അദ്ദേഹത്തിന്റെ പേരുള്ളതിനാല്‍ എടുത്ത വീഡിയോ; സ്ലട്ട് ഷെയിം ചെയ്യുന്നു; വീഡിയോയെക്കുറിച്ച് ശാലിന്‍

സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് മറുപടിയുമായി നടി ശാലിന്‍ സോയ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധ നേടിയ നടിയാണ് ശാലിന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശാലിന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ക്കും ശേഷമാണ് സോഷ്യല്‍ മീഡിയ ശാലിന്‍ സോയയെ ട്രോളാന്‍ ആരംഭിച്ചത്. പീഡനാരോപണ വിധേയനായ നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള പഴയൊരു വീഡിയോയാണ് ട്രോളുകളുടെ ഉറവിടം.

ബാബുവേട്ട എന്ന പാട്ടിന്റെ പശ്ചാത്തലത്തിലുള്ള പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. വീഡിയോ വീണ്ടും വൈറലായി മാറിയതോടെ നിരവധി പേരാണ് ശാലിനേയും പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശാലിന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശാലിന്റെ പ്രതികരണം. ശാലിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Shaalin Zoya

''ഞാന്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ എടുത്ത ടിക് ടോക്ക് വീഡിയോ ആയിരുന്നു അത്. ഈ ഗാനം അക്കാലത്ത് ട്രെന്‍ഡിംഗായിരുന്നു, അദ്ദേഹത്തിന് അതേ പേരുള്ളതിനാല്‍ അദ്ദേഹത്തെ ടാഗ് ചെയ്യുന്നത് തമാശയാകുമെന്ന് കരുതി.'' എന്നാണ് ശാലിന്‍ പറയുന്നത്.

ഈ കൃത്യസമയത്ത് അത് വൈറലാക്കി എന്നെ അപമാനിക്കുന്നത് സൈബര്‍ ദുരുപയോഗത്തിന്റെ മറ്റൊരു തലമാണ്. എനിക്ക് ഇവിടെ എന്തുചെയ്യാന്‍ കഴിയും? നിങ്ങള്‍ പറയൂ. ഇക്കാര്യത്തില്‍ വിശദീകരണവുമായി ഞാന്‍ വന്നാല്‍ ഇന്റര്‍നെറ്റില്‍ ട്രോളിംഗ് ഉണ്ടാകും. സൈബര്‍ ലോകം ക്രൂരമാണ്.
പേരില്ലാത്ത ശല്യക്കാരാണ് ഇവിടെ യഥാര്‍ത്ഥ വില്ലന്മാര്‍. അവരില്‍ എല്ലാവരേയും ഞാന്‍ വെറുക്കുന്നു എന്നും ശാലിന്‍ പറയുന്നുണ്ട്.

പിന്നാലെ നിരവധി പേരാണ് ശാലിന് പിന്തുണയുമായി എത്തുന്നത്. പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും അവഗണിക്കാനാണ് സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നത്. നിങ്ങള്‍ ധൈര്യം ആയി മുന്നോട്ട് പോകുക. നെഗറ്റീവ് അമ്മാവന്മാരെ മൈന്‍ഡ് ചെയ്യേണ്ട കാര്യം ഇല്ല. നിങ്ങള്‍ കരുത്തയായ സ്ത്രീയാണ്, ഞാന്‍ വര്‍ക്ക് ചെയ്ത മൂവി സെറ്റില്‍ ആണ്.നല്ലൊരു അന്തരീക്ഷത്തില്‍ ആണ് ആ സിനിമ സെറ്റ് മൊത്തം ഉണ്ടായിരുന്നത്.ആ സോങ് ട്രെന്‍ഡ് ആയിരുന്നു സെറ്റില്‍ പലരും ആ വീഡിയോ റീല്‍ ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ഓര്‍മ്മ ഉണ്ട്. അത് ഇങ്ങനെ തെറ്റായ രീതിയില്‍ കൊണ്ട് ഇടുന്നത് ക്രൂരം ആണ് എന്നിങ്ങനെയാണ് കമന്റുകള്‍.

Shaalin Zoya

അതൊന്നും മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല, ധൈര്യമായി മുന്നോട്ട് പോവൂ.., ബാബുവേട്ടനെ കളിയാക്കിയതിനു ഇങ്ങള് ബേജാറാവണ്ടിരി, കോരയ്ക്കുന്ന പട്ടികളെ കല്ലെറിയാന്‍ പോയാല്‍ , നാട്ടിലെ കല്ല് മുഴുവന്‍ തീര്‍ന്നു പോകും, കുറെ കോരച്ചു കഴിയുമ്പോള്‍ അവ തനിയെ കോര നിര്‍ത്തും. ഫോക്കസ് ഓണ്‍ യുവര്‍ ലൈഫ്. സൈബര്‍ ബുള്ളികളെ അവഗണിക്കുക, അത്തരം ആഘോഷിക്കലുകള്‍ക്ക് മനസ്സ് കൊടുക്കരുത് . നമ്മള്‍ നമ്മളായിരിക്കുക, മുന്നോട്ടു പോവുക., തളര്‍ത്തിയവരെ തിരിച്ചറിഞ്ഞല്ലേ ഇതുവരെ മുന്നോട്ട് പോയത്. ചിലരെ ഒരിക്കലും തിരുത്താന്‍ കഴിയില്ല. അവര്‍ മനുഷ്യരെ കൊല്ലാതെ കൊല്ലും. റീച്ച് കിട്ടാന്‍ എന്തും ചെയ്യുന്നവരാണ് ഇന്നത്തെ ഏറ്റവും വലിയ ക്രിമിനലുകള്‍. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

More from Filmibeat

Read more about: shaalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X