ഗർഭിണി ആയിരുന്നപ്പോൾ തനിച്ചായിരുന്നു; അനൂപ് അധികം വീട്ടിലേക്ക് വരില്ലായിരുന്നു!, ഏറെ ബുദ്ധിമുട്ടിയെന്ന് ദർശന
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദർശന ദാസ്. നിരവധി പരമ്പരകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരം വിവാഹത്തോടെയാണ് കൂടുതലയിൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ് ഡയറക്ടറായ അനൂപിനെയാണ് നടി വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. ക്രിസ്ത്യൻ ആയിരുന്നു അനൂപ്. ദർശന ഹിന്ദുവും. രണ്ടു മതക്കാരായതു കൊണ്ട് ദർശനയുടെ മാതാപിതാക്കൾ മകളെ വിവാഹത്തിൽ നിന്ന് വിലക്കുകയായിരുന്നു. എന്നാൽ അനൂപിനൊപ്പം പോകാനായിരുന്നു ദർശനയുടെ തീരുമാനം. അങ്ങനെ വീട് വിട്ടിറങ്ങിയ ദർശന അനൂപിനെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹ ശേഷം അനൂപിന്റെ വീട്ടിലായിരുന്നു ദർശന. ഇവർക്ക് ഒരു കുട്ടി ആയപ്പോൾ പോലും ദർശനയുടെ കുടുംബം ഇവരെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അടുത്തിടെ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ഷോയിൽ വെച്ച്ദർശനയും അനൂപും തുറന്ന് സംസാരിച്ചിരുന്നു. താരങ്ങൾ അവരുടെ പങ്കാളികളുമായി പങ്കെടുക്കുന്ന ഷോയാണിത്.
പിന്നീട് ഷോയിലെ മറ്റു മത്സരാർത്ഥികളുടെ ഇടപെടലുകളിലൂടെ ദർശനയുടെ അമ്മയും അച്ഛനും പിണക്കം മറന്ന് എത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. അനൂപ് പ്രൊഫഷണലി ഒരു നഴ്‌സ് കൂടിയാണ്. കോവിഡ് ബഹളങ്ങളുടെ ഇടയ്ക്കായിരുന്നു ദർശന ഗർഭിണിയാകുന്നത്.
ഇപ്പോഴിതാ, ആ സമയത്ത് താൻ മാനസികമായി അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് ദർശന. ആ സമയങ്ങളിൽ താൻ കൂടുതലും ഒറ്റയ്ക്കായിരുന്നെന്നും അനൂപിനെ മിസ് ചെയ്തിരുന്നെന്നും ദർശന പറയുന്നുണ്ട്. അഞ്ച് മാസത്തോളം കിടക്കയിൽ തന്നെ ആയിരുന്നെന്നും ദർശന പറയുന്നു. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ദർശനയുടെ വാക്കുകൾ വായിക്കാം വിശദമായി.
'ഗർഭിണി ആയിരുന്ന സമയത്ത് അനൂപിന്റെ അമ്മ തന്നെയാണ് കൂടുതലും ഒപ്പമുണ്ടായിരുന്നത്. ഇദ്ദേഹം അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. കോവിഡ് ഡ്യൂട്ടി ആയത് കൊണ്ട് വീട്ടിലേക്ക് വരില്ലായിരുന്നു. അവിടെ നിന്ന് വരുന്നത് എനിക്ക് ബുദ്ധിമുട്ടായാലോ എന്ന് കരുതി വരില്ല. അമ്മ ജോലിക്ക് പോകുന്ന സമയമായിരുന്നു. രാവിലെ എനിക്ക് വേണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കി വെച്ചിട്ട് അമ്മ പോകും.
എനിക്ക് തനിച്ചിരിക്കുന്ന ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അനൂപിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് ആവശ്യമില്ലാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുന്നത് എന്ന് പറയും. എനിക്ക് എപ്പോഴും ഉള്ള സ്വഭാവമാണത്. അതുകൊണ്ട് മാക്സിമം എല്ലാ സമയത്തും ബിസി ആവാൻ ഞാൻ ശ്രമിക്കാറുണ്ട്. അഞ്ച് മാസത്തോളം ബെഡിൽ തന്നെ ആയിരുന്നു.

ആ സമയം ഓർക്കാൻ പോലും കഴിയാത്ത സമയമാണ്. കുഞ്ഞ് വന്ന ശേഷം ഞാൻ കുറെയൊക്കെ ഒക്കെയായി. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞത് കൊണ്ടാവണം കാര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ കുറച്ചുകൂടെ കേപ്പബിൾ ആയി ഞാൻ. അപ്പോഴാണ് മൈൻഡ് കുറച്ചു സ്ട്രോങ്ങ് ആവുകയുള്ളൂ. ആ സമയം എന്ന് പറയുന്നത് അപ്പോൾ അങ്ങനെ ആയിരിക്കും.
അമ്മ ആയ ശേഷം ഉണ്ടായ മാറ്റമാണത്. നമ്മളെ ഒക്കെയാക്കാൻ നമ്മൾ തന്നെ ശ്രമിക്കണമെന്ന് ഞാൻ പഠിച്ചു. ഞാൻ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ പുള്ളി ചിലപ്പോൾ ഐസിയുവിൽ ആയിരിക്കും. ഞാൻ പറയുന്ന മൂഡിൽ ആയിരിക്കില്ല പുള്ളി കേൾക്കുന്നത്. മിക്കപ്പോഴും രോഗികൾക്ക് അടുത്താവും.
നമ്മുക്ക് മൂഡ് സ്വിങ്സ് ഒക്കെ വന്നിരിക്കുന്ന സമയമാണല്ലോ അത്. അങ്ങനെയാകുമ്പോൾ ബുദ്ധിമുട്ടാണ്. ഞാൻ ആ സമയത്ത് ആരോടും മിണ്ടില്ലായിരുന്നു. അമ്മയുടെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ട്. അവർ ഇടക്ക് ചോദിക്കും എന്താണ് മോളെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോയെന്ന്. വയ്യെങ്കിൽ കൂടി മുകളിൽ വന്ന് എന്നെ നോക്കും,' ദർശന പറഞ്ഞു.


Click it and Unblock the Notifications











