'സീരിയൽ താരം നിയ രഞ്ജിത്ത് ഡിവോഴ്സായി'; ആരാധകരുടെ സംശയങ്ങൾക്ക് വിശദീകരണവുമായി പുതിയ വീഡിയോ എത്തി
മലയാളികളുടെ സ്വീകരണ മുറികളിൽ നിറ സാന്നിധ്യമായിരുന്നു നിയ രഞ്ജിത്ത്. അങ്ങനെ പറയുമ്പോൾ ആർക്കും മനസിലാവില്ല. പക്ഷേ സൂര്യ ടിവിയിലൂടെ സംപ്രേഷണം ചെയ്ത കല്യാണി എന്ന സീരിയലും അതിലെ ആ കഥാപാത്രവും മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും നിയ അഭിനയിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളും ഹിറ്റായിരുന്നു.
നിയ രഞ്ജിത്ത് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും നിയ പങ്കുവെക്കാറുണ്ട്. അതിനാൽ നിയ ഇപ്പോഴും മലയാളികൾക്ക് സുപരിചിതയാണ്. ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ അതിനു താഴെ നിരവധി കമന്റുകൾ വരാറുണ്ട്. അങ്ങനെ ഈയിടെ വന്ന ചില അനാവശ്യ കമന്റുകൾക്കെതിരെ മറുപടിയുമായി നിയ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതാണിപ്പോൾ വൈറലായിരിക്കുന്നത്.

ഞങ്ങൾ ഡിവോഴ്സ് ആയൊന്നു ചോദിക്കുന്നവരോട് എന്ന ക്യാപ്‌ഷൻ നൽകിയാണ് എല്ലാവർക്കുമുള്ള മറുപടി നിയ നൽകിയത്. സീരിയൽ നടികൾ എല്ലാം ഡോവോഴ്‌സ്ഡ് ആണെന്ന് വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല. അങ്ങനെ ആകണം എന്ന് യാതൊരു നിർബന്ധവും ഇല്ല. ഞങ്ങൾ ദൈവാനുഗ്രഹത്താൽ ഹാപ്പി ആയിരിക്കുന്നു എന്നാണ് നിയ പ്രതികരിച്ചത്. മാത്രമല്ല ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള വീഡിയോയും നിയ പങ്കിട്ടു.
നീണ്ട നാലു വർഷത്തെ ലണ്ടൻ ജീവിതം അവസാനിപ്പിച്ചെത്തിയ നിയ ഇപ്പോൾ അഭിനയത്തിൽ സജീവമായിരിക്കുന്നു. ലണ്ടൻ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് വിശദമായൊരു വീഡിയോ മുൻപൊരിക്കൽ നിയ പങ്കുവെച്ചിരുന്നു. അന്നും പലതരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രധാനമായും ചോദിക്കുന്നത് ഭർത്താവുമായി ഡിവോഴ്സ് ആയോ എന്നാണ്. കുറച്ചു ഡിപ്രഷൻ ലെവലിലേക്ക് എത്തിയപ്പോഴാണ് നാട്ടിലേക്ക് പോരാം എന്ന് തീരുമാനിച്ചതെന്ന് നിയ ഇതിനു മുന്നേ പറഞ്ഞിരുന്നു.
"നാടിന്റെ മണവും അന്തരീക്ഷവുമൊക്കെയാണ് എനിക്ക് ഇഷ്ടം. പിന്നെ വീട്ടുകാരെയൊക്കെ മിസ് ചെയ്തു. അതൊക്കെയാണ് നാട്ടിലേക്കുള്ള മടക്കത്തിന്റെ പ്രധാന കാരണം. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടിയായി. പലതവണ ഞാനത് പറഞ്ഞിട്ടുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനോ ഒക്കെയാണ്." നിയ പറഞ്ഞു.

"മറ്റു ജോലികൾ കിട്ടുമായിരിക്കും പക്ഷേ അതിൽ സന്തോഷം കിട്ടുമോ എന്ന് അറിയില്ല. 'എന്തിനാണ് യുകെ പോലുള്ള സ്വർഗ്ഗ രാജ്യത്തിൽ നിന്നും ഈ കേരളത്തിലേക്ക് തിരികേ വന്നതെന്നാണ്' പലരും ചോദിക്കുന്നത്. 'ഡിവോഴ്സായിട്ടുണ്ടാകും അതാണ് തിരികെ വന്നത്' എന്നൊക്കെയാണ് മറ്റു ചില ആളുകൾ പറയുന്നത്. എന്താണ് ഇത്തരക്കാരോട് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എനിക്ക് വട്ടാണ് എന്നൊക്കെ ചിലർ സ്ഥാപിക്കുകയാണ്. ഇങ്ങനെയുള്ള ആളുകൾക്ക് ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടത്." എന്നും താരം ചോദിച്ചിരുന്നു.
സത്യത്തിൽ താരത്തിന്റെ യഥാർത്ഥ പേര് നിയ രഞ്ജിത്ത് എന്നല്ല. കോൻസാനിയ എന്നാണ് യഥാർത്ഥ പേര്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നിയ കഴിഞ്ഞ നാലുവർഷമായി ഭർത്താവിനൊപ്പം ലണ്ടനിൽ ആയിരുന്നു. താരം അടുത്തിടെയാണ് മടങ്ങി എത്തിയത്. രണ്ടുമക്കളാണ് നിയക്ക്. ഇളയകുട്ടി ജനിച്ചതും ലണ്ടനിൽ ആയിരുന്നു.


Click it and Unblock the Notifications