'മോനെ എന്ന് വിളിച്ചിരുന്ന ഞാന്‍ പിന്നെ സാറേ എന്നാക്കി, പേടിയായി'; മോഹന്‍ലാലിനെക്കുറിച്ച് സേതുലക്ഷ്മിയമ്മ
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത താരരാജാവ്. തന്റെ അഭിനയം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പ്രതിഭ. തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന സൂപ്പര്‍ താരം. ഇന്നും മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ മോഹന്‍ലാല്‍ മുന്നില്‍ തന്നെയുണ്ട്. മോഹന്‍ലാല്‍ എന്ന ഇന്നത്തെ സൂപ്പര്‍ താരത്തിന്റെ പിറവിയിലേക്ക് നയിക്കുന്നത് സാധാരണക്കാരന്‍ വേഷങ്ങളാണ്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ പയ്യന്‍ ഇമേജാണ് മോഹന്‍ലാലിന് മലയാളികള്‍ക്കിടയിലുണ്ടായിരുന്നത്. ആ ഇമേജാണ് മോഹന്‍ലാലിന്റെ വിജയങ്ങളെ തങ്ങളുടെ വിജയമായി ആഘോഷിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകം.
മോഹന്‍ലാലിനെ സ്വന്തം മകനെ പോലെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാരുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി സേതുലക്ഷ്മി. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി മനസ് തുറന്നത്. മോഹന്‍ലാലിനെ താന്‍ ആദ്യം മോനെ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ പട്ടാള ഉദ്യോഗസ്ഥനായതോടെ തനിക്ക് പേടിയായെന്നാണ് സേതുലക്ഷ്മി പറയുന്നത്.

''മോഹന്‍ലാലുമായി ആദ്യമൊക്കെ നല്ല ബന്ധമായിരുന്നു. പിന്നെയാണ് അദ്ദേഹം മുകളിലേക്ക് മുകളിലേക്ക് കയറി വരുന്നത്. മേജറൊക്കെ ആയതോടെ എനിക്ക് പേടിയായി. മോഹന്‍ലാലിന് ഗൗരവ്വം വന്നതല്ല. ഞാന്‍ മോനെ, മക്കളെ എന്നൊക്കെയായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. ഇത്ര വലിയ മനുഷ്യനല്ലേ. അതോടെ സാര്‍ എന്നായി വിളിക്കുന്നത്. ഞാന്‍ അങ്ങ് പേടിച്ചു. വലിയ ആളല്ലേ. ഭയങ്കര ഉദ്യോഗമൊക്കെയല്ലേ.'' എന്നാണ് സേതുലക്ഷ്മിയമ്മ നിക്ഷകളങ്കമായ ചിരിയോടെ ചോദിക്കുന്നത്.
നല്ല സ്‌നേഹമാണ്. മോന്റെ കാര്യം പറയുമ്പോള്‍ വിഷമിക്കണ്ടാന്ന് പറയും. പടം പോയാല്‍ പോകട്ടെ എന്ന് വെക്കണം എന്ന് പറയും എന്നാണ് മോഹന്‍ലാലിനെക്കുറിച്ച് അവര്‍ പറയുന്നത്. ഒരു പടം വന്നിട്ട് പോയിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ അവരുടെ നല്ലതിനാകും. ചിലപ്പോള്‍ നമ്മളുടെ നല്ലതിനാകും. വേറെ പടം വരും എന്നും പറയുമെന്നും സേതുലക്ഷ്മി പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമെല്ലാം ഒരുപോലെ കയ്യടി നേടിയിട്ടുള്ള താരമാണ് സേതുലക്ഷ്മി. മൗനരാഗം അടക്കമുള്ള ജനപ്രീയ പരമ്പരകളിലെ നിറ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക രംഗത്തു നിന്നുമാണ് സേതുലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. ആട് ടുവിലേയും ആന്‍മരിയ കലിപ്പിലാണിലേയും സേതുലക്ഷ്മിയുടെ അമ്മ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
തന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് സേതുലക്ഷഅമിയ്ക്ക്. വീട്ടുകാരെ എതിര്‍ത്ത് പ്രണയം വിവാഹം കഴിച്ചതോടെ തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് ഈയ്യടുത്ത് ബ്രേക്ക്ത്രൂവിന് നല്‍കിയ അഭിമുഖത്തില്‍ സേതുലക്ഷ്മി മനസ് തുറന്നിരുന്നു. പ്രണയ വിവാഹം കഴിച്ചതോടെ തന്നെ വീട്ടില്‍ കയറ്റാതായെന്നാണ് സേതുലക്ഷ്മി പറയുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ കയറ്റുന്നതെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്.

''വാടകയ്ക്കാണ് ഞാനും ഭര്‍ത്താവും താമസിച്ചിരുന്നത്. ഡാന്‍സ് പഠിപ്പിക്കലും അമച്വര്‍ നാടകം കളിക്കലുമായിരുന്നു എനിക്ക്. അങ്ങേര്‍ക്ക് മേക്കപ്പും. അവസാനം പ്രൊഫഷണല്‍ നാടകം വന്നു. ഇങ്ങേര്‍ക്ക് മേക്കപ്പില്ല. അവിടം തൊട്ട് ഈഗോ വന്ന് തുടങ്ങി. ഞങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതായി. എന്റെ വീട്ടുകാര്‍ സ്വത്തൊക്കെ തരുമെന്ന് ഇങ്ങേര്‍ വിചാരിച്ചോ എന്നറിയില്ല. എന്റെ വീട്ടുകാര്‍ ഒരു സെന്റ് സ്ഥലം പോലും തന്നില്ല. എന്നെ ഒഴിവാക്കി. സ്വത്തുക്കള്‍ സഹോദരങ്ങളെടുത്തു. ഈ നിമിഷം വരെ എനിക്ക് തന്നിട്ടില്ല'' എന്നാണ് സേതുലക്ഷ്മി പറയുന്നത്.
സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നിരുന്നു സേതുലക്ഷ്മിയ്ക്ക്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യുവിലെ കഥാപാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അവരെ തേടിയെത്തി.


Click it and Unblock the Notifications