മഹീന ദുബായിലേക്ക് പോയത് വെറുതേയല്ല; വേർപിരിയലിന്റെ കാരണം ഇതാണ്

മലയാളത്തിലെ മികച്ച കോമഡി സീരീസിൽ ഒന്നാണ് ചക്കപ്പഴം. ഫ്ലവേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഈ ഷോ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരീസായി മാറുകയും ചെയ്തു. ഇതിലൂടെ പോപ്പുലറായ താരമാണ് സുമേഷ് എന്ന കഥാപാത്രത്തിലൂടെ ചിരിപ്പിക്കുന്ന റാഫി. 2020ലായിരുന്നു ഈ പരമ്പര തുടങ്ങുന്നത്. രണ്ട് സീസണുകളിലായി 800ൽ പരം എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ഈ പരമ്പരക്കിടയിലായിരുന്നു സുമേഷ് എന്ന റാഫിയുടെ വിവാഹവും.

ആ പരമ്പര കണ്ട് ആരാധികയായി മാറിയ മഹീനയാണ് റാഫിയുടെ ജീവിത പങ്കാളിയായി മാറിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. മഹീനയും റാഫിയും രണ്ട് സ്ഥലങ്ങളിലായാണ് താമസിക്കുന്നത്. മഹീന ദുബായിൽ ജോലി തിരക്കുകളിലാണ്. റാഫി നാട്ടിൽ ഷൂട്ടിങ് തിരക്കുകളിലും. അടുത്തിടെയാണ് മഹീന ദുബായിലേക്ക് പോയത്. ദുബായിൽ എന്താണ് ജോലി എന്ന കാര്യത്തിൽ മഹീന ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ ദുബായിൽ എത്തിയിട്ടും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. അതിന്റെ വിശേഷങ്ങൾ ഓഡിയൻസിനു വേണ്ടി മഹീന പങ്കിടാറുമുണ്ട്.

maheena

അടുത്തിടെയാണ് 'ഏറെ നാളത്തെ ആഗ്രഹം സാധിച്ചു' എന്ന രീതിയിൽ മഹീനയുടെ ദുബായ് യാത്രയെ കുറിച്ച് ഇരുവരും സന്തോഷം പങ്കുവച്ചത്. മഹീനക്ക് ദുബായിൽ ജോലി ലഭിച്ചു. മഹീനയുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുകയാണ് റാഫിയും. മഹീന ദുബായ്ക്ക് പോകുമ്പോൾ അപ്ലോഡ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇവിടെ നേരെ തിരിച്ചാണ് ഞാൻ യുഎഇ ലും റാഫിക്ക നാട്ടിലും ആണ്, മിസ് യു എന്ന കുറിപ്പായിരുന്നു വീഡിയോക്ക് താഴെ മഹീന എഴുതിയത്.

'റാഫിയെയും കുടുംബത്തെയും പിരിഞ്ഞു പോകുന്നതിൽ ദുഖമുണ്ട് എല്ലാവരെയും വിട്ട് പോകേണ്ടി വന്നു. എന്നെ യാത്രയാക്കി എല്ലാവരും' എന്ന ക്യാപ്ഷ്യനോടെയാണ് മഹീനയും റാഫിയും പുതിയ വീഡിയോ കുറച്ചുദിവസം മുൻപേ പങ്കിട്ടത്. മിക്ക വീഡിയോസിലും വീടും റാഫിയെയും പിരിഞ്ഞതിന്റെ വേദന മഹീന പങ്കിടാറുണ്ട്. വേർപിരിയാൻ പ്രയാസം എങ്കിൽ എന്തിനായിരുന്നു ഇത് എന്ന് പലരും ചോദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം റാഫിയുടെ പിറന്നാളിന് മഹീന ഒരു വോയിസ് അയച്ച് സർപ്രൈസ് കൊടുത്തിരുന്നു. 'കുറച്ച് കാലമായി ഇങ്ങനെ ഒന്ന് കൊടുക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് ഈ നിമിഷത്തിൽ ആണ് എനിക്കത് സാധിച്ചത്.' എന്ന കുറിപ്പോടെയായിരുന്നു ആ വീഡിയോ പോസ്റ്റ് ചെയ്തത്.

maheena

ഭാര്യയും ഭർത്താവും രണ്ടിടത്തായി ജീവിക്കുമ്പോൾ ഉണ്ടാവുന്ന പ്രയാസങ്ങളെ കുറിച്ചായിരുന്നു ആ വീഡിയോയിൽ മഹീന പറഞ്ഞത്. അധികം വൈകാതെ റാഫിയും ദുബായിലേക്ക് പോകും. എന്നാൽ സ്ഥിരമായി ഉണ്ടാകില്ല എന്നാണ് സൂചന.

വ്ലോഗർ കൂടിയായ മഹീന ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ആയിരുന്നു. ബ്രൈഡൽ മേക്കപ്പുകൾ ചെയ്യുന്ന വീഡിയോസും വീട്ടിലെ മിക്ക വിശേഷങ്ങളും എല്ലാം മഹീന പങ്കിടുമായിരുന്നു. വിവാഹത്തിനു മുന്നേ റാഫിയും മഹീനയും പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയകഥയും വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം മഹീന തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിട്ടുണ്ട്.

പോസ്റ്റ് കാണാം..

More from Filmibeat

Read more about: flowers tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X