For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം; അനുഗ്രഹീതയായത് പോലെ തോന്നുകയാണെന്ന് മേഘ്ന വിൻസെന്റ്, വീഡിയോ വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. സൂപ്പർ ഹിറ്റായ ചന്ദനമഴ എന്ന സീരിയലിൽ നായിക വേഷം അവതരിപ്പിച്ചു കൊണ്ടാണ് മേഘ്‌ന ജനപ്രീതി നേടുന്നത്. അമൃത എന്ന നാട്ടിൻ പുറത്തുക്കാരി പെൺകുട്ടിയായി എത്തിയ മേഘ്‌ന മലയാളി പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ മേഘ്‌ന സീരിയലുകളിൽ നിന്ന് വിട്ടുനിന്നിരുന്നു.

  പിന്നീട് തമിഴ് സീരിയലുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മലയാളത്തില്‍ വീണ്ടും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ മേഘ്ന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  Also Read: 'എന്റെ വിവാഹം ഞാൻ എങ്ങനെ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കും?'; വിവാഹ​മോചിതനുമായുള്ള കല്യാണത്തെ കുറിച്ച് അനുഷ്ക

  സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിൽ നായികയാണ് മേഘ്‌നയിപ്പോൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത് മടങ്ങി വരവിലും തന്റെ പഴയ പ്രതാപം നിലനിർത്താൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

  സീരിയലിന് പുറമേ യൂട്യൂബ് വ്ലോഗിങ്ങിലൂടെയും മേഘ്‌ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. വീട്ടു വിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ തുടങ്ങിയവ പങ്കുവെച്ചുകൊണ്ടുള്ള കിടിലന്‍ വ്‌ളോഗുമായിട്ടാണ് നടി എത്താറുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് മേഘ്നയെ യൂട്യൂബിൽ പിന്തുടരുന്നത്.

  ഇപ്പോഴിതാ, മേഘ്‌നയുടെ ഏറ്റവും പുതിയ വ്ലോഗാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മിസിസ് ഹിറ്റലറിന്റെ ഷൂട്ടിന്റെ ഭാഗമായി കൊല്ലൂർ മൂകംബിക ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിശേഷങ്ങളുമായാണ് മേഘ്‌ന എത്തിയിരിക്കുന്നത്. മൂകാംബികയിൽ പോകണമെന്നത് തന്റെ ഒരു ആഗ്രഹമായിരുന്നുവെന്നും അതാണ് ഇപ്പോൾ സാധ്യമാകുന്നതെന്നും മേഘ്‌ന പറയുന്നുണ്ട്. ട്രെയിനിലാണ് മിസിസ് ഹിറ്റ്ലർ ടീം ഒന്നാകെയുള്ള യാത്ര.

  ഞാന്‍ ആദ്യമായിട്ടാണ് മൂകാംബികയിലേക്ക് പോവുന്നത്. പൊന്നമ്മ ബാബു, അരുണ്‍ രാഘവ് പിന്നെ മിസിസ് ഹിറ്റ്‌ലറിലെ ടീമംഗങ്ങളെല്ലാം ഉണ്ടെന്ന് പറഞ്ഞാണ് മേഘ്ന വീഡിയോ ആരംഭിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് താൻ ട്രെയിനില്‍ കയറുന്നതെന്ന് ഒപ്പമുള്ള പൊന്നമ്മ ബാബു പറയുന്നുണ്ട്. 'മൂകാംബികയില്‍ പോവണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. അത് ഇങ്ങനെ നടക്കുന്നതില്‍ ഇരട്ടി സന്തോഷമുണ്ട്. ഡികെ ജ്യോതിയോട് പ്രണയം പറയുന്നത് മൂകാംബികയില്‍ വെച്ചാണ്. കുടജാദ്രിയിലും പോവുന്നുണ്ട്. അഞ്ച് ദിവസത്തെ ഷെഡ്യൂളാണ് അവിടെ,' മേഘ്‌ന പറഞ്ഞു.

  മിസിസ് ഹിറ്റ്‌ലര്‍ ടീമിനെ ദേവി മൂകാംബികയിലേക്ക് വിളിച്ചിരിക്കുകയാണ്. ദേവി വിളിക്കാതെ നമുക്കൊരിക്കലും അങ്ങോട്ട് പോവാനാവില്ലെന്ന് കേട്ടിട്ടുണ്ട്. വിളിച്ചപ്പോള്‍ ടീമിനെ മൊത്തമായിട്ട് വിളിച്ചു. ട്രയിനിലിരുന്ന് സ്‌ക്രിപ്റ്റ് പഠിക്കുന്ന അരുണിനേയും മേഘ്‌ന കാണിക്കുന്നുണ്ട്.

  എല്ലാം വായിച്ച് നോക്കുകയാണ്. മൂകാംബികയും കുടജാദ്രിയും നല്ലൊരു എക്‌സ്പീരിയന്‍സാണ്. നേരത്തെയും പോയിട്ടുണ്ട്. ശബരിമലയിൽ പോയിട്ടുള്ളവർക്ക് എളുപ്പമാകും എന്നും അരുണ്‍ പറയുന്നുണ്ട്. അതേസമയം മലയാറ്റൂര്‍ പോയിട്ടുണ്ട്. അങ്ങനെ മല കയറിയ പരിചയമുണ്ടെന്ന് മേഘ്‌ന അരുണിനോട് പറയുന്നുണ്ട്.

  Also Read: അന്നുവരെ ചെയ്യാത്ത ഗെറ്റപ്പിലാക്കാൻ മമ്മൂട്ടിയെ നല്ല രീതിയിൽ കഷ്ടപ്പെടുത്തി; സംവിധായകൻ വിജി തമ്പി പറയുന്നു

  അമ്പലത്തിൽ എത്തി നിർമാല്യം തൊഴുത ശേഷമുള്ള അനുഭവവും മേഘ്‌ന പങ്കുവയ്ക്കുന്നുണ്ട്. മനസിന് വല്ലാത്തൊരു സമാധാനം തോന്നുന്നു. പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല, എന്താന്നറിയാത്തൊരു സന്തോഷമുണ്ട്. മനസ് നിറഞ്ഞാണ് ഞാന്‍ ഇവിടെ നിന്നും പോവുന്നത്. ശരിക്കും അനുഗ്രഹീതയായത് പോലെ തോന്നുകയാണ്. ഷൂട്ടിനായിട്ട് ആണെങ്കിലും ഇങ്ങോട്ടേക്ക് വരാന്‍ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്.

  പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ ഒന്നായ ഡികെ ജ്യോതിയോട് പ്രണയം പറയുന്ന രംഗം മൂകാംബികയിൽ വെച്ച് ചിത്രീകരിക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഇവിടെ വന്നിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചത്. നിർമ്മാതാവും ആ തീരുമാനം അംഗീകരിച്ചതോടെയാണ് ഇവിടേക്ക് വരാൻ തീരുമാനിച്ചതെന്ന് തിരക്കഥാകൃത്ത് പറയുന്നുണ്ട്. നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്.

  Read more about: meghna vincent
  English summary
  Mrs Hitler Fame Meghna Vincent Shares A Joyful Experience In Latest Vlog Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X