ആനയുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ നായകനാകാന്‍ മോഹന്‍ലാല്‍ വിസമ്മതിക്കുന്നതിന് കാരണം?
Recommended Video

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഭദ്രനും ഒരുമിക്കുന്നുവെന്നും ആനപ്പാപ്പാനായാണ് താരം ഈ ചിത്രത്തില്‍ വേഷമിടുകയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാമെന്ന് വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്ത് വന്നിരുന്നു. സ്ഫടികത്തില്‍ ആനപ്പുറത്ത് നിന്നുള്ള ഒരു രംഗമുണ്ടായിരുന്നു. അത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇനി അത്തരത്തിലൊരു കഥയുമായല്ല താനെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രേവതി നക്ഷത്രക്കാരനായാണ് മോഹന്‍ലാല്‍ ജനിച്ചത്. ഈ നക്ഷത്രക്കാരുടെ മൃഗം ആനയാണ്. എന്നാല്‍ നക്ഷത്രപ്രകാരമുള്ള മൃഗമായിട്ട് കൂടി മോഹന്‍#ലാലിന് ഈ മൃഗത്തോട് കൂട്ടുകൂടാന്‍ താല്‍പര്യമില്ല. ആനയുമായി ബന്ധപ്പെട്ട കഥകളാണെങ്കില്‍ മോഹന്‍ലാല്‍ അത്ര താല്‍പര്യം പ്രകടിപ്പിക്കില്ലെന്ന് സംവിധായകനും സുഹൃത്തുമായ ഷാജി കൈലാസും പറയുന്നു.

ആനയുമായി ബന്ധപ്പെട്ട കഥകള്‍ക്ക് നേരേ മുഖം തിരിക്കുന്നു
ആനയുമായി ബന്ധപ്പെട്ട കഥയാണെങ്കില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നു. ജയറാമിന്റെ നേര വിപരീത സ്വഭാവമാണ് ഇക്കാര്യത്തില്‍ താരത്തിന്.

ആനയോടൊപ്പമുള്ള ചിത്രങ്ങള്‍ അത്യപൂര്‍വ്വം
ആനയുമായി ബന്ധപ്പെട്ട സിനിമകള്‍ ചെയ്യാത്ത താരമാണ് മോഹന്‍ലാല്‍. അടിയൊഴുക്കുകള്‍ പോലുള്ള അപൂര്‍വ്വം ചില ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വേറൊരു രംഗം പോലും കാണാന്‍ കഴിയില്ല.

താല്‍പര്യമില്ലെന്ന് മറുപടി
സിനിമയുടെ കഥയോ മര്‍മ്മപ്രധാനമായ രംഗമോ ആനയുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ മോഹന്‍ലാലിന്റെ ഉത്തരം നോ ആയിരിക്കും. ഇത്തരം ചിത്രങ്ങളോട് താല്‍പര്യമില്ലാത്ത താരമാണ് മോഹന്‍ലാല്‍.

ആനയെ പേടിയാണ്
ആനയുമായി ഇണങ്ങാന്‍ കഴിയാത്തും ആനപ്പേടിയുമാണ് മോഹന്‍ലാലിനെ ഇതില്‍ നിന്നും പിന്‍വലിക്കുന്നത്. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഷാജി കൈലാസ് ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

സിനിമയിലെ പരസ്യമായ രഹസ്യം
സിനിമയിലെ പലര്‍ക്കു അറിയാവുന്ന രഹസ്യമാണ് മോഹന്‍ലാലിന്റെ ആനപ്പേടി. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരത്തിനെ ആനയോടൊപ്പം കാണാന്‍ ആരാധകര്‍ക്ക് ഇഷ്ടമുണ്ടെങ്കിലും താരം അതിന് തയ്യാറല്ല.

കോമ്പിനേഷന്‍ സീനുകളില്‍ താല്‍പര്യമില്ല
ആനയുമായി ബന്ധപ്പെട്ട കോമ്പിനേഷന്‍ സീനുകളോടും പൊതുവെ മോഹന്‍ലാലിന് താല്‍പര്യമില്ല. അത്തരം രംഗങ്ങളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കാനാണ് താരം ശ്രമിക്കാറുള്ളത്.

നോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍
ആനയുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി മോഹന്‍ലാല്‍ പലപ്പോഴും തന്നെ മറഞ്ഞു നിന്നിട്ടുണ്ടെന്നും ഷാജി കൈലാസ് പറയുന്നു. നരസിംഹം, ആറാം ത്‌നപുരാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലും ആനയും ഒന്നിച്ചുള്ള രംഗങ്ങളുണ്ട്.

വീഴാന്‍ പോയി
ആനയുമായി ബന്ധപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഒരു തവണ മോഹന്‍ലാല്‍ വീഴാന്‍ പോയിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. പൊതുവേ ആനപ്പേടിയുള്ളതിനാല്‍ ഇതും അദ്ദേഹത്തിനെ വിഷമിപ്പിച്ചിരുന്നു.

രേവതി നക്ഷത്രക്കാരുടെ മൃഗം
രേവതി നക്ഷത്രക്കാരനാണ് മോഹന്‍ലാല്‍. ഈ നക്ഷത്രക്കാരുടെ ജന്‍മ മൃഗം കൂടിയാണ് ആന. എന്നാല്‍ ആനയുമായി കൂട്ടുകൂടാന്‍ മോഹന്‍ലാലിന് ഇപ്പോഴും പേടിയാണ്.


Click it and Unblock the Notifications