ദിലീപിന്റെ ആദ്യ പ്രതിഫലം 750, മണിയെ കണ്ട് പാവം തോന്നി കൂടുതല്‍ നല്‍കി; അന്നയും റസൂലും വലിയ നഷ്ടം!

നിരവധി നല്ല സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാതാവാണ് സെവന്‍ ആര്‍ട്ട്‌സ് മോഹന്‍. നിര്‍മ്മാണത്തിന് പുറമെ വിതരണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി നിരവധി മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജയരാജ് മുതല്‍ രാജീവ് രവി വരെ നീണ്ടു നില്‍ക്കുന്ന സംവിധായകരുടേയും ദിലീപ് മുതല്‍ ഷെയ്ന്‍ നിഗം വരെയുള്ള പല മുന്‍നിര നായകന്മാരുടേയും ആദ്യ സിനിമയുടെ ഭാഗമാകാനും മോഹന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ദിലീപിന് ആദ്യമായി അഭിനയത്തിനുള്ള പ്രതിഫലം നല്‍കിയതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് സെവന്‍ ആര്‍ട്ട്‌സ് മോഹന്‍. സിനിമതെക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് സെവന്‍ ആര്‍ട്ട്‌സ് മോഹന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

dileep

നമ്മുടെ സിനിമയില്‍ ഒരു സീനിലൊക്കെ ദിലീപ് അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷിയില്‍. ഒരു സീനാണെങ്കിലും കുഴപ്പമില്ല, എനിക്ക് അഭിനയിക്കണം മോഹനേട്ടാന്ന് ദിലീപ് എന്നോട് പറയുകയായിരുന്നു. എന്‍എഫ് വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നും പെട്ടി വാങ്ങി പോകുന്നൊരു വേഷമായിരുന്നു. സിബി സാറിന്റെ മമ്മൂക്ക അഭിനയിച്ച സിനിമയായിരുന്നു സാഗരം സാക്ഷി. തിരുവനന്തപുരം കന്യാകുമാരിയിലായിരുന്നു ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ഒരു സീന്‍ മാത്രമേയുള്ളൂ ദിലീപിന്. ദിലീപിന് സെറ്റിലെ പലരുമായി അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ ബന്ധമുണ്ടായിരുന്നു. ദിലീപിന് പ്രതിഫലമായി നല്‍കിയത് 750 രൂപയാണെന്നാണ് ഓര്‍മ്മ. ആതായിരിക്കും ഒരുപക്ഷെ ദിലീപിന് അഭിനയച്ചതിന് ലഭിച്ച ആദ്യത്തെ പ്രതിഫലം. പിന്നീട് തനിക്ക് 750 ഊം 75000 ഉം 75000 ഉം 7.5 ലക്ഷവും 75 ലക്ഷവും തന്ന ആളാണെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴും ആ ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.

കലാഭവന്‍ മണി ആദ്യമായി വരുന്നത് അക്ഷരം എന്ന സിബി സാറിന്റെ സിനിമയില്‍ അഭിനയിക്കാനാണ്. സുന്ദര്‍ ദാസാണ് അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍. അങ്ങനെയാണ് മണി വരുന്നത്. കുറേ ദിവസം വന്ന് പോവുകയായിരുന്നു മണി. ഷൂട്ട് നടക്കാതെ തിരിച്ചു പോവുമായിരുന്നു. ഒരു സീന്‍ ആണ് അഭിനയിച്ചത്. ഓട്ടോറിക്ഷ ഓടിക്കുന്ന സീനാണ്. ഓട്ടോ സ്റ്റാര്‍ട്ട് ആക്കാന്‍ നേരം കിക്കര്‍ പറിച്ചെടുത്തിരുന്നു. ഒരുപാട് തവണ വന്ന് പോയപ്പോള്‍ എനിക്ക് പാവം തോന്നി. അന്ന് പൊതുവെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് അത്തരം വേഷങ്ങള്‍ ചെയ്താല്‍ കൊടുക്കുക 250 രൂപയാണ്. അന്ന് ഞാന്‍ ഇടപെട്ട് മണിയ്ക്ക് 500 രൂപ കൊടുത്തുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം മോഹന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു അന്നയും റസൂലും. ഫഹദ് ഫാസില്‍ നായകനായ ചിത്രം രാജീവ് രവിയായിരുന്നു സംവിധാനം ചെയ്തത്. ചിത്രം വലിയ ജനപ്രീതി നേടുകയും ചെയ്തിരുന്നു. എന്നാല്‍ അന്നയും റസൂലും എനിക്ക് നഷ്ടമാണുണ്ടാക്കിയതെന്നാണ് മോഹന്‍ പറയുന്നത്.

dileep

ഞാനത് ഔട്ട്‌റേറ്റ് കൊടുത്തിരുന്ന സിനിമാണ്. ഇഫോറിന്റെ ആദ്യത്തെ സിനിമയായിരുന്നു. മുകേഷ് മെഹ്ത സിനിമയെടുത്ത് തകര്‍ന്ന് പോയ ശേഷം രണ്ടാമത് ഒരു എന്‍ട്രി നടത്തിയ സിനിമയായിരുന്നു അന്നയും റസൂലും. അന്ന് ഈ സിനിമ ചെയ്യാന്‍ മുകേഷ് മെഹ്ത മദ്രാസില്‍ ഫിനാന്‍ഷ്യര്‍ അശോകനെ പോയി കണ്ടിരുന്നു. അശോകന്‍ എന്നോട് വരാന്‍ പറഞ്ഞു, പണം തരുന്നത് മുകേഷിനല്ല മോഹനാണെന്ന് പറഞ്ഞാണ് ഒരു കോടി കൊടുക്കുന്നത്. എന്റെ സിനിമയ്ക്ക് തന്ന പണമായിരുന്നു അതെന്നാണ് മോഹന്‍ പറയുന്നത്.

ഈ ഒരു കോടിയില്‍ നിന്നും അഞ്ചും പത്തും ലക്ഷം രൂപ വച്ച് തന്നാണ് ആ സിനിമ ചെയ്യുന്നത്. 40 ദിവസം കൊണ്ട് തീരേണ്ട പടം തീര്‍ന്നത് 60 ദിവസം കൊണ്ടാണ്. രാജീവിന്റെ കുറ്റമല്ല. രാജീവ് സിനിമയെടുക്കുന്ന രീതിയതാണ്. അതിന്റെ ഗുണം ആ സിനിമയില്‍ കാണാനുമുണ്ട്. പറഞ്ഞതിന്റെ പകുതിപ്പണം കൂടിപ്പോയി. രണ്ട് കോടി 40 ലക്ഷത്തിന് വിറ്റ സിനിമ പൂര്‍ത്തിയായത് രണ്ട് കോടി 75 ലക്ഷം ചെലവായി. ആ പടത്തിന് തിയേറ്ററിന് പുറത്ത് ബിസിനസും ഞാന്‍ വാങ്ങി കൊടുത്തിരുന്നു. എനിക്ക് സാമ്പത്തിക ലാഭം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X