കുഞ്ഞിന് പകരം പട്ടിക്കുട്ടിയെ കുളിപ്പിച്ചു, മകന്റെ ഓട്ടിസം തിരിച്ചറിയുന്നത് ഒന്നര വയസില്‍; ശോഭയുടെ ജീവിതകഥ

കരളലിയിക്കുന്ന തന്റെ ജീവിത കഥ പറഞ്ഞ് നടി ശോഭ ശങ്കര്‍. വാഹനാപകടത്തെ തുടര്‍ന്ന് തളര്‍ന്നു പോയ ശങ്കറിനെ വിവാഹം കഴിച്ചതിനെക്കുറിച്ചും മകന്റെ ഓട്ടിസത്തെക്കുറിച്ചുമൊക്കെയുള്ള ശോഭയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ശോഭ. 2012 ലായിരുന്നു ശോഭയുടെ വിവാഹം. സീരിയില്‍ ലോകത്ത് മിന്നി നിന്നിരുന്ന സമയത്താണ് ശോഭ വിവാഹിതകയാകുന്നത്.

തന്റെ മകനെക്കുറിച്ച് സംസാരിക്കവെ ശോഭ വികാരഭരിതയായി മാറുന്നതും കണ്ണു നിറയുന്നതും കാണാം. ഒന്നര വയസ് വരെ മകന് ഓട്ടിസമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ശോഭ പറയുന്നത്. ആ വാ്ക്കുകളിലേക്ക്.

Shobha Shankar

വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍, കുട്ടികളേയും കൊണ്ട് അമ്മമാര്‍ പോകുന്നതൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി തുടങ്ങി. അങ്ങനെ ചേട്ടനേയും കൊണ്ട് ആശുപത്രിയില്‍ പോയി. ഡോക്ടര്‍ പറഞ്ഞത് കുട്ടിയോ ഇദ്ദേഹം ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യം എന്നായിരുന്നു. രക്ഷയില്ലെന്ന് എനിക്ക് മനസിലായി. കുട്ടിയെക്കുറിച്ച് നേരത്തെ ഞാന്‍ ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തെ സേവിക്കണം എന്ന് മാത്രമായിരുന്നു. പക്ഷെ നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കാര്യം ആലോചിച്ച് വിഷമം തോന്നിത്തുടങ്ങി. അമ്മയാകണം എന്നൊരു ചിന്ത എനിക്ക് വന്നു.

അങ്ങനെ ആറ് മാസത്തോളം ചികിത്സ നടത്തി. യാതൊരു ഫലവുമില്ല. ഇനി രക്ഷയില്ല. പക്ഷെ അപ്പോഴും എനിക്ക് പരാതിയില്ല. കൂട്ടിവച്ച പൈസയൊക്കെ വച്ച് ഒരു ലാബ് പട്ടിക്കുട്ടിയെ വാങ്ങി. ഇനിയും ചേട്ടനെ ബുദ്ധിമുട്ടിക്കാന്‍ വയ്യ. എനിക്കൊരു ആഗ്രഹം തോന്നി. എന്റെ ചേച്ചിമാരുടെ മക്കളെയൊക്കെ എന്റെ അമ്മ കുളിപ്പിക്കുമായിരുന്നു. എനിക്കുണ്ടാകുന്ന കുട്ടിയേയും അമ്മ കുളിപ്പിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ഈ പട്ടിക്കുട്ടിയുമായി അമ്മയെ കാണാന്‍ ചെന്നു.

അപ്പോഴും അമ്മയോടുള്ള എല്ലാ കടമയും ഞാന്‍ ചെയ്തിരുന്നു. നാല് വര്‍ഷവും എല്ലാ മാസവും അമ്മയോ പോയി കണ്ട് ആയിരം രൂപ കൊടുക്കും. പക്ഷെ ഒരു ചായ പോലും കുടിക്കാന്‍ നില്‍ക്കില്ല. അപ്പോള്‍ തന്നെ തിരികെ പോരും. എനിക്ക് മക്കളുണ്ടാകില്ല. അതിനാല്‍ ഞാന്‍ ഈ പട്ടിക്കുട്ടിയെ ദത്തെടുക്കുകയാണ്. ഈ പട്ടിക്കുട്ടിയെ അമ്മ ഒന്ന് കുളിപ്പിക്കണം. അതാണ് എന്റെ ആഗ്രഹം എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ ഒത്തിരി കരഞ്ഞു, ശേഷം മഗ്ഗില്‍ വെള്ളമെടുത്ത് പട്ടിക്കുട്ടിയെ കുളിപ്പിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് യൂറോസര്‍ജന്‍ കാണാന്‍ വിളിക്കുന്നത്. ഒരു ഇഞ്ചക്ഷനുണ്ട്. നടക്കുമോ എന്നുറപ്പില്ല, ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് എന്റെ മോന്‍ ഉണ്ടാകുന്നത്. ഗര്‍ഭിണിയായ സമയത്ത് എനിക്ക് ബിസിനസില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. ആ സമയത്ത് സ്റ്റാഫ് സുബിന്റെ അമ്മ അവന് ഭക്ഷണം കൊടുത്തു വിടുന്നതില്‍ കുറച്ച് അധികം കറികളും ഉപ്പേരികളുമൊക്കെ കൊടുത്തു വിടുമായിരുന്നു. അതായിരുന്നു എന്റെ വയറ്റില്‍ കിടന്ന സമയത്ത് എന്റെ കുഞ്ഞ് കഴിച്ചത്. സുബിന്റെ അമ്മയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അങ്ങനെ ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്.

Shobha Shankar

കല്യാണം കഴിഞ്ഞ് ആറ് മാസത്തോളം എന്നോട് ചോദിക്കുമായിരുന്നു, മക്കളേ എന്നെ വിട്ടു പോകുമോ എന്ന്. ആറ് മാസം കഴിഞ്ഞതോടെ മേലാല്‍ എന്നോടിത് ചോദിക്കരുതെന്ന് ഞാന്‍ പറഞ്ഞു. ചേ്ട്ടന്റെ നാട്ടുകാരും സ്റ്റാഫുകളുമൊക്കെ അവള്‍ സീരിയല്‍ നടിയാണ് ഇട്ടിട്ട് പോകുമെന്നും ശങ്കരാ നീ പിന്നേയും തെങ്ങില്‍ തന്നെയാകും ്എന്നു പറഞ്ഞിട്ടുണ്ട്.

കുഞ്ഞിന് ഒന്നര മാസം വയസുവരെ കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നെ ഡെങ്കുപ്പനി വന്നു. ആശുപത്രിയില്‍ കൊണ്ടു പോയപ്പോള്‍ ഐ കോണ്ടാക്ട് കുറവാണ് ഒന്ന് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. ചിലപ്പോള്‍ ഓട്ടിസം ആണെന്നൊരു സംശയം ഉണ്ടെന്നും പറഞ്ഞു. പക്ഷെ മകനെ കണ്ടാല്‍ മനസിലാകില്ലായിരുന്നു. മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഓട്ടിസം ആണെന്ന് സ്ഥിരീകരിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X