For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് ജീവിതത്തിലെ പുതിയ തുടക്കം, ജിഷിൻ എവിടേയെന്ന് ആരാധകർ, പുതിയ വിശേഷങ്ങളുമായി നടി വരദ

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി വരദ. സിനിമയിലൂടെയാണ് അഭിനയത്തിന് തുടക്കംക്കുറിച്ചതെങ്കിലും സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത അമല എന്ന ജനപ്രിയ പരമ്പരിയിലെ നായികയായി എത്തിയാണ് കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. അമല എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെയാണ് നടൻ ജിഷിൻ മോഹനുമായി വരദ പ്രണയത്തിലാകുന്നത്.

  സീരിയലിൽ ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. എന്നാൽ ജീവിതത്തിലെ നായകനും നായികയുമായി 2014ൽ ഇരുവരും ഒന്നിച്ചു. ഇരുവരും ചേർന്നുള്ള റീൽസ് വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ​ഗർഭിണിയായതോടെ സീരിയലിൽ
  നിന്ന് ഇടവേള എടുത്തെങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ആ​ഗ്രഹമാണ്. മാത്രമല്ല ജിഷിൻ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങളും പ്രേക്ഷകർ കൃത്യമായി അറിയുന്നുണ്ടായിരുന്നു.

  'എന്നാൽ ഇപ്പൊഴിതാ വരദ തൻ്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരെ ഇടവേളകളില്ലാതെ അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനലിലെ ആദ്യ വീഡിയോ ഹോം ടൂർ ആണ്'.

  'പലരും യൂട്യൂബ് ചാനൽ തുടങ്ങി കുറച്ചു നാളുകൾക്കു ശേഷമാണ് ഹോം ടൂർ അവതരിപ്പിക്കുന്നത്. എന്നാൽ താൻ ആദ്യം തന്നെ ഹോം ടൂർ ചെയ്യുകയാണ്. അതിനൊരു കാരണവുമുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട എല്ലാ കാര്യങ്ങളുടെയും തുടക്കം കുടുംബത്തിൽ നിന്നാണ്', വരദ പറഞ്ഞു.

  Also Read: എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  'ഹോം ടൂറിൽ അമ്മയേയും അച്ഛനെയും മകനെയും ഉൾപ്പെടുത്തിയാണ് വീഡിയോ ചെയ്തിരിക്കുന്നത്. വരദയുടെ പുതിയ തുടക്കത്തിന് അമ്മ ആശംസകൾ അറിയിക്കുകയും ചെയ്തു. അമ്മയാണ് എൻ്റെ എല്ലാ കാര്യങ്ങളിലും ഒരുപോലെ പിന്തുണ നൽകുന്നത്. എൻ്റെ വീട്ടിലെ ആരും തന്നെ ഇതിനുമുമ്പ് ചാനലുകളിലെ അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയുള്ളൂ. ഞങ്ങളൊക്കെ സാധാരണ ആളുകളെപ്പോലെയാണ് ജിവിക്കുന്നത്', വരദ വിശധീകരിച്ചു.

  പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  വരദയുടെ മകൻ്റെ ഡാൻസും ഉൾക്കൊള്ളിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത്. എന്നാൽ ജിഷിനെക്കുറിച്ച് ഒന്നും തന്നെ വീഡിയോയിൽ പറഞ്ഞിട്ടുമില്ല. അക്കാര്യം ആരാധകർ ശ്രദ്ധിക്കുകയും ജിഷിനെ അന്വേഷിച്ചുകൊണ്ടുള്ള കമൻ്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. ഇനിയുള്ള വീഡിയോയിൽ ജിഷിൻ ചേട്ടനേയും ഉൾപ്പെടുത്തി വീഡിയോ ചെയ്യണം എന്നും ആരാധകർ പറഞ്ഞിട്ടുണ്ട്. എന്തായാലും താരം പങ്കുവെച്ച ആദ്യ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി. സാധാരണശൈലിയിലുള്ള വരദയുടെ അവതരണവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

  'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  ഒരിടക്ക് വെച്ച് ജിഷിനും വരദയും തമ്മിൽ പ്രശ്നങ്ങൾ ഉള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. മലയാളത്തിലെ യുവ നടിയുടെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് അത്തരത്തിലുള്ള വാർത്തകൾ വന്നത് . ജിഷിൻ്റെ അമ്മ വരെ അക്കാര്യത്തെക്കുറിച്ച് ചോദിച്ചെന്നും ജിഷിൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ജിഷിനെ സുഹ‍ൃത്തുക്കളിൽ പലരും വിളിച്ചപ്പോൾ സംഭവം ​ഗൗരവമാണെന്ന് തോന്നിയതോടെ താരം ഒരു വീഡിയോയുമായി വന്നിരുന്നു.

  സ്‌നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് വരദ സീരിയൽ രംഗത്ത് എത്തിയത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു. തുടർന്ന് വിവിധ ചാനലുകളിലായി ശ്രദ്ധേയ സീരിയലുകളിൽ വരദ അഭിനയിച്ചു. ഒടുവിൽ ഫ്‌ളവേഴ്‌സ് ടിവിയിലെ മൂടൽമഞ്ഞ് പരമ്പരയിലാണ് നടി എത്തിയത്. സീരിയലുകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരിപാടികളുടെ ഭാഗമായി ജിഷിനും വരദയും എത്തിയിട്ടുണ്ട്.

  Read more about: varada
  English summary
  Serial Actress Varada New Begnning On Social Media And Fans Asking where is Jishin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X