For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ പ്രകാശ് വാര്യറിന് പിന്നാലെ കണ്ണിറുക്കലുമായി ഷക്കീല, വീഡിയോ വൈറലാവുന്നു, കാണൂ!

  |

  മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന തൃശ്ശൂരുകാരിയെ പ്രേക്ഷകര്‍ അറിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗാനം വൈറലായപ്പോള്‍ കണ്ണിറുക്കല്‍ സുന്ദരിയേയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രിയയുടെ ഭാവി മാറ്റി മറിച്ച ഗാനം കൂടിയാണിത്. ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചുവെന്ന മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ വരെ ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. സിനിമയിലെ തുടക്കക്കാരി എന്ന നിലയില്‍ പ്രിയയ്ക്ക് ലഭിച്ച സുപ്രധാന നേട്ടം കൂടിയാണിത്.

  ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മറ്റൊരാളെ പരിഗണിക്കാമോയെന്ന് ചോദിച്ചിരുന്നു, സംവിധായകന്‍ സമ്മതിച്ചില്ല!

  സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി മാറുകയായിരുന്നു ഈ കലാകാരി. സിനിമയുടെ തിരക്കഥയും താരത്തിനായി പൊളിച്ചെഴുതി. ജൂനിയര്‍ ആര്‍ടിസ്റ്റിനെ അവതരിപ്പിക്കാനെത്തിയ പ്രിയ ഇപ്പോള്‍ ചിത്രത്തിലെ നായികമാരിലൊരാളാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ച് ഷക്കീല ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ഷക്കീലയുടെ കണ്ണിറുക്കല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

  താരവിവാഹത്തിനൊരുങ്ങി ടോളിവുഡ്, മേഘ്‌നയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

  ഷക്കീലയുടെ കണ്ണിറുക്കല്‍

  ഷക്കീലയുടെ കണ്ണിറുക്കല്‍

  മാദകനടിയായി ആരാധക മനസ്സില്‍ ഇടം പിടിച്ച ഷക്കീല അടുത്ത കാലത്തായി സിനിമയില്‍ അത്ര സജീവമല്ല. താരത്തിന്റെ സിനിമകളെക്കുറിച്ചും ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ താരം നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

   പ്രിയയ്ക്ക് പിന്നാലെ

  പ്രിയയ്ക്ക് പിന്നാലെ

  പ്രിയ പ്രകാശ് വാര്യര്‍ക്ക് പിന്നാലെ അഡാര്‍ ലവിലെ കണ്ണിറുക്കലുമായാണ് ഷക്കീലയും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഷക്കീലയുടെ കണ്ണിറുക്കല്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഗണ്‍ ഷോട്ട് കണ്ണിറുക്കല്‍ നടത്തിയത്. യൂട്യബിലൂടെ വീഡിയോ ട്രെന്‍ഡിങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്.

  അവതാരകരുടെ ആവശ്യപ്രകാരം

  അവതാരകരുടെ ആവശ്യപ്രകാരം

  അവതാരകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഷക്കീല ഈ സാഹസം നടത്താന്‍ തയ്യാറായത്. നേരത്തെ നിരവധി താരങ്ങള്‍ അഡാര്‍ ലവ് സ്റ്റൈല്‍ കണ്ണിറുക്കല്‍ അനുകരിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരിടയ്ക്ക് മുഴുവനും കണ്ണിറുക്കല്‍ തരംഗമായിരുന്നു. ഇതില്‍ നിന്നും ശ്രദ്ധയൊന്ന് മാറിയതിന് ശേഷമാണ് ഷക്കീല ഇതനുകരിച്ചത്. ഇതോടെ കണ്ണിറുക്കല്‍ വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്.

  തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ്

  തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ്

  നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഷക്കീല. വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും പ്രൊഫഷണല്‍ ജീവിതത്തില്‍ താന്‍ സംതൃപ്തയാണെന്നായിരുന്നു താരം നേരത്തെ വ്യക്തമാക്കിയത്. സിനിമകളും അഭിനയവുമൊക്കെയായി രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു താരത്തിന്.

  സാഹചര്യ സമ്മര്‍ദ്ദം കാരണം

  സാഹചര്യ സമ്മര്‍ദ്ദം കാരണം

  യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഷക്കീല ജനിച്ചത്. നിത്യച്ചെലവിന് പോലും പണമില്ലാതെ നിന്നിരുന്ന സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഷക്കീല സിനിമയിലേക്ക് എത്തിയത്. സാഹചര്യ സമ്മര്‍ദ്ദം കാരണമായിരുന്നു താരത്തിന് പല റോളുകളും സ്വീകരിക്കേണ്ടി വന്നത്. പിന്നീട് അത് തൊഴിലായി മാറുകയായിരുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി ഒരേ തരത്തിലുളള വേഷം താരത്തെ തേടിയെത്തുകയായിരുന്നു.

  വീട്ടുകാര്‍ അറിയാതെ

  വീട്ടുകാര്‍ അറിയാതെ

  തുടക്കത്തില്‍ താന്‍ അഭിനയിച്ചിരുന്ന റോളുകളെക്കുറിച്ച് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒന്നും അറിയാമായിരുന്നില്ല. ഗൂഗിളില്‍ പോലും തന്റെ പേര് തിരയുന്നതിനോട് ഇപ്പോള്‍ താല്‍പര്യമില്ലെന്നും താരം പറയുന്നു. പിന്നീട് ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും നെഗറ്റീവായിട്ടാണ് പ്രതികരിച്ചത്. അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് പോലും ഓര്‍ക്കാതെ പ്രതികരിച്ച അവരുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് മുന്‍പ് താരം തുറന്നുപഞ്ഞിരുന്നു.

  വീഡിയോ കാണൂ

  ഷക്കീലയുടെ കണ്ണിറുക്കല്‍ വീഡിയോ കാണൂ.

  English summary
  Shakeela imitates Priya Prakash Warrier, see the video.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X