുവെക്കുന്നത്.

'ഒരിക്കല്‍ കൂടെ മേക്കപ്പ് കോഴ്‌സ് പഠിച്ചിരുന്ന ആളുകള്‍ എന്റെ വീട്ടിലേക്ക് വന്നിരുന്നു. അവര്‍ വീടിനു അടുത്തുള്ള ജംഗ്ഷനില്‍ ഇറങ്ങി ഓട്ടോയില്‍ കയറി എന്റെ പേര് പറഞ്ഞു. പക്ഷെ ആ ഓട്ടോക്കാരന്‍ എന്നെ മോശമായ ഒരു പേരില്‍ അഭിസംബോധന ചെയ്യുകയും അവരോട് പറയുകയും ചെയ്തു'' എന്നാണ് സീമ പറയുന്നത്. അയാള്‍ക്കുള്ള മറുപടി അപ്പോള്‍ തന്നെ സീമയുടെ സഹപാഠികള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ ഈ സംഭവം സീമ അറിയുന്നത് കുറേനാളുകള്‍ക്ക് ശേഷമാണ്. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും സ്വന്തം നാട്ടിലുള്ളവര്‍ തന്നെ ഇങ്ങനെ പറയുന്നുവെന്നതാണ് തന്നെ വേദനിപ്പിച്ചതെന്നും സീമ പറയുന്നു. അതേസമയം ഈ സംഭവത്തിന് ശേഷം നാട്ടിലെ ഒരു ഓട്ടോറിക്ഷയില്‍ പോലും താന്‍ കയറിയിട്ടില്ലെന്നും സീമ പറയുന്നുണ്ട്. പിന്നാലെ തന്റെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സീമ.
തന്റെ ജീവിതത്തില്‍ രണ്ട് തവണ പ്രണയമുണ്ടായിട്ടുണ്ടെന്നാണ് സീമ പറയുന്നത്. ഒരു പ്രണയത്തില്‍ എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതനാണെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നാണ് സീമ തുറന്ന് പറയുന്നത്. രണ്ടാമത്തെ പ്രണയം വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ അവസാനിച്ചുവെന്നാണ് സീമ പറയുന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സഹോദരിയുടെ വിവാഹത്തിന്റെ പേര് പറഞ്ഞ് ഒഴുഞ്ഞുമാറുകയായിരുന്നു.
അതോടെ താന്‍ ഏറെ വിഷമിച്ചുവെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. അയാളുടെ സ്വന്തം സഹോദരി പോലും ആയിരുന്നില്ല, ഏതോ കസിന്‍റെ കല്യാണം കഴിപ്പിച്ചുവിടണം എന്നൊക്കെ പറഞ്ഞാണ് തന്നെ കുറെ വിഷമിപ്പിച്ചത് എന്നാണ് സീമ പറയുന്നത്. അതേസമയം താന്‍ കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സീമ തുറന്ന് പറയുന്നുണ്ട്.

വീഡിയോയില്‍ താന്‍ വിവാഹം കഴിക്കുക സ്വന്തം കമ്യൂണിറ്റിയിലെ ഒരാളെയായിരിക്കും എന്നും സീമ പറയുന്നുണ്ട്. താന്‍ രണ്ട് വട്ടം മോശം അനുഭവം നേരിട്ടതും മറ്റുള്ള ജന്‍ഡറില്‍ നിന്നുള്ളവരില്‍ നിന്നുമാണ്. അതിനാല്‍ തന്നെ മനസിലാക്കി കൂടെ നില്‍ക്കുന്ന തന്റെ കമ്യൂണിറ്റിയില്‍ നിന്നുള്ളയാളെ വിവാഹം കഴിക്കുമെന്നാണ് സീമ പറയുന്നത്.
അതേസമയം തന്റെ വരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സീമ പുറത്തു വിട്ടിട്ടില്ല. പ്രണയ വിവാഹമാണെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സീമ. താരം പങ്കുവെക്കുന്ന വീഡിയോകളും ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications