For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന് തടി കൂടിയെന്ന് പറഞ്ഞ് കളിയാക്കുന്നത് എന്തിനാണ്?; മസിൽ കൂടിയെന്ന് പറഞ്ഞ് വരെ ട്രോളാണ്: ഉണ്ണി മുകുന്ദൻ

  |

  മലയാളത്തിലെ യുവ താരങ്ങളിൽ പ്രധാനികളാണ് നിവിൻ പോളിയും ഉണ്ണി മുകുന്ദനും. ഏകദേശം ഒരേ സമയത്ത് തന്നെ മലയാള സിനിമയിലേക്ക് കടന്നു വന്നവരാണ് ഇരുവരും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നിവിൻ അതിവേഗമാണ് തെന്നിന്ത്യൻ സൂപ്പർ താരമായി വളർന്നത്.

  തട്ടത്തിൻ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിവിൻ തെന്നിന്ത്യ മുഴുവൻ അറിയുന്ന നടനായി മാറിയത്. പ്രേമത്തിന് ശേഷം തമിഴിൽ നിന്നടക്കം മികച്ച ഓഫറുകൾ നടനെ തേടി എത്തിയിരുന്നു. ഒരു സമയത്ത് ഇറങ്ങിയ നിവിൻ പോളി ചിത്രങ്ങൾ എല്ലാം ഹിറ്റുകളായി മാറിയിരുന്നു.

  Also Read: ജയൻ്റെ ബന്ധുവാണെന്ന് പറഞ്ഞുള്ള വിവാദം; ആദിത്യനുമായി സംസാരിച്ചു, വിവാദം റീച്ച് ഉണ്ടാക്കി തന്നെന്ന് നടി ഉമ നായർ

  പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നിവയാണ് നിവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. തിയേറ്ററിൽ വലിയ വിജയമായി മാറാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞില്ല. അതിനിടെ നടന്റെ ലുക്കും വലിയ രീതിയിൽ ചർച്ചയായിരുന്നു. നടന്റെ ശരീരഭാരം കൂടിയത് പലരും വിമർശനമായി ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും സൈബർ ബുള്ളിയിങ്ങും ട്രോളുകളുമെല്ലാം നടൻ നേരിടേണ്ടി വന്നിരുന്നു.

  ഇപ്പോഴിതാ, നിവിനെതിരെയുള്ള പരിഹാസങ്ങൾ ചൂണ്ടിക്കാട്ടി ബോഡി ഷെയിമിങ്ങിനെതിരെ സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷത്തിന്റെ പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്. മേപ്പടിയാൻ എന്ന ചിത്രത്തിൽ ഒരു സാധാരണ നാട്ടിൻപുറത്തുകാരന്റെ ലുക്കിലാണ് ഉണ്ണി എത്തിയത്. അതിനായി നടൻ തന്റെ ഫിറ്റ് ആയ ശരീരം അൽപം അഴഞ്ഞ രീതിയിലേക്ക് മാറ്റിയിരുന്നു.

  കഥാപാത്രത്തെ വലിയ രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുകയും ഉണ്ണി മുകുന്ദന് കയ്യടിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവതാരകൻ ചോദിച്ച ചോദ്യത്തിനായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. സിക്‌സ് പാക്ക് വെച്ച നാട്ടിൻപുറത്തുകാരനെ മലയാളികളുടെ പൊതുബോധത്തിന് സ്വീകരിക്കാൻ കഴിയില്ല. മസിലില്ലാത്ത കഥാപാത്രങ്ങൾ കുറെ കൂടി നല്ല രീതിയിൽ ആളുകളിലേക്ക് എത്തിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം.

  തടി കൂടിയെന്ന് പറഞ്ഞ് ആളുകൾ നിവിനെ കളിയാക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിൽ നിന്നാണ് ഉണ്ണി മുകുന്ദൻ മറുപടി തുടങ്ങിയത്. 'അത് എനിക്ക് മനസിലാവുന്നില്ല. ചോദ്യം കേട്ടപ്പോൾ ഞാൻ ആലോചിച്ചത് അങ്ങനെ അല്ലാലോ എന്നാണ്. ഇതൊക്കെ ബോഡി ഷെയിമിങ് ആണ്. അത്യാവശ്യം മസിലുള്ള ശരീരമുള്ള ആൾക്ക് അഭിനയിക്കാൻ കഴിയില്ല, എന്നൊക്കെ പറയുന്നത് ഒരുതരം ബോഡി ഷെയ്‌മിങ് ആണ്,'

  'ഞാൻ വണ്ണം വെച്ച് അഭിനയിച്ചപ്പോൾ ആളുകൾ സ്വീകരിച്ചു എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഞാൻ ശരീരം കൊണ്ടല്ല അഭിനയിക്കുന്നത്. ബോഡി ലാംഗ്വേജ് മാറുന്നു എന്നത് ശരിയാണ്. പെർഫോർമർ എന്ന നിലയിൽ നോക്കുമ്പോൾ അത് ശരിയല്ല. ഞാൻ ജെനുവിൻ ആയ എഫോർട്ട് എടുത്താണ് കഥാപാത്രം ചെയ്തത്. അതുകൊണ്ട് ആണ് അത് അത്രയും കമ്മ്യുണിക്കേറ്റ് ആയത്.

  Also Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

  ഇതേ സ്‌പേസിൽ നിൽക്കുന്ന മറ്റൊരു നടന്റെ കാര്യത്തിൽ ബോഡി ഇങ്ങനെയായി അങ്ങനെയായി എന്നൊക്കെ പറഞ്ഞ് ട്രോളുന്നത് ഞാൻ കാണുന്നുണ്ട്. എന്നെ മസിൽ കൂടിയെന്ന് പറഞ്ഞു എന്നെ ട്രോളുന്നത് കാണുന്നുണ്ട്. ചില ആളുകൾ അങ്ങനെയാണ്. അത് അക്സപ്റ്റ് ചെയ്യുകയാണ് വേണ്ടത്. അവർ നടൻമാർ എന്ന നിലയിൽ അഭിനയിച്ചു നിങ്ങളെ ഇമ്പ്രസ് ചെയ്യട്ടെ.

  അല്ലാതെ അയാളുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ നോക്കാതെയിരിക്കൂ. അയാൾ എന്ത് ചെയ്യുന്നു. എന്ത് വസ്ത്രം ധരിക്കുന്നു. എങ്ങനെ മുടി ചീകുന്നു ഇതൊക്കെ പറയുന്നത് അനാവശ്യ കാര്യമാണ്. ആളുകൾ പേഴ്സണൽ സ്‌പേസിൽ പോയി അറ്റാക്ക് ചെയ്യുന്നത് പോലെ ആവുന്നുണ്ട്. അതിനെ എന്റർടൈൻ ചെയ്യാതെ ഇരിക്കുകയാണ് വേണ്ടത്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.

  Read more about: unni mukundan
  English summary
  Shafeekhinte Santhosham Actor Unni Mukundan Opens Up About Body Shaming, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X