For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  |

  സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. മൃദുലയുടെ സഹോദരി പാർവ്വതിയയും സമൂഹ മാധ്യമഹങ്ങളിൽ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇരുവരും ​ഗർഭിണി ആയതിന് ശേഷം അഭിനയ രം​ഗത്ത് നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ്. അനിയത്തി പാർവ്വതിയുട് ഡെലിവറിയോട് അടുത്ത സമയത്താണ് മൃദുല ​ഗർഭിണിയാണെന്ന് അറിയുന്നത്.

  സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മൃദുലയുടെ ഒരു മറുപടിയാണ്. സീരിയൽ താരം ആതിര മാധവിൻ്റെ യുട്യൂബ് ചാനലിലെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. പാർവ്വതിയുടെ കുഞ്ഞ് യാമികയേയും മൃദുലയേയും കാണാൻ അപ്പുവിനെയും കൊണ്ട് വന്നതാണ് വീഡിയോ. ആ വീഡിയോയിൽ ചേച്ചിയേയും അനിയത്തിയേയും വെച്ച് യെസ് ഓർ നോ ചോദ്യങ്ങളും ഐ ഹാവ്, നോ ഐ ഹാവ് എന്ന സോഷ്യൽ മീഡിയൽ വൈറൽ സെ​ഗ്മെൻ്റും ചെയ്യിപ്പിച്ചിരുന്നു.

  മൃദുലയെ കാണാൻ വന്നപ്പോൾ മൃദുലക്ക് കൊതി തോന്നിയ പിസയും കുഞ്ഞ് യാമിക്ക് ​ഗിഫ്റ്റും വാങ്ങിയാണ് ആതിര മൃദുലയുടെ വീട്ടിൽ എത്തിയത്. കുറച്ച് നേരം താരങ്ങൾ അവരുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് കുഞ്ഞുങ്ങളുടെ കാര്യമൊക്കെ തിരക്കിയ ശേഷമാണ് ​ഗെയിം സെഗ്മെൻ്റിലേക്ക് പോയത്. ആദ്യം ​ഗർഭിണിയോട് ചോദിക്കാം എന്ന് പറഞ്ഞ് മൃദുലയോടാണ് ചോദ്യങ്ങൾ ചോദിച്ചത്.

  Read Also: ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  മൃദുലക്ക് കിട്ടിയത് യെസ് അല്ലെങ്കിൽ നോ എന്ന് പറയാനുള്ള ​ഗയിം ആണ് ലഭിച്ചത്. ആദ്യ ചോദ്യം പ്ലാൻ ചെയ്ത പ്ര​ഗ്നൻസി ആയിരുന്നോ എന്നാണ് ആതിര ചോദിച്ചത്. ചോദ്യം കേട്ട ഉടനെ മൃദുല നോ പറഞ്ഞു. ഒരിക്കലുമല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ ടിക്കറ്റ് എല്ലാം ഓക്കെ ആയിരുന്നപ്പോഴാണ് ഇത് അറിയുന്നത് പിന്നെ എല്ലാം ക്യാൻസൽ ചെയ്യുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്.

  Read Also: എനിക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ വ്യകതമായി പറയാൻ കഴിഞ്ഞത് ലക്ഷ്മി ചേച്ചി കാരണമെന്ന് റിയാസ്

  ആതിരയുടെ പ്ര​ഗ്നൻസിയും തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്. താരത്തിൻ്റെ പ്ര​ഗ്നൻസി വിശേഷങ്ങളും ഡെലിവറി സ്റ്റോറിയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

  Read Also: സുഹൃത്തിനെപ്പോലൊരു ഭർത്താവിനെ കിട്ടുന്നതാണ് സന്തോഷം; പ്രിയപ്പെട്ടവനെ ചേർത്തു പിടിച്ച് ധന്യമേരി വർഗീസ്

  മ‍ൃദുലയോട് ചോദിച്ച അടുത്ത ചോദ്യം ആയിരുന്നു കുഞ്ഞ് ആണാണോ പെൺകുഞ്ഞാണോ എന്ന് സ്വപ്നം കണ്ടിട്ടുണ്ടോയെന്ന്. ഇല്ലെന്നായിരുന്നു മറുപടി. മൃദുലക്ക് ആരെണെന്ന് അറിയാനുള്ള ആൻസൈറ്റി ഇല്ലാത്തത് കൊണ്ടാവും ചിലപ്പോൾ അങ്ങനെ കാണാത്ത് എന്ന അതിര മറുപടി പറഞ്ഞു. പിന്നീട് ചോദിച്ചത് ഡെലിവറിക്ക് ശേഷം അഭിനയരം​ഗത്തേക്ക് വരുമോയെന്നായിരുന്നു ചോദിച്ചത്. അതേ എന്ന് താരം. ഡെലിവറി കഴിഞ്ഞാൽ അഭിനയ രം​ഗത്ത് സജീവമാകാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇതിന് മുമ്പും താരം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

  പിന്നീട് ​ഗർഭിണി ആയിരിക്കുന്ന സമയത്ത് തടി വെക്കും എന്ന ഭയം കൊണ്ട് ഡയറ്റ് നോക്കിയിരുന്നോ എന്നും ആതിര ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപ്ടി. കഴിക്കാൻ എപ്പോഴൊക്കെ തോന്നുവോ അപ്പോഴൊക്കെ തനിക്ക് ഇഷ്ടമുളളത് കഴിക്കും എന്നും മൃദുല മറുപടി നൽകി.

  പാരവ്വതിയോടും ആതിര ചോദ്യങ്ങൾ ചോദിച്ചിരുന്നു, കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ശ്വാസം ഒക്കെ ചെയ്തിട്ടുണ്ടോയെന്നും പൊതു ഇടങ്ങളിൽ പോവുമ്പോൾ കുഞ്ഞ് കരഞ്ഞാൽ ഫീഡ് ചെയ്യുമോയെന്നും ചോദിച്ചു. പൊതുവെ തിരുവനന്തപുരത്ത് ഫീഡിങ്ങ് സ്റ്റേഷൻസ് കുറവാണ് . പക്ഷെ പറ്റുന്ന സാഹചര്യങ്ങളിൽ കൊടുക്കും എന്നായിരുന്നു മറുപടി.

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  പിന്നീട് അവസാനം ചോദിച്ചത് ഹസ്ബൻഡിന് പരസ്യമായി വിവാഹ ശേഷം കിസ്സ് കൊടുത്തിട്ടുണ്ടോ എന്നാണ് ചോ​ദിച്ചത്. അതിന് ഉത്തരം മൃദുലയാണ് പറഞ്ഞത്. വെഡ്ഡിം​ഗ് ആനിവേഴ്സറിക്ക് ഫോട്ടോ എടുക്കാൻ അവരക്കൊണ്ട് കിസ് ചെയ്യിപ്പിച്ചത് താനാണെന്ന് പറഞ്ഞു. വളരെ സന്തോഷമായിട്ടാണ് കണ്ട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് പിരിഞ്ഞത്.

  Read more about: mridula vijay
  English summary
  Serial Actress Mridula Vijay Open Ups that it was not a planned pregnancy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X