'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ശാകുന്തളം. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ നായിക സാമന്തയാണ് നായികയാകുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ ദേവ് മോഹനാണ് ചിത്രത്തിൽ നായകനാകുന്നത്. ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.

ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവ് മോഹന്റെ മൂന്നാമതായി റിലീസിനെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നുണ്ട്. ഫെബ്രുവരി 17 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

samnatha dev mohan

അതേസമയം, സമാന്തയോടൊപ്പം ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ദേവ് മോഹൻ. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'സാമന്തയെ ആദ്യം കാണുന്നത് ടെസ്റ്റ് ഷൂട്ട് ചെയ്യാൻ പോയപ്പോഴാണ്. ഞാൻ രാവിലെ എത്തി. മേക്കപ്പൊക്കെ ചെയ്ത് കുതിരപ്പുറത്ത് കയറി ഇരിക്കുകയായിരുന്നു ഷൂട്ടിന് വേണ്ടി. അപ്പോഴാണ് സാമന്ത ജീൻസും ടീ ഷർട്ടും ഒക്കെ ഇട്ട് വരുന്നത്. അപ്പോൾ തന്നെ ഞാൻ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി. ഞാൻ ദേവ് എന്നൊക്കെ പറഞ്ഞു പരിചയപ്പെട്ടു. അവിടെ തന്നെ ചിരി ആയിരുന്നു. ഞാൻ ഫുൾ കോസ്റ്യൂമിൽ ആയിരുന്നു. അങ്ങനെ ഒരു മോമെന്റിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്,'

'അന്നൊന്നും സാമന്തയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അസുഖം ഒന്നുമില്ലായിരുന്നു. രാവിലെ ആദ്യം ആര് വർക്ക്ഔട്ട് ചെയ്തു എന്നൊക്കെ ഞങ്ങൾ പറയുമായിരുന്നു. എന്നേക്കാൾ കൂടുതൽ വർക്ക്ഔട്ട് ചെയ്യുന്നത് സാം ആയിരുന്നു എന്ന് തോന്നുന്നു. ഞങ്ങൾ വർക്ക്ഔട്ടിനെ കുറിച്ചൊക്കെ സംസാരിക്കും. ശാകുന്തളത്തിന്റെ സമയത്ത് സാമന്ത നന്നായി വർക്ക്ഔട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ആ ബോഡി അങ്ങനെ മാറ്റിയെടുത്തത്,'

'പിന്നീടാണ് അസുഖത്തിന്റെ കാര്യമൊക്കെ അറിയുന്നത്. ആ സമയത്തൊക്കെ ആൾ വളരെ ആക്റ്റീവ് ആയിരുന്നു. സാമന്ത സെറ്റിലേക്ക് വന്നാൽ ഒരു എനർജിയാണ്. അവിടെ മൊത്തം ഒരു പോസിറ്റീവ് വൈബ് ഉണ്ടാക്കും. സാമിന് ഒരു ടീമും ഉണ്ട്. അവരും രസമാണ്. എപ്പോഴും സംസാരവും ചിരിയുമാണ്. ഇവർ പറയുന്നത് മനസിലാവാഞ്ഞിട്ട് ഞാൻ ചോദിക്കാറുണ്ട്. അങ്ങനെ അത് ഭയങ്കര രസമാണ്,'

shaakuntalam

'നമ്മൾ ഒരു വലിയ സിനിമ ഷൂട്ട് ചെയ്യുകയാണ് എന്ന പ്രഷറോ, ഷൂട്ടിന്റെ സമയത്ത് മാത്രം കാരവനിൽ നിന്ന് വരുന്ന പരിപാടിയോ ഒന്നുമില്ലായിരുന്നു. സാമന്തയെല്ലാം അവിടെ മിക്ക സമയത്തും ഉണ്ടാവും. ആ ഒരു അറ്റ്മോസ്ഫിയർ ഉണ്ടാകുന്നത് ഭയങ്കര രസമാണ്. പിന്നെ നമ്മുടെ എന്തെങ്കിലും ഒരു കാര്യം ഇഷ്ടം ആയാൽ അപ്പോൾ സാം പറയും. ഒപ്പം നിൽക്കുന്ന ആളെ ഭയങ്കരമായി സപ്പോർട്ട് ചെയ്യും,'

'സെറ്റിൽ ഭാഷ മനസിലാക്കാൻ പാടായിരുന്നു. പത്ത് ഇരുനൂറ് പേരൊക്കെ ഉള്ള സെറ്റാണ്. സംശയം വരുമ്പോൾ ഞാൻ സാമിനോട് ചോദിക്കും. ഡയറക്ടർ എന്തെങ്കിലും ഒക്കെ പറയുമ്പോൾ സമാവും നമ്മളോടാണ് പറയുന്നത് എന്ന് പറയുക. അതൊക്കെ രസമുള്ള കാര്യമായിരുന്നു. സിനിമയിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ഞാൻ തന്നെയാണ്,' ദേവ് മോഹൻ പറഞ്ഞു.

ദുൽഖറിനെ കുറിച്ചും ദേവ് അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ് ഡി ക്യു എന്നാണ് നടൻ പറഞ്ഞത്. എപ്പോഴും വിളിക്കും സംസാരിക്കും. സിനിമയെ കുറിച്ചെല്ലാം സംസാരിക്കും. ഒരു ട്രെയിലർ അയച്ചു കൊടുത്താൽ അതിൽ അഭിപ്രായം പറയും അങ്ങനെ ഭയങ്കരമായി പിന്തുണയ്ക്കുന്ന ആളാണ്. നമ്മുക്ക് എപ്പോൾ വേണേലും ആളെ സമീപിക്കാം. അതെനിക്ക് ഒരു അനുഗ്രഹമായി തോന്നാറുണ്ടെന്നും ദേവ് പറഞ്ഞു.

More from Filmibeat

Read more about: Dev Mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X