'ഇനി ഒരു വിവാഹമുണ്ടാകില്ല, എന്റെ മകൻ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്': അനുശ്രീ

കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുശ്രീ. ബാലതാരമായി സീരിയലിൽ എത്തിയ അനുശ്രീയെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ സ്നേഹിക്കുന്നവർ നിരവധിയാണ്. ഏകദേശം അമ്പതോളം സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെയായി നിരന്തരം വാർത്തകളിൽ നിറയാറുള്ള താരമാണ് അനുശ്രീ. താരത്തിന്റെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ഇവരുടേത്.

അനുശ്രീ വീട്ടിൽ നിന്ന് ഇറങ്ങി പോയി രഹസ്യമായി വിഷ്ണുവിനെ വിവാഹം കഴിക്കുകയായിരുന്നു

അനുശ്രീയുടെ വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു. ഇതോടെ അനുശ്രീ വീട്ടിൽ നിന്ന് ഇറങ്ങി പോയി രഹസ്യമായി വിഷ്ണുവിനെ വിവാഹം കഴിക്കുകയായിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഈയിടെ ഇവർക്ക് ഒരു മകനും ജനിച്ചിരുന്നു. ഗർഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അമ്മയുടെ പരിചരണത്തിൽ ആയിരുന്നു പിന്നീട് അനുശ്രീ.

വിഷ്ണു ഇല്ലാതെയാണ് അനുശ്രീ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്തിയത്

പ്രസവം കഴിഞ്ഞ് മാസങ്ങളായെങ്കിലും അനുശ്രീ ഇപ്പോഴും സ്വന്തം വീട്ടിൽ തന്നെയാണ്. താനും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും തങ്ങൾ പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിഷ്ണു ഇല്ലാതെയാണ് അനുശ്രീ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. ഇതോടെയാണ് ഇവർക്കിടയിലെ പ്രശ്‍നങ്ങൾ ആരാധകർ അറിയുന്നതും. ഇപ്പോൾ പൂർണമായും വിഷ്ണുവിൽ നിന്ന് അകന്നു കഴിയുകയാണ് അനുശ്രീ.

നല്ലൊരു ഓപ്‌ഷൻ വന്നാലും താൻ മറ്റൊരു വിവാഹത്തിനില്ലെന്നാണ് അനുശ്രീ പറയുന്നത്

അതേസമയം, തനിക്ക് ഇനി ഒരു വിവാഹമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുശ്രീ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. നല്ലൊരു ഓപ്‌ഷൻ വന്നാലും താൻ മറ്റൊരു വിവാഹത്തിനില്ലെന്നാണ് അനുശ്രീ പറയുന്നത്. കാരണവും വ്യകതമാക്കുന്നുണ്ട്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ.

'ഇനി എന്റെ ജീവിതത്തിൽ ഉള്ളത് മകനാണ്. അവന് സംരക്ഷണം ഒരുക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്. അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്. അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്,' എന്നാണ് അനുശ്രീ പറഞ്ഞത്.

അത് നടക്കില്ലായെന്നത് ഇതുവരെയുള്ള ജീവിതത്തിൽ മനസിലായത്

അതേസമയം, വിഷ്ണുവുമായി ഇനി ഒന്നിക്കുമോ എന്ന ചോദ്യത്തിനും അനുശ്രീ അഭിമുഖത്തിൽ മറുപടി പറഞ്ഞിരുന്നു. ഒന്നിക്കാന്‍ പറ്റുന്ന സാഹചര്യമുള്ളിടത്തെ പ്രതീക്ഷ വെച്ചിട്ട് കാര്യമുള്ളൂ. അല്ലാത്തയിടത്ത് പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. അത് നടക്കില്ലായെന്നത് ഇതുവരെയുള്ള ജീവിതത്തിൽ മനസിലായത് ആണെന്നുമാണ് അനുശ്രീ പറഞ്ഞത്.

മകന്റെ നൂലുകെട്ടിന്റെ വീഡിയോയിൽ വിഷ്ണുവിനെ കാണാതെ വന്നതോടെ ആരാധകർ ചോദ്യവുമായി എത്തി

വിഷ്ണുവുമായുള്ള പ്രശ്‌നങ്ങൾ നേരത്തെ അനുശ്രീ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരുന്നു. മകന്റെ നൂലുകെട്ടിന്റെ വീഡിയോയിൽ വിഷ്ണുവിനെ കാണാതെ വന്നതോടെ ആരാധകർ ചോദ്യവുമായി എത്തിയതിനെ തുടർന്നാണ് മറ്റൊരു വീഡിയോയിൽ നടി അത് പറഞ്ഞത്. വിഷ്ണുവിനെ വിളിച്ചിരുന്നു എന്നാൽ വന്നില്ല എന്നുമാണ് അനുശ്രീ പറഞ്ഞത്.

തന്റെ വിവാഹം എടുത്ത് ചാട്ടമായിപ്പോയി എന്ന് തോന്നിയെന്നും അനുശ്രീ പറഞ്ഞിരുന്നു. കൊച്ചിനെ കാണാൻ വരരുതെന്ന് താനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ലെന്നും കുഞ്ഞിനെ കാണുന്നതിൽ പ്രശ്‌നമില്ല എന്നാൽ തന്റെ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്നുമാണ് വിഷ്ണുവിനോട് പറഞ്ഞതെന്നാണ് അനുശ്രീ പറഞ്ഞത്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X